For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ മോഹമെന്ന് കരീന; പിന്നീട് മാറ്റിപ്പറഞ്ഞു, കാരണം ഇങ്ങനെ

  |

  ബോളിവുഡിലെ താര റാണിയാണ് കരീന കപൂര്‍. വര്‍ഷങ്ങളായി ബോളിവുഡിലെ മുന്‍നിരയില്‍ തന്നെ കരീനയുണ്ട്. ഹിറ്റുകള്‍ ഒരുപാടുണ്ട് ആ നീണ്ട കരിയറില്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമെത്തിയ കരീന ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. അതേസമയം ഓഫ് സ്‌ക്രീനിലെ കരീനയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള താരമാണ്. കരിയറിന്റെ തുടക്ക കാലം മുതല്‍ തന്നെ തനിക്ക് പറയാനുള്ളത് യാതൊരു മറയുമില്ലാതെ പറയുന്നതായിരുന്നു കരീനയുടെ ശീലം.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഈ ശീലത്തിന്റെ പേരില്‍ ഒരുപാട് വിവാദങ്ങളില്‍ കരീന ചെന്നു പെട്ടിട്ടുണ്ട്. ഇതില്‍ സഹതാരങ്ങളാ ബിപാഷ ബസു, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, സൊനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ മുതല്‍ പ്രണയകഥകള്‍ വരെയുണ്ട്. എന്നാല്‍ പിന്നീട് കരീന തന്നെ സ്വയം തള്ളിപ്പറഞ്ഞൊരു കാര്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു.

  2002ലായിരുന്നു സംഭവം. സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തിലായിരുന്ന കരീന തനിക്ക് രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തുറന്നു പറഞ്ഞത്. ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകായിരുന്നു കരീന. ''ഞാന്‍ ഇത് പറയാം, പറയാന്‍ പാടുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹത്തെ അറിഞ്ഞാല്‍ കെള്ളാം എന്നുണ്ട്. വിവാദമാകാന്‍ സാധ്യതയുണ്ട്, രാഹുല്‍ ഗാന്ധി'' എന്നായിരുന്നു കരീന പറഞ്ഞത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ രാഹുലിന്റെ പേര് പറഞ്ഞതെന്നും കരീന വ്യക്തമാക്കുന്നുണ്ട്.

  ''അദ്ദേഹത്തെ അറിയാന്‍ താല്‍പര്യമുണ്ട്. ഇന്ത്യ ടുഡേയില്‍ അദ്ദേഹത്തിന്റെ ചിത്രം കണ്ടിട്ടുണ്ട്. പേജുകള്‍ മറിക്കുമ്പോള്‍, ഞാന്‍ ആലോചിക്കാറുണ്ട് അദ്ദേഹവുമായുള്ള സംഭാഷണം എങ്ങനെയായിരിക്കുമെന്ന്. ഞാന്‍ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയ പ്രവര്‍ത്തകരുടേതും. അതുകൊണ്ട്, രസകരമായൊരു സംഭാഷണത്തിനുള്ള സാധ്യതയുണ്ട്'' എന്നായിരുന്നു കരീന പറഞ്ഞത്.

  എന്നാല്‍ പിന്നീട് കരീന താന്‍ പറഞ്ഞത് തള്ളി പറഞ്ഞു. 2009ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ കരീന പറഞ്ഞത് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു. ''അത് വളരെ പഴയകാര്യമാണ്. ഞങ്ങളുടെ സര്‍ നെയിം പ്രശസ്തമായത് കൊണ്ട് മാത്രം പറഞ്ഞതാണ്. പക്ഷെ ഒരുനാള്‍ അദ്ദേഹത്തിനായി ഹോസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായും കാണാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഉറപ്പായും ഡേറ്റ് ചെയ്യാന്‍ ആഗ്രഹമില്ല'' എന്നായിരുന്നു കരീന പറഞ്ഞത്.

  എന്തായാലും അതൊക്കെയും പഴയ കഥകളാണ്. ഇന്ന് കരീന ബോളിവുഡിലെ സൂപ്പര്‍ നായികയാണ്. നടന്‍ സെയഫ് അലി ഖാനെയാണ് കരീന വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഈയ്യടുത്താണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ജേഹ് എന്ന് വിളിക്കുന്ന കുഞ്ഞിന് ജഹാംഗീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടിയുടെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. നേരത്തെ തൈമുറിന്റെ പേരിനെ ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താര ദമ്പതികള്‍.

  Also Read: ഋഷിയെ വിമർശിച്ച് സൂര്യ, പൊട്ടിത്തെറിച്ച് മിത്ര, കൂടെവിടെയുടെ പുതിയ എപ്പിസോഡ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജിയിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. പിന്നീട് താരം ബോളിവുഡിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ഗുഡ് ന്യൂസ് ആണ് കരീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. പിന്നീട് താരം ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ പുതിയ സിനിമ റിലീസ് തയ്യാറെടുക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദയാണ് പുതിയ സിനിമ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ആണിത്.

  Read more about: kareena kapoor
  English summary
  When Kareena Kapoor Wished To Date Rahul Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X