For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐറ്റം ഗേൾ' എന്ന പരാമർശംത്തോട് സൽമാൻ ഖാൻ പ്രതികരിച്ചിട്ടില്ലെന്ന് മലൈക അറോറ

  |

  വർഷങ്ങൾക്ക് മുമ്പ് മലൈക അറോറ മോഡലിങ്ങിലായിരുന്നു. അവിടെ നിന്നാണ് മലൈകക്ക് ബിന്ദി സിനിമാ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നത്. 'ദിൽസെ' എന്ന ചിത്രത്തിലെ 'ചയ്യ ചയ്യ' എന്ന ​ഗാനത്തിന് ട്രെയിനിൽ വെച്ച് ഷാരൂഖ് ഖാനൊപ്പം ഡാൻസ് ചെയ്തത് മുതൽ മലൈക ബോളിവുഡിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊന്നായി മറിക്കഴിഞ്ഞിരുന്നു. അതിലൂടെ തന്നെ സിനിമയിൽ താരം ഒരുപാട് മുന്നോട്ട് പോയിരുന്നു.

  എന്നാൽ, സൽമാൻ ഖാന്റെ കുടുംബത്തിലേക്കുള്ള വിവാഹത്തിന് ശേഷം പ്രശസ്തി നേടുന്നതിനേക്കാൾ കൂടുതലും അവർ വിമർശിക്കപ്പെട്ട സമയം ഉണ്ടായിരുന്നു. സൽമാൻ്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹ ജീവിതം 1998 മുതൽ 2017 വരെ ആയിരുന്നു. ബോളിവുഡിൽ മലൈകയുടെ കരിയറിന് ആവശ്യമായ സപ്പോർട്ട് സൽമാൻ നൽകിയെന്ന് പലരും പറഞ്ഞിരുന്നു.

  Read Also: കട്ട കലിപ്പിൽ റോബിൻ, കടന്നൽ കൂടുപോലെ റോബിനെ പൊതിഞ്ഞ് നാട്ടുകാർ

  സൽമാൻ്റെ സഹോദരൻ്റെ ഭാര്യ ആയതിനാലാവണം മലൈകയെ ഐറ്റം ഗേൾ എന്ന് സൽമാൻ വിളിക്കാത്തത് എന്ന് രാഖി സാവന്ത് ഒരിക്കൽ പറഞ്ഞിരുന്നു. അർബാസ് ഖാൻ നിർമ്മിച്ച സൽമാന്റെ ദബാങ്ങിൽ മലൈക ഉണ്ടായിരുന്നു, അതിലെ 'മുന്നി ബദ്നാം ഹുയി' എന്ന ഗാനം ഹിറ്റായി മാറുകയും ചെയ്തിരുന്നു.

  രാഖിയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് 2008 ൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മലൈക പറഞ്ഞത്, എല്ലാ സൽമാൻ ഖാൻ ഞാൻ ഉണ്ടാകേണ്ടതല്ലേ? കൂടാതെ എല്ലാ സ്പെഷ്യൽ അപ്പിയറൻസിലും സൽമാൻ അഭിനയിക്കുന്നുണ്ട്. എന്നെ ആരും സൃഷ്ടിച്ചതല്ല, ഞാൻ സ്വയം സൃഷ്ടിച്ച സ്ത്രീയാണ് എന്നാണ് മലൈക രാഖിയുടെ അഭിപ്രായത്തോട് പ്രതികരിച്ചത്.

  Read Also: നയന്‍താരയുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി; കാരണം വിഘ്നേഷ്

  വിവാദങ്ങൾക്കിടയിലും മലൈക സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നിമിഷം നേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. ബോളിവുഡ് താരം മലൈക അറോറ പാതി മലയാളിയാണ്. മലൈകയുടെ അമ്മ ഒരു മലയാളിയും, പിതാവ് ഒരു പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ മലൈക അഭിനയ രം​ഗത്ത് ശ്രദ്ധ നേടുന്നത്.

  malaika Arjun

  അർബാസുമായുള്ള വേർപിരിയലിന് ശേഷം അര്‍ജ്ജുന്‍ കപൂറുമായി പ്രണയത്തിലാണ്. ഇരുവരുടെയും പ്രണയം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ വിവാഹിതരായിട്ടില്ല. തന്നേക്കാള്‍ 12 വയസ് കൂടുതലുള്ള മലൈകയെ പ്രണയിക്കുന്നതിന് അര്‍ജ്ജുന് സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ ചില്ലറയൊന്നുമല്ല. അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയബന്ധം ഉടന്‍ വിവാഹത്തിലേക്ക് എത്തുമെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. വിവാഹം ഈ വര്‍ഷം ഡിസംബറോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Read Also : എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്! പുത്തൻ സെൽഫി ചിത്രങ്ങളുമായി അഭയ ഹിരൺമയി

  അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകാന്‍ കാരണം നടിക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അര്‍ബാസുമായി വേർ പിരിഞ്ഞ ശേഷവും മലൈകയും അര്‍ജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പൊതുസ്ഥലങ്ങളിൽ ഇരുവരെ ഒരുമിച്ച് കാണാന്‍ തുടങ്ങി. ഒടുവിൽ 2019 ലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞത്.

  Recommended Video

  Arya On Dr. Robin: ദിൽഷ ചെയ്തത് ചെറിയ കാര്യമല്ല

  ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയില്‍ അര്‍ജുന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് മലൈകയും ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്നാണ് മലൈക പറഞ്ഞത്.

  Read more about: salman khan
  English summary
  When Malaika Arora Shut Those Critised Her For Getting Fame After Her Marriage Into Salman Khan's Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X