For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ആരാ? കരീന അലറി വിളിച്ചു! അവള്‍ ചെയ്യുന്നത് എന്തെന്ന് പോലും അവള്‍ക്ക് അറിയില്ലെന്ന് ദിയ മര്‍സ

  |

  സൗഹൃദങ്ങള്‍ പോലെ തന്നെ വഴക്കുകള്‍ക്കും പിണക്കങ്ങള്‍ക്കും പേരുകേട്ട ഇടമാണ് ബോളിവുഡ്. പല താരങ്ങള്‍ക്കടിയിലും ഇപ്പോഴും അവസാനിക്കാത്ത വഴക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങള്‍ക്കിടയിലുണ്ടായ പിണക്കവും സൂപ്പര്‍നായികമാരായ കരീന കപൂറും പ്രിയങ്ക ചോപ്രയും തമ്മിലുണ്ടായിരുന്ന പിണക്കവും അനുഷ്‌ക ശര്‍മയും ദീപിക പദുക്കോണും തമ്മിലുള്ള വഴക്കുമെല്ലാം ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഇന്ന് അതില്‍ പല പ്രശ്‌നങ്ങളും പഴങ്കഥകള്‍ മാത്രമാണ്.

  ഇത്തരത്തില്‍ ഒന്നായിരുന്നു ദിയ മിര്‍സയും കരീന കപൂറും തമ്മില്‍ ലക്‌നൗവില്‍ നടന്നൊരു പരിപാടിക്കിടെയുണ്ടായ പ്രശ്‌നം. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ കരീന തന്റെ കരിയറില്‍ പലപ്പോഴായി സമാനമായ രീതിയില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. തന്നേക്കാള്‍ താരമൂല്യം കുറഞ്ഞ താരങ്ങളായിരുന്ന നടിമാരോട് കരീന മോശമായി പെരുമാറിയത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. പ്രിയങ്ക ചോപ്ര, ബിപാഷ ബസു എന്നിവര്‍ ഇത്തരത്തില്‍ കരീനയുമായി പിണക്കത്തിലായിരുന്നവരാണ്. പ്രിയങ്കയും കരീനയും പിന്നീട് പിണക്കം അവസാനിപ്പിച്ചുവെങ്കിലും ബിപാഷയുമായുള്ള പ്രശ്‌നം ഇതുവരേയും അവസാനിച്ചിട്ടില്ല.

  മുമ്പൊരിക്കല്‍ റെഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് അന്നുണ്ടായ വഴക്കിനെക്കുറിച്ച് ദിയ മിര്‍സ തുറന്ന് പറയുന്നത്. ലക്‌നൗവില്‍ വച്ചായിരുന്നു സംഭവം. കരീന തന്നോട് ദേഷ്യത്തോടെ അലറുകയായിരുന്നുവെന്നാണ് ദിയ മിര്‍സ പറയുന്നത്. സംഭവം നടക്കുമ്പോള്‍ നമ്രത ശിരോദ്കറും ഉര്‍മിള മണ്ഡോദ്കറും സ്ഥലത്തുണ്ടായിരുന്നുവെന്നും ദിയ പറയുന്നുണ്ട്. പരിപാടിയില്‍ കരീനയും ദിയയും ധരിക്കേണ്ടിയിരുന്നത് സല്‍വാര്‍ കമീസ് ആയിരുന്നു. ദേഷീയ പതാകയുള്ളതായിരുന്നു ഇത്. എന്നാല്‍ കരീന ഈ തീരുമാനത്തിന് എതിരായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ദിയയുടെ ആരോപണം.

  ''കരീനയ്ക്ക് ഗാഗ്ര ചോളിയായിരുന്നു ധരിക്കാന്‍ ആഗ്രഹം. തനിക്കായി അവള്‍ പ്രത്യേകം തയ്യാറാക്കിയതായിരുന്നു അത്. പോരാത്തതിന് ദേശീയ പതാക ധരിക്കാനും തയ്യാറായില്ല. എല്ലാവരും ഒരേപോലെയുള്ളത് ധരിക്കുമ്പോള്‍ കരീന ഇങ്ങനെ ചെയ്തത് നമ്രതയെ അലോസരപ്പെടുത്തി ഞാന്‍ നമ്രതയോട് അവളുടെ ഡ്രസും എടുത്ത് പുറത്ത് വരാനും പുറത്ത് വച്ച് സംസാരിക്കാനും പറഞ്ഞു. പെട്ടെന്ന് കരീനയ്ക്ക് അതിഷ്ടമായില്ല. അവള്‍ എന്നോട് പൊട്ടിത്തെറിച്ചു. നല്ല ഉച്ചത്തില്‍ അലറുകയായിരുന്നു അവള്‍ ചെയ്തത്. നീ ആരാണ്? നമ്രതയെ ഉപദേശിക്കാന്‍ നീ ആരാണ്? എന്ന് കരീന ദേഷ്യപ്പെട്ടു. ഞാന്‍ ഞെട്ടുകയും സങ്കടപ്പെടുകയും ചെയ്തു. ഞാന്‍ ഒന്നും പറയാതെ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു'' എന്നാണ് സംഭവത്തെക്കുറിച്ച് ദിയ മിര്‍സ പറഞ്ഞത്.

  തന്റെ തെറ്റുകള്‍ കരീനയ്ക്ക് തിരിച്ചറിയാനാകില്ലെന്നും ദിയ പറഞ്ഞിരുന്നു. ഉച്ചത്തില്‍ സംസാരിക്കുന്നതോ പറയുന്ന കാര്യത്തില്‍ യുക്തിയില്ലെന്നോ നീതിയില്ലെന്നോ അവള്‍ക്ക് അറിയില്ലെന്നാണ് ദിയ പറഞ്ഞത്. എന്തായാലും കാലം അവര്‍ക്ക് ഇരുവര്‍ക്കുമടിയിലെ പിണക്കത്തെ മായ്ച്ചു കളഞ്ഞു. ദിയയും കരീനയും പിന്നീട് സുഹൃത്തക്കളായി മാറി. ഇരുവരും ഈയ്യടുത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ കാള്‍ മൈ ഏജന്റില്‍ ഉണ്ടായിരുന്നു. അതേസമയം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് കരീന. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. അടുത്ത വര്‍ഷം ഏപ്രിലിലാണ് സിനിമയുടെ റിലീസ്.

  പിറന്നാളിന് ഒരു ദിവസം മാത്രം! സല്‍മാന്‍ ഖാനെ പാമ്പ് കടിച്ചു!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സൗന്ദര്യ മത്സരത്തിലൂടെയാണ് ദിയ മിര്‍സ ബോളിവുഡിലെത്തുന്നത്. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഥപ്പഡ് ആണ് അവസാനം പുറത്തിറങ്ങിയ ഹിന്ദി ചിത്രം. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് ചിത്രം വൈല്‍ഡ് ഡോഗ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഒടിടി സീരീസുകളായ കാഫിറിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോള്‍ മൈ ഏജന്റാണ് അവസാനം അഭിനയിച്ച സീരീസ്. ദിയ മിര്‍സ ആയി തന്നെയാണ് ഇതിലെത്തിയത്. ഓഫ് സ്‌ക്രീനിലെ ദിയയുടെ നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

  Read more about: kareena kapoor dia mirza
  English summary
  When Kareena Kapoor Screamed At Dia Mirza During An Event In Lucknow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X