For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ പോലെയന്ന് പറഞ്ഞയാള്‍ക്ക് പ്രണയമായി, കരണത്തടിച്ചു, തല്ലി; കരിയര്‍ നശിപ്പിച്ചത് മഹേഷ് ഭട്ടെന്ന് പാക് നടി

  |

  ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. എന്നും എന്തെങ്കിലുമൊക്കെ വിവാദം ബോളിവുഡില്‍ ചര്‍ച്ചയായി കൊണ്ടിരിക്കും. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനും പ്രശസ്തരാകാനും സ്വയം വിവാദം സൃഷ്ടിക്കുന്നവര്‍ വരെയുണ്ട്. ചില വിവാദങ്ങള്‍ കാരണം കരിയര്‍ നഷ്ടപ്പെട്ടതും കരിയറില്‍ നേട്ടമുണ്ടാക്കിയവരുമുണ്ട്. വിവാദങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബോളിവുഡ് ആരാധകര്‍ക്ക് മറക്കാനാകാത്ത പേരാണ് മഹേഷ് ഭട്ട് എന്നത്.

  Also Read: ലോഹിയും കമലും റിജക്ട് ചെയ്തു, ഈ റോള്‍ ചേരില്ലെന്ന് പറഞ്ഞു, ഭാവന വരെ കളിയാക്കി: നരേന്‍

  ബോളിവുഡിലെ ഐക്കോണിക് സംവിധായകനാണ് മഹേഷ് ഭട്ട്. തന്റെ സിനിമകള്‍ പോലെ തന്നെ ആള്‍ക്കൂട്ടത്തിലെ വ്യത്യസ്തനായിരുന്നു മഹേഷ് ഭട്ട്. അദ്ദേഹത്തിന്റെ പ്രണയങ്ങളും വിവാഹങ്ങളും മക്കളുമായുള്ള അടുപ്പവുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്റെ വ്യക്തിജീവിതത്തില്‍ നിന്നും സിനിമയൊരുക്കിയും മഹേഷ് ഭട്ട് ചര്‍ച്ചയായി മാറിയിട്ടുണ്ട്. മഹേഷ് ഭട്ടിന്റെ മകളാണ് സൂപ്പര്‍ താരമായ ആലിയ ഭട്ട്.

  തന്റെ ഫിലിം മേക്കിംഗ് കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യാനാതില്ല. നിരവധി താരങ്ങള്‍ക്ക് അദ്ദേഹം തന്റെ സിനിമകളിലൂടെ കരിയറില്‍ ബ്രേക്ക് നല്‍കിയിട്ടുണ്ട്. 2005 ല്‍ മഹേഷിന്റെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടിയാണ് മീര. പാക്കിസ്ഥാന്‍ താരമായിരുന്ന മീര. എന്നാല്‍ പിന്നീട് മഹേഷ് ഭട്ട് തന്നോട് പൊസീവ്‌നെസ് കാണിക്കുന്നതായി മീര തന്നെ ആരോപിക്കുകയായിരുന്നു. തന്നെ മര്‍ദ്ദിച്ചതായും മീര ആരോപിക്കുന്നുണ്ട്.

  Also Read: ‌ട്രോളിയതിൽ തെറ്റില്ല, മലയാളത്തിൽ നിന്ന് നല്ല സിനിമകൾ വന്നില്ല; അനുപമ പരമേശ്വരൻ പറയുന്നു

  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മീരയുടെ ആരോപണം. മഹേഷ് ഭട്ട് കാരണമാണ് താന്‍ ബോളിവുഡ് ഉപേക്ഷിച്ചതെന്നും താന്‍ തിരികെ വരാന്‍ ശ്രമിച്ചപ്പോള്‍ മഹേഷ് ഭട്ട് അനുവദിച്ചില്ലെന്നും മീര പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ആളുകള്‍ ഇതേക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. പക്ഷെ ഞാന്‍ ഇനി നിശബ്ദയായിട്ടിരിക്കില്ല. ഇന്ന് ഞാന്‍ സത്യം പറയാന്‍ ആഗ്രഹിക്കുന്നു. സിനിമ ചെയ്യണ്ട എന്നത് എന്റെ തീരുമാനമായിരുന്നില്ല. പക്ഷെ എന്നോട് മഹേഷ് ജിയാണ് ഇന്ത്യയില്‍ നിന്നും പോകാന്‍ പറഞ്ഞത്. ഞാന്‍ പ്രശസ്തയാകുന്നതും മറ്റ് സംവിധായകരുമായി അടുക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ വഴക്കിട്ടു. അദ്ദേഹം എന്നോട് മാപ്പ് ചോദിക്കുകയും ചെയ്തു'' എന്നാണ് മീര പറയുന്നത്.

  Also Read: നടി മഞ്ജിമയുടെ വിവാഹ നിശ്ചയം ഉടൻ?, യുവനടന്റെ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു!

  ''അതിന് ശേഷം എനിക്ക് നിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാകില്ലെന്നും നീ പാക്കിസ്ഥാനിലേക്ക് തന്നെ തിരികെ പോകുന്നതായിരിക്കും നല്ലതെന്നും മഹേഷ് പറഞ്ഞു. ഞാന്‍ പോയി. ഞാന്‍ തിരിച്ചുവരാന്‍ നോക്കിയപ്പോള്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോള്‍ എനിക്ക് ബോളിവുഡിലേക്ക് വരാനൊരു വഴിയുമില്ല. എന്റെ വഴികളൊക്കെ അദ്ദേഹം അടച്ചു'' എന്നും മീര പറഞ്ഞിരുന്നു.

  ''ഞാന്‍ പ്രശസ്തയാകുന്നതിന്റെ അസൂയയായിരുന്നു അദ്ദേഹത്തിനെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ മറ്റേതെങ്കിലും സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. രാം ഗോപാല്‍ വര്‍മ, മണി രത്‌നം, സുഭാഷ് ഗായ്, തുടങ്ങിയവരില്‍ നിന്നൊക്കെ എനിക്ക് ഓഫറുകള്‍ വന്നിരുന്നു. അദ്ദേഹം അതൊന്നും സമ്മതിച്ചില്ല. അദ്ദേഹത്തിനൊപ്പം മാത്രമേ സിനിമ ചെയ്യാവൂ എന്നായിരുന്നു. ഒരു രാത്രി, എനിക്ക് സുഭാഷ് ഗായിയെ കാണേണ്ടതുണ്ടായിരുന്നു. ഞാന്‍ അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ദേഷ്യം പിടിച്ച മഹേഷ് എന്നെ തല്ലി. മൂന്ന് തവണയാണ് കരണത്തടിച്ചത്'' എന്നും താരം പറഞ്ഞു.

  ഒരിക്കല്‍ മഹേഷ് തന്നോട് താല്‍പര്യമുള്ളതായി അറിയിച്ചെന്നും തന്നെ സ്‌പെഷ്യല്‍ എന്ന് വിളിച്ചതായും മീര പറയുന്നുണ്ട്. ആദ്യം താനും മകള്‍ പൂജയും തനിക്ക് ഒരുപോലെയാണെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെ പറഞ്ഞു എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, നീ സ്‌പെഷ്യല്‍ ആണെന്ന്. അദ്ദേഹം എന്നില്‍ നിന്നും എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും മീര പറയുന്നു.

  മഹേഷിന്റെ ഭാര്യയായ നടി സോണി രാസ്ദാന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു നസര്‍. പിന്നീട് കുറച്ച് സിനിമകള്‍ ബോളിവുഡില്‍ ചെയ്തുവെങ്കിലും മീര പാക്കിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു. താരം പാക് സിനിമകളിലും ടെലിവിഷന്‍ ഷോകളിലുമെല്ലാം സജീവമാണ്.

  Read more about: mahesh bhatt
  English summary
  When Meera Accuesd Mahesh Bhatt Of Distroying Her Bollywood Career And Blocking All Ways
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X