For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിക്കറ്റ് താരം ധോണി നടി ദീപിക പദുക്കോണിനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു; ആ പ്രണയം തകർന്നത് യുവരാജ് കാരണമോ?

  |

  ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് നടിമാരുമായി പ്രണയത്തിലാവുന്നത് പതിവായിട്ടുള്ള കാര്യമാണ്. വീരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മുതല്‍ ഹാര്‍ദ്ദിക് പാണ്ഡ്യെയും നടാഷ സ്റ്റാന്‍കൊവിക് വരെയുള്ള താരദമ്പതിമാരാണ് അതിന് ഉദ്ദാഹരണം. ഇത് മാത്രമല്ല ഒരു കാലത്ത് സിനിമാലോകം ഒരുപോലെ ചര്‍ച്ചയാക്കിയ നിരവധി പ്രണയകഥകളുണ്ട്. അതിലൊന്ന് മഹേന്ദ്രസിംഗ് ധോണിയുടേതാണ്.

  സാരിയിൽ അതീവ സുന്ദരിയായി ദംഗൽ നായിക, സന ഫാത്തിമയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

  മഹി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ധോണി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയാണ്. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ നടി ദീപിക പദുക്കോണിനെ ധോണി സ്‌നേഹിച്ചിരുന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

  ഒരു കാലത്ത് മഹേന്ദ്ര സിംഗ് ധോണി ദീപികയെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു. പക്ഷേ ക്രിക്കറ്റ് താരമായ യുവരാജ് സിംഗിനൊപ്പം ദീപികയുടെ പേര് ഗോസിപ്പില്‍ നിറഞ്ഞതോടെ ധോണി ആ ബന്ധം വേണ്ടെന്ന് വെച്ചതായിട്ടാണ് അറിയുന്നത്. ധോണിയ്ക്ക് ക്രഷ് തോന്നിയ ആദ്യ ബോളിവുഡ് നടി ദീപിക ആയിരുന്നു. എന്നാല്‍ നടിമാരായ അസിനുമായിട്ടും റായി ലക്ഷ്മിയുമായിട്ടും ധോണി പ്രണയമാണെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അതില്‍ വാസ്തവം ഒന്നുമില്ലായിരുന്നു. അതിനൊപ്പമാണ് ദീപികയെ കുറിച്ച് കൂടി ചര്‍ച്ചയായത്.

  ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ 2007 ലായിരുന്നു ബോളിവുഡിലേക്ക് ദീപിക പദുക്കോണ്‍ അരങ്ങേറ്റം കുറിക്കുന്നത്. ഷാരുഖ് ഖാന്റെ നായികയായിട്ടുള്ള ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോട് കൂടിയാണ് ധോണിയ്ക്ക് ഇഷ്ടം വരുന്നത്. കവിളില്‍ ചുഴിയുള്ള അതീവ സുന്ദരിയായ ദീപികയോട് ഏറെ ഇഷ്ടം തോന്നിയ ധോണി ആ സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ഷാരുഖിനോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് ഇന്ത്യയും ഓസ്‌ട്രോലിയയും തമ്മിലുള്ള ട്വന്റി ട്വന്റി മത്സരത്തില്‍ ധോണിയ്ക്ക് വേണ്ടി ആഹ്ലാദത്തോടെ സന്തോഷിക്കുന്ന ദീപികയെയാണ് കാണാന്‍ സാധിച്ചത്. ധോണി അല്ലാതെ മറ്റൊരും നടിയെ അങ്ങോട്ട് ക്ഷണിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു പാപ്പരാസികള്‍ കണ്ടുപിടിച്ചത്.

  അക്കാലത്ത് ധോണി മുടി നീട്ടി വളര്‍ത്തിയിരുന്നെങ്കിലും ദീപികയുടെ ഇഷ്ടം അനുസരിച്ച് അത് മുറിക്കുകയായിരുന്നു. ഇങ്ങനെയുള്ള കഥകള്‍ പുറത്ത് വന്നെങ്കിലും ദീപികയോ ധോണിയോ ഒരിക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഈ പ്രണയം അംഗീകരിച്ചില്ല. ഇതിനിടയിലാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗും ദീപികയും തമ്മില്‍ ഇഷ്ടത്തിലാണെന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ ധോണി ദീപികയില്‍ നിന്നും അകന്ന് തുടങ്ങി.

  എതിരാളിയാണെന്ന് കരുതി സുഹൃത്ത് ആവേണ്ട നടിയെ പറ്റി മോശം പറഞ്ഞു; ഇപ്പോള്‍ ഖേദം തോന്നുന്ന കാര്യങ്ങളെ പറ്റി നടിമാർ- വായിക്കാം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ധോണിയുടെ പേരില്‍ പിന്നെയും നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും 2010 ലാണ് സാക്ഷി സിംഗുമായി താരം വിവാഹിതനാവുന്നത്. ഈ ബന്ധത്തില്‍ സിവ എന്നൊരു മകളും ജനിച്ചു. ഇപ്പോള്‍ മകള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ടനായി കഴിയുകയാണ് താരം. ധോണിയുടെ കഥ ആസ്പദമാക്കി ഒരു ബയോപിക് സിനിമ റിലീസ് ചെയ്തിരുന്നു. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത് ആണ് ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയില്‍ ധോണിയുടെ ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളെ കുറിച്ചും വ്യക്തമായി കാണിച്ചിരുന്നു.

  രണ്ടാമത് കുഞ്ഞ് വേണമെങ്കില്‍ അത് അനുസരിക്കണം; ഭാര്യയുടെ ആ നിര്‍ദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി അക്ഷയ് കുമാർ- വായിക്കാം

  English summary
  When Ms Dhoni Was Madly In Love With Deepika Padukone, Later Ended In A Big Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X