For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറുമായുള്ള വിവാഹം നടക്കാതെ പോയതിന് പിന്നില്‍; കത്രീന കൈഫിന്റെ മറുപടി

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമെല്ലാം ഒരുപാടുണ്ട് കത്രീനയുടെ കരിയറില്‍. അതേസമയം കത്രീനയുടെ പ്രണയങ്ങളും എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ച വിഷയമായിരുന്നു. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ജനപ്രീയ താരജോഡിയായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരും വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് പിരിഞ്ഞു.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  സല്‍മാനുമായുള്ള ബന്ധം അവസാനിച്ചതിന് ശേഷം കത്രീന പ്രണയിക്കുന്നത് രണ്‍ബീര്‍ കപൂറിനെയായിരുന്നു. ഈ പ്രണയും നീണ്ടനാള്‍ നിലനിന്നിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ വരെ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഈ ബന്ധവും അവസാനിച്ചു. ഇപ്പോള്‍ ആലിയ ഭട്ടും രണ്‍വീറും പ്രണയത്തിലാണ്. അതേസമയം കത്രീനയാകട്ടെ യുവനടന്‍ വിക്കി കൗശലുമായി പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ട്.

  Katrina Kaif

  ഒരിക്കല്‍ രണ്‍ബീറുമായുള്ള വിവാഹത്തക്കുറിച്ച് താന്‍ ചിന്തിച്ചുവെന്ന് കത്രീന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ പിരിഞ്ഞതിന് ശേഷം കത്രീന നല്‍കിയൊരു അഭിമുഖത്തിലായിരുന്നു താരറാണിയുടെ വെളിപ്പെടുത്തല്‍. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രണ്‍ബീറിന്റെ പേര് പറയാതെ തന്നെ താരം മനസ് തുറന്നത്.

  ''എന്റെ മനസില്‍ അതുണ്ടായിരുന്നു. പക്ഷെ അത് നടന്നില്ല. ജീവിതത്തില്‍ നമ്മള്‍ക്ക് വേണ്ടിയൊരുക്കിയിട്ടുള്ള വഴിയിലൂടെയാണ് നമ്മള്‍ സഞ്ചരിക്കേണ്ടത്. ഞാന്‍ അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറില്ല. ആ യുദ്ധം ഞാന്‍ പോരാടിക്കഴിഞ്ഞതാണ്. ഞാന്‍ ആഗ്രഹിക്കുന്നത് പോലെ ചില കാര്യങ്ങള്‍ നടക്കില്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നുണ്ട്'' എന്നായിരുന്നു കത്രീന പറഞ്ഞത്.

  ''ഇപ്പോള്‍ ഞാന്‍ എല്ലാം ദൈവത്തിന് നല്‍കിയിരിക്കുകയാണ്. കാരണം, നമ്മുടെ വിധി നിര്‍ണയിക്കുന്ന വലിയ കരങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ഇതുവരെ സംഭവിച്ചതെല്ലാം അസാധാരണവും സന്തോഷകരവുമായ കാര്യങ്ങളാണ്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ എനിക്ക് എടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരായാലും അവര്‍ തന്നെ ഭാവിയിലും നോക്കിക്കോളും'' എന്നും കത്രീന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  ''ഞാന്‍ തീരെ പ്രതീക്ഷിക്കാതിരിക്കുമ്പോള്‍, പക്ഷെ അതിന്റേതായ ശരിയായ സമയത്ത് തന്നെ എന്റെ ജീവിതത്തിലേക്ക് പ്രണയവും കടന്നു വരും. എയര്‍പോര്‍ട്ടില്‍ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കെ അത് നിലത്ത് വീഴുന്നു. ഞാന്‍ അതെടുക്കാനായി കുനിയുമ്പോള്‍ തന്നെ അവനും എന്നെ സഹായിക്കാനായി വരുന്നു.ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കുന്നു. ആ നിമിഷം പ്രണയം സംഭവിക്കുന്നു'' എന്നും കത്രീന പറയുന്നു.

  എന്തായാലും അതെല്ലാം ഇന്ന് പഴയകഥകളാണ്. കത്രീന തന്റെ പ്രണയത്തെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കത്രീനയും വിക്കിയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് ഇതുവരേയും പ്രതികരിച്ചിട്ടില്ല. കത്രീനയും വിക്കിയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം വിക്കിയും കത്രീനയും വിവാഹിതരാവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഈയ്യടുത്ത് പ്രചരിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാവുകയും ചെയ്തു.

  Also Read: ഐശ്വര്യയുള്ളപ്പോള്‍ നീയെങ്ങനെ മികച്ച നടിയായി? വേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ട് പ്രിയങ്ക!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം രണ്‍ബീര്‍ കപൂറാകട്ടെ ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ഇരുവരും പലപ്പോഴും ഒരുമിച്ച് കാണപ്പെടാറുണ്ട്. കുടുംബങ്ങളും ഒരുമിച്ച് സമയം പങ്കിടാറുണ്ട്. രണ്‍ബീറിന്റെ വീട്ടിലെ പരിപാടികളിലെല്ലാം ആലിയ എത്താറുണ്ട്. ഇരുവരും വിവാഹിതരാവുകയാണെന്നും കുടുംബങ്ങള്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം പുതിയ സിനിമയായ ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിനായി വിദേശത്താണ് കത്രീന ഇപ്പോഴുള്ളത്. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍.

  Read more about: katrina kaif ranbir kapoor
  English summary
  When Katrina Kaif Answered Questions About Marrying Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X