For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫിന്റെ മികച്ച ജോഡി ദീപിക; സ്ക്രീനിലെ പോലെയല്ല ജീവിതത്തിൽ; കരീന കപൂർ പറഞ്ഞതിങ്ങനെ

  |

  ബോളിവുഡിലെ പ്രശസ്ത താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തഷാൻ, ഓംകാര, ഏജന്റ് വിനോദ്, കുർബാൻ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച സെയ്ഫും കരീനയും 2012 ലാണ് വിവാഹിതരാവുന്നത്. വിവാഹ ശേഷവും രണ്ട് പേരും തങ്ങളുടേതായ കരിയർ വളർച്ചയ്ക്ക് ശ്രദ്ധ നൽകി.

  കരീന സൂപ്പർ സ്റ്റാർ സിനിമകളിലെ നായിക ആയപ്പോൾ സെയ്ഫ് അലി ഖാൻ നിരവധി പരീക്ഷണ സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കരീന തന്റെ 42ാം പിറന്നാൾ ആഘോഷിച്ചത്. തെെമൂർ അലി ഖാൻ, ജെഹാം​ഗീർ അലിഖാൻ എന്നീ രണ്ട് കുട്ടികളാണ് കരീന കപൂറിനും സെയ്ഫ് അലി ഖാനും ഉള്ളത്.


  ഒരേ കരിയറിൽ വർക്ക് ചെയ്യുന്നവരാണെങ്കിലും കരീനയും സെയ്ഫും പരസ്പരം പ്രൊഫഷണൽ കാര്യങ്ങളിൽ ഇടപെടാറില്ല. അതേസമയം ചെയ്ത വർക്കുകളെ പറ്റി രണ്ട് പേരും സംസാരിക്കാറുണ്ട്. മുമ്പൊരിക്കൽ സെയ്ഫ് അലി ഖാന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡി ആരാണെന്ന് കരീന പറഞ്ഞിരുന്നു. നടി ദീപിക പദുകോണിനാണ് സെയ്ഫുമായി സിനിമകളിൽ ചേർച്ച എന്നാണ് കരീന പറഞ്ഞത്.

  'ദീപികയുമായി സെയ്ഫിന് മികച്ച കെമിസ്ട്രിയുണ്ട്. ലവ് ആജ് കൽ, കോക്ക്ടെയ്ൽ എന്നീ സിനിമകൾ അവർ മികച്ചതായിരുന്നു. യഥാർത്ഥ ജീവിതത്തിലെ കെമിസ്ട്രി റീലിൽ കാണണമമെന്നില്ല. റീൽ ലൈഫിലേ പോലെ റിയൽ ലൈഫിൽ വരണമെന്നുമില്ല. അത്യന്തികമായി ഞങ്ങൾ അഭിനയിക്കുകയാണ്,' കരീന കപൂർ പറഞ്ഞു.

  Also Read: 'ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല, ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം'; മധു പറയുന്നു

  ദീപികയും സെയ്ഫ് അലി ഖാനും ഒരുമിച്ച് അഭിനയിച്ച കോക്ക്ടെയ്ലും, ലൗ ആജ് കലും സൂപ്പർ ഹിറ്റായിരുന്നു. സൽമാൻ ഖാൻ ഉൾപ്പെടെ നിരവധി താരങ്ങളുടെ മികച്ച ഓൺസ്ക്രീൻ ജോഡി ആണ് കരീന കപൂർ‌. കരിയറിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട കരീന ഇതിനോടകം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായിക ആയി. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ് കരീനയുടെ ആദ്യ സിനിമ.

  Also Read: കല്യാണത്തിന് സമ്മതം മൂളി ആമിറിന്റെ മകള്‍; സിനിമാറ്റിക് സ്റ്റൈലില്‍ ഐറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍

  പിന്നീട് ഓം കാര, കഭീ ഖുശി കഭീ ​ഗം, തലാശ്, ബോഡി ​ഗാർഡ്, 3 ഇഡിയറ്റ്സ് തുടങ്ങി ഒട്ടനവധി സിനിമകളിൽ കരീന നായിക ആയെത്തി. ആമിർ‍ ഖാനൊപ്പം എത്തിയ ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നില്ല. അടുത്തു തന്നെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുവടു വെക്കാൻ പോവുകയാണ് കരീന.

  Also Read: 'നാ​​ഗചൈതന്യ രഹസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നു'; താരത്തെ വിടാതെ പാപ്പരാസികൾ

  കരിയറിൽ പഴയ തിരക്കുകളിലേക്ക് നീങ്ങാനാവില്ലെന്ന് കരീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുമ്പ് ലഭിച്ചതിനേക്കാൾ കൂടുതൽ സ്ക്രിപ്റ്റുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്‌. എന്നാൽ കുട്ടികൾക്ക് തന്റെ സാമീപ്യം ആവശ്യമായതിനാൽ ഇവയെല്ലാം തനിക്ക് ചെയ്യാനാവില്ലെന്നും കരീന വ്യക്തമാക്കി.

  Read more about: kareena kapoor
  English summary
  When Kareena Kapoor Revealed Saif Ali Khan Has Better Chemistry With Deepika Padukone Goes Viral Again ‌
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X