For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ആണ് എന്റെ മുന്നില്‍ നഗ്നനായി വന്ന് നിന്നാലും ഒന്നും തോന്നില്ല; തപസിനെക്കുറിച്ച് മംമ്ത കുല്‍ക്കര്‍ണി

  |

  ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു മംമ്ത കുല്‍ക്കര്‍ണി. 1992 ല്‍ പുറത്തിറങ്ങിയ തിരംഗ എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്ത അരങ്ങേറുന്നത്. 1993 ല്‍ ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ ബോള്‍ഡ് ലുക്കിലെത്തിയതോടെയാണ് മംമ്ത താരമായി മാറുന്നത്. പിന്നീട് ചൈന ഗേറ്റ്, കരണ്‍ അര്‍ജുന്‍, വക്ത് ഹാമാര ഹേ, ക്രാന്തിവീര്‍ തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി മംമ്ത കുല്‍ക്കര്‍ണി.

  Also Read: 'നേരത്തെ വിവാഹം കഴിക്കുമെന്ന് കരുതിയില്ല, എല്ലാം അങ്ങനെ സംഭവിച്ചു'; ആലിയ ഭട്ട്

  എന്നാല്‍ തന്റെ ചിത്രമായ കഭി തും കഭി ഹമ്മിന്റെ റിലീസിന് പിന്നാലെ മംമ്ത അഭിനയം നിര്‍ത്തുകയായിരന്നു. വിക്രം ഗോസ്വാമിയ്‌ക്കൊപ്പം രാജ്യം വിട്ട മംമ്ത ദുബായില്‍ സ്ഥിരതാമസം ആരംഭിക്കുകയായിരുന്നു. മണി ലോണ്ടറിംഗ്, മയക്കുമരുന്ന് കേസുകളിലെ പ്രതിയായിരുന്ന അധോലോക നേതാവായിരുന്നു വിക്രം ഗോസ്വാമി. 2016 ല്‍ കെനിയയില്‍ വച്ച് വിക്രമിനേയും മംമ്തയേയും പോലീസ് പിടികൂടുകയായിരുന്നു.

  ഇതിന് പിന്നാലെ, പതിനാറ് വര്‍ഷത്തിന് ശേഷം ആദ്യമായി മംമ്ത കുല്‍ക്കര്‍ണി ഒരു അഭിമുഖം നല്‍കുകയുണ്ടായി. സിനിമയില്‍ നിന്നും പോയ ശേഷം ആദ്യമായി മംമ്തയെ പൊതുജനം കാണുന്നത് അപ്പോഴാണ്. അഭിമുഖത്തില്‍ താന്‍ വിക്രമിനെ കല്യാണം കഴിച്ചിട്ടില്ലെന്നും 2010 മുതല്‍ താന്‍ ആത്മീയപാതയിലാണെന്നും മംമ്ത വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ഞാന്‍ ഇതുവരെ വിക്കിയെ കല്യാണം കഴിച്ചിട്ടില്ല. 12 വര്‍ഷം ഏകാന്തമായി തപസ് ചെയ്ത ശേഷം പിന്നെ പുരുഷന്‍ തൊടുന്നത് പോലും നമുക്ക് ഇഷ്ടമാകണമെന്നില്ല. ഉള്ളില്‍ നിന്നും നിങ്ങള്‍ക്ക് എത്രമാത്രം പരിശുദ്ധരാകാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? സെക്‌സ് എന്നതൊന്നില്ല. ഇപ്പോള്‍ എന്റെ മുന്നില്‍ ഒരു പുരുഷന്‍ നഗ്നനായി നിന്നാല്‍ പോലും എനിക്കൊരു വികാരവും തോന്നില്ല'' എന്നായിരുന്നു അവര്‍ പറഞ്ഞത്.

  ''വിക്കിയുമായി എനിക്ക് ശാരീരിക ബന്ധമൊന്നുമില്ല. ഞങ്ങള്‍ നല്ല സൗഹൃദമാണെന്ന് മാത്രം. മയക്കുമരുന്നിന്റെ കാര്യമാണെങ്കില്‍ എനിക്ക് ഇഷ്ടമല്ല. എന്റെ പക്കലുള്ളതെല്ലാം ഞാന്‍ നശിപ്പിച്ചു. ലൈംഗികതയോടുള്ള താല്‍പര്യം ഇല്ലാതാക്കിയ എനിക്ക് ജീവിതത്തില്‍ തെറ്റ് ചെയ്യാന്‍ മയക്കുമരുന്ന് ഒരു പ്രേരണയാകുമെന്ന് തോന്നുന്നുണ്ടോ? വിക്കി അങ്ങനെ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാല്‍ അവനേയും ഞാന്‍ കൊല്ലും, സ്വയം ചാവുകയും ചെയ്യും. അവനത് ചെയ്യുന്നില്ലെന്ന് എനിക്കറിയാം'' എന്നും മംമ്ത പറഞ്ഞിരുന്നു.

  1992 മുതല്‍ 2003-വരെ സിനിമകളില്‍ സജീവമായിരുന്നു. കഭി തും കഭി ഹം എന്ന സിനിമയ്ക്ക് ശേഷം അവര്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മലയാളത്തില്‍ ചന്ദാമാമ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് രംഗത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. 2013-ല്‍ ഇവര്‍ വിക്കിയുമായി വിവാഹിതയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ കെനിയയിലാണ് മംമ്ത താമസിക്കുന്നത്. താരം ഈയ്യടുത്ത് സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

  നേരത്തെ 2014 ലാണ് മംമ്തയ്‌ക്കെതിരായ കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. മുംബൈയിലെ താനെയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമായി 2014 എപ്രിലില്‍ പോലീസ് 22 ടണ്ണോളം നിരോധിത മയക്കുമരുന്നുകള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിക്രമിന്റേയും മംമ്തയുടെ കേസുമായുള്ള ബന്ധം കണ്ടെത്തുന്നത്. പിന്നീട് 2016ല്‍ മംമ്തയും വിക്രമും പിടിക്കപ്പെടുകയായിരുന്നു.

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തിരികെ വന്നുവെങ്കിലും വീണ്ടും അപ്രതക്ഷ്യയാവുകയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും കന്നഡയിലും തെലുങ്കിലും തമിഴിലും മലാളത്തിലും അഭിനയിച്ചിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ കഭി തും കഭി ഹം ആണ് ഒടുവിലത്തെ ബോളിവുഡ് സിനിമ. അടുത്ത കൊല്ലം ഒരു ബംഗാളി സിനിമയില്‍ അഭിനയിച്ചിരുന്നു.

  Read more about: mamta kulkarni
  English summary
  When Mamta Kulkarni Gave An Interview And Opened Up About Her Spiritual Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X