Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
എന്റെ മനസില്‍ ഇന്നും അഭിഷേകിന് ഇടമുണ്ട്, അവന്റെ മനസിലും കാണും; അഭിഷേകിനെക്കുറിച്ച് കരീന
ബോളിവുഡിലെ മുന്‍നിര നായകന്മാരില് ഒരാളാണ് അഭിഷേക് ബച്ചന്. 2000 ല്‍ പുറത്തിറങ്ങിയ റെഫ്യുജി എന്ന ജെപി ദത്ത സംവിധാനം ചെയ്ത സിനിമയിലൂടെയായിരുന്നു അഭിഷേകിന്റെ അരങ്ങേറ്റം. കരീന കപൂറായിരുന്നു ചിത്രത്തിലെ നായിക. കരീനയുടേയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. കരീനയുടെ സഹോദരിയും ബോളിവുഡിലെ സൂപ്പര്‍ നായികയുമായിരുന്ന കരിഷ്മ കപൂറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരേയും കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു അക്കാലത്ത്.
ബോളിവുഡിലെ താരകുടുംബങ്ങളായ ബച്ചന്മാരും കപൂര്മാരും ബന്ധുക്കളായി മാറുന്നതിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. അഭിഷേകും കരിഷ്്മയും തമ്മിലുള്ള വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് 2003 ല്‍ അഭിഷേകും കരിഷ്മയും തമ്മിലുള്ള വിവാഹം ഉപേക്ഷിച്ചതായി ഇരു കുടുംബങ്ങളും അറിയിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനായിരുന്നു ഇതോടെ അവസാനമായത്. ഇന്നും ആരാധകര്‍ക്ക് എന്താണ് ഇവര്‍ പിരിയാനുള്ള യഥാര്‍ത്ഥ കാരണമെന്നത് വ്യക്തമല്ല.

നല്ല സുഹൃത്തുക്കളായിരുന്നു കരീനയും അഭിഷേകും. ചേച്ചിയുടെ കാമുകനും തന്റെ ആദ്യ നായകനുമായ അഭിഷേക് കരീനയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ കരീഷ്മയും അഭിഷേകും പിരിഞ്ഞതോടെ അത് കരീനയും അഭിഷേകും തമ്മിലുള്ള സൗഹൃദത്തേയും ബാധിക്കുകയായിരുന്നു. പിന്നീടൊരിക്കല്‍ സിമി ഗെര്വാളിന് നല്കിയ അഭിമുഖത്തില്‍ അഭിഷേകുമായുള്ളഅ തന്റെ ബന്ധത്തെക്കുറിച്ച്് കരീന മനസ് തുറന്നിരുന്നു. ''എന്റെ ജീവിതത്തില്‍ ഇന്നും അഭിഷേകിന് ഒരിടമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്കൊരു ഇടം ബാക്കിയുണ്ടായിരിക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' എന്നായിരുന്നു അഭിഷേകിനെക്കുറിച്ച് കരീന പറഞ്ഞത്.

അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ വിവാഹത്തില്‍ വച്ചാണ് അഭിഷേകും കരിഷ്്മയും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 2002 ല്‍ അമിതാഭ് ബച്ചന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് അഭിഷേകും കരിഷ്മയും തമ്മിലുള്ള വിവാഹം താരകുടുംബം പ്രഖ്യാപിക്കുന്നത്. കരിഷ്മയെ മരുമകള്‍ എന്നായിരുന്നു ജയ ബച്ചന് വിളിച്ചിരുന്നത്. അഭിഷേകിന്റെ കുടുംബത്തിന്റെ ഭാഗമാകാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്ന് കരിഷ്മയും പറഞ്ഞിരുന്നു. അഭിഷേകും കരിഷ്മയും പിരിഞ്ഞപ്പോള്‍ അതിനുള്ള കാരണമായി പറയപ്പെട്ടിരുന്നത്് കരിഷ്മയുടെ അമ്മ ബബിത എതിര്‍പ്പു കാണിച്ചുവെന്നതായിരുന്നു.

സൂപ്പര്‍ താരമായി മാറിയിരുന്നു അപ്പോഴേക്കും കരിഷ്മ. അഭിഷേക് ആകട്ടെ കരിയര്‍ ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ. തന്റെ രണ്ട് മക്കളേയും ഒറ്റയ്ക്ക് വളര്‍ത്തിയ ബബിത മകള്‍ക്കൊരു സുരക്ഷിതമായ ഭാവിയായിരുന്നു ആഗ്രഹിച്ചിരുന്നത്. ബച്ചന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുക കൂടി ചെയ്തതോടെ മകളുടെ ഭാവിയെ ചൊല്ലി ആശങ്കയിലായ ബബിത വിവാഹ ബന്ധം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍് പറയുന്നത്. കരിഷ്മ പിന്നീട് ബിസിനസുകാരന് സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. 2003 ലായിരുന്നു വിവാഹം. രണ്ട് കുട്ടികളുമുണ്ട് ഇവര്‍ക്ക്. എന്നാല്‍ 2016 ല്‍ ഈ വിവാഹ ബന്ധം അവസാനിക്കുകയായിരുന്നു.

അഭിഷേക് ആകട്ടെ പിന്നീട് ഐശ്വര്യ റായിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ആരാധ്യ ആണ് അഭിഷേകിന്റേയും ഐശ്വര്യയുടേയും മകള്‍. കരിഷ്മ പിന്നീട് അഭിനയത്തില്് നിന്നും അകലം പാലിക്കുകയാണ് ചെയ്തത്. ഈയ്യടുത്ത് വെബ് സീരീസില്‍ അഭിനയിച്ചിരുന്നു താരം. ദസ്വിയാണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ളിക്സിലൂടെയായിരുന്നു സിനിമയുടെ റിലീസ്. നിരവധി സിനിമകളാണ് അഭിഷേകിന്റേതായി അണിയറയിലുള്ളത്. തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7 ന്റെ റീമേക്ക് അടക്കം അണിയറയിലുണ്ട്. അതേസമയം കരീന കപൂറിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ ലാല്‍ സിംഗ് ഛദ്ദയാണ്. രണ്ടാമത്തെ കുട്ടിയ്ക്ക് ഈയ്യടുത്തായിരുന്നു കരീന ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന് ആണ് കരീനയുടേയും സെയ്ഫിന്റേയും രണ്ടാമത്തെ കുട്ടി.