For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറും കത്രീനയും പിരിയാന്‍ കാരണം മുന്‍ കാമുകി ദീപിക? മറുപടികള്‍ നല്‍കി കത്രീന കൈഫ്

  |

  ബോളിവുഡിലെ യുവതാരമാണ് രണ്‍ബീര്‍ കപൂര്‍. സ്‌ക്രീനിലെ നായകന്‍ ജീവിതത്തിലും പ്രണയ നായകനാണ്. രണ്‍ബീറിന്റെ, ആരാധകര്‍ ആഘോഷമാക്കിയ പ്രണയങ്ങളിലൊന്നായിരുന്നു കത്രീന കൈഫുമായിട്ടുണ്ടായിരുന്നത്. ഇരുവരും പരസ്യമായി തന്നെ പ്രണയം സമ്മതിക്കുകയും ഒരുമിച്ച് വേദികളിലെത്തുകയുമൊക്കെ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം രണ്‍ബീറും കത്രീനയും പിരിയുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു.

  പച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാ

  2016 ലാണ് രണ്‍ബീറും കത്രീനയും പിരിയുന്നത്. ദീപിക പദുക്കോണാണ് ഇരുവരും പിരിയാനുള്ള കാരണമായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് കത്രീന നല്‍കിയൊരു അഭിമുഖത്തില്‍ യഥാര്‍ത്ഥ കാരണം താരം വെളിപ്പെടുത്തുകയുണ്ടായി. സ്‌ഫോടനാത്മകമായൊരു അഭിമുഖത്തില്‍ കത്രീന പറഞ്ഞത് തനിക്ക് ഒരു ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതിനോട് ഭയമായിരിക്കുന്നു എന്നായിരുന്നു.

  നേരത്തെ രണ്‍ബീറും ദീപികയും പിരിയാനുള്ള കാരണമായി പറഞ്ഞ് കേട്ടത് രണ്‍ബീറിന് കത്രീനയുമായി അടുപ്പമുണ്ടാകുന്നതാണ്. പിന്നീട് രണ്‍ബീറ് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ദീപിക തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ മാനസികാരോഗ്യത്തെ ഇത് സാരമായി തന്നെ ബാധിച്ചിരുന്നുവെന്നും ദീപിക പറഞ്ഞിരുന്നു. തങ്ങളുടെ പ്രണയ ബന്ധം തകര്‍ന്നതിനെക്കുറിച്ചും മറ്റും കത്രീന നടത്തിയ തുറന്നു പറച്ചിലുകളും വലിയ വാര്‍ത്തയായിരുന്നു.

  ജിക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് കത്രീന മനസ് തുറന്നത്. ''എന്റെ ഏറ്റവും വലിയൊരു പേടി എന്തെന്നാല്‍, ഞാന്‍ വിവാഹത്തിനായി ഒരു അള്‍ത്താരയുടെ മുന്നിലോ മണ്ഡപത്തിലോ നില്‍ക്കുമ്പോള്‍ വരന്‍ എന്ന പൂര്‍ണമായും ഇഷ്ടപ്പെടാതെ വരുമോ എന്നതാണ്. കമ്മിറ്റ്‌മെന്റുകള്‍ക്ക് തന്റെ മനസ് പൂര്‍ണമായും തയ്യാറായിട്ടുണ്ടാകുമോ എന്ന് അവന് അറിയാന്‍ സാധിക്കുമോ? ഹൃദയം തകരുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ് എന്റെ പേടി'' എന്നായിരുന്നു കത്രീന പറഞ്ഞത്.


  അതേസമയം തന്റെ മുന്‍ കാമുകിയായ ദീപിക പദുക്കോണിനൊപ്പം രണ്‍ബീര്‍ അഭിനയിക്കുന്നതും തന്നെ അലട്ടിയിരുന്നുവെന്ന തരത്തിലുള്ള കത്രീനയുടെ വാക്കുകളും വാര്‍ത്തയായിരുന്നു.''എന്റെ ആഗ്രഹം മറ്റൊരാള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുക സാധ്യമല്ല. അവര്‍ക്ക് അവരുടേതായ തിരഞ്ഞെടുപ്പുകളുണ്ട്. ഞാന്‍ അതില്‍ സന്തുഷ്ടയായിരിക്കണമെന്നില്ല. അവര്‍ക്ക് പക്വത വരുന്നതോറും അവര്‍ ആ തിരഞ്ഞെടുപ്പുകളില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നു'' എന്നായിരുന്നു കത്രീന പറഞ്ഞത്.

  പിന്നാലെ രണ്‍ബീറിന്റെ കുടുംബവുമായിട്ടുള്ള അടുപ്പത്തെക്കുറിച്ചും കത്രീന മനസ് തുറന്നു. ''ഞാന്‍ രണ്‍ബീറിന്റെ കുടുംബവുമായി അത്ര അടുപ്പത്തിലല്ല. പക്ഷെ അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവിടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവാഹത്തെക്കുറിച്ച് തീരുമാനം എടുക്കുമ്പോള്‍ അവന്റെ കുടുംബം ഒരു പ്രധാന ഘടകമാണ്. ഞാന്‍ കൃത്യമായി പ്രതികരിക്കുന്ന ആളാണ്. എന്റെ പങ്കാളി നന്നായി തുറന്ന് പെരുമാറുന്നയാളാണെങ്കില്‍ ഞാന്‍ ഏറ്റവും മികച്ച കാമുകിയാകും'' എന്നും കത്രീന പറഞ്ഞിരുന്നു.

  Also Read: ഡിന്നറിന്റെ ബില്ല് കൊടുക്കാന്‍ പറഞ്ഞു; സിദ്ധാര്‍ത്ഥ് മല്യയെ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് ദീപിക

  കത്രീനയുമായി പിരിഞ്ഞ രണ്‍ബീര്‍ ഇപ്പോള്‍ ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ആലിയയും രണ്‍ബീറും തമ്മിലുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. കത്രീന വിക്കി കൗശലുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവരും വിവാഹിതരാവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കില്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തായാലും ഇപ്പോള്‍ മൂന്ന് പേരും സുഹൃത്തുക്കളാണ്. രണ്‍ബീറിന്റെ ഇപ്പോഴത്തെ കാമുകിയായ ആലിയയും കത്രീനയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള സിനിമയുടെ പ്രഖ്യാപനം ഈയ്യടുത്തായിരുന്നു നടന്നത്. ജീ ലേ സര എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു റോഡ് മൂവിയാണ്. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം എന്നതും ശ്രദ്ധേയമാണ്. അതേസമയം 83, പഠാന്‍ തുടങ്ങിയവയാണ് ദീപികയുടെ പുതിയ സിനിമകള്‍.

  English summary
  When Katrina Kaif Answered Whether It Was Deepika Padukone Behind The Break Up With Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X