For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റ രാത്രി കൊണ്ട് പ്രിയങ്കയ്ക്ക് പകരം ഐശ്വര്യ റായി എത്തി; ഉംറാവു ജാന്‍ സിനിമയില്‍ നടന്ന മാറ്റമിങ്ങനെ

  |

  വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുത്ത് നടി പ്രിയങ്ക ചോപ്ര കുടുംബ ജീവിതം ആസ്വദിക്കുകയാണിപ്പോള്‍. ഭര്‍ത്താവ് നിക് ജോണ്‍സിനൊപ്പം വിദേശത്ത് താമസമാക്കിയ പ്രിയങ്ക തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പങ്കുവെക്കാറുള്ളത്. എന്നാല്‍ നടിയുടെ ജീവിതത്തെ കുറിച്ച് പറയുന്നൊരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

  'പ്രിയങ്ക ചോപ്രാസ് മെമ്മറീസ് അണ്‍ഫിനിഷ്ഡ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ നടിയുടെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാഭിനയത്തെ പറ്റിയുമൊക്കെ പറയുന്നുണ്ട്. പ്രിയങ്ക ബോളിവുഡ് സിനിമയില്‍ തുടക്കം കുറച്ച നാളുകൡ നടന്ന പല സംഭവങ്ങളെ പറ്റിയും പുസ്തകത്തിലുണ്ട്. ഒരിക്കല്‍ പ്രശസ്ത സിനിമാ ജേണലിസ്റ്റായ സുഭാഷ് കെ ഝാ പ്രിയങ്കയുടെ തുടക്ക കാലത്തെ കുറിച്ച് സംസാരിച്ചിരുന്നു.

  ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ഉംറാവു ജാന്‍ എന്ന സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രേഖ നായികയായിട്ടെത്തിയ ഉംറാവു ജാന്‍ എന്ന ചിത്രം 1981 ലാണ് പുറത്തിറങ്ങുന്നത്. ഇതിനെ റീമേക്ക് ചെയ്ത് എടുക്കാന്‍ ജെപി ദത്ത തീരുമാനിക്കുകയായിരുന്നു. സിനിമയെ കുറിച്ചുള്ള പദ്ധതി തീരുമാനിച്ചപ്പോള്‍ തന്നെ ആദ്യം നായികയായി കരുതി വച്ചത് പ്രിയങ്ക ചോപ്രയെയാണ്.

  Also Read: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായോ? ഗര്‍ഭകാലത്തെ അഭിനയത്തെ കുറിച്ച് നടി ആലിയ ഭട്ട്

  അക്കാലത്ത് പുതുമുഖമായിരുന്ന പ്രിയങ്കയുടെ കരിയര്‍ തന്നെ മാറുന്ന ചിത്രമായി ഇത് മാറുമെന്ന് ഉറപ്പുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പ്രിയങ്ക നടത്തുകയും ചെയ്തു. സിനിമയിലെ കഥാപാത്രം മനസില്‍ വച്ച് കഥക് ക്ലാസുകള്‍ കണ്ട് തുടങ്ങി. ഒപ്പം കൊട്ടാരത്തിലെ ദാസിയെ കുറിച്ച് വായിക്കാനും തുടങ്ങി.

  Also Read: ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, റിയാസ് വിജയിക്കണമെന്ന് ആഗ്രഹിച്ചു; ബിഗ് ബോസിനെ കുറിച്ച് മഞ്ജു സുനിച്ചന്‍

  പക്ഷേ ഒറ്റരാത്രി കൊണ്ട് കാര്യങ്ങളൊക്കെ മാറി മറിഞ്ഞു. പ്രിയങ്കയെ ആ കഥാപാത്രത്തില്‍ നിന്നും മാറ്റി പകരം ഐശ്വര്യ റായിയെ കൊണ്ട് വന്നു. ആ സമയത്ത് ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് ഐശ്വര്യ റായി. അങ്ങനെ ഉംറാവു ജാനിലേക്ക് ഐശ്വര്യ എത്തുകയും പ്രിയങ്ക പുറത്താവുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ ശേഷം പ്രിയങ്കയ്ക്ക് ഉണ്ടായ നിരാശയെ കുറിച്ചും ഝാ തുറന്ന് പറഞ്ഞു.

  ഇങ്ങനെ മകളെ സിനിമയില്‍ നിന്നും മാറ്റാനുള്ള കാരണമെന്താണെന്ന് പ്രിയങ്കയുടെ പിതാവ് വിളിച്ച് സംസാരിച്ചിരുന്നു. അതെന്താണെന്ന് എനിക്കും അറിയില്ലെന്നും സുഭാഷ് കെ ഝാ പറഞ്ഞു.

  Also Read: വീണ്ടും പുഷ്പയാവാന്‍ അല്ലു അര്‍ജുന് 175 കോടി; സംവിധായകന് 75 കോടി; പ്രതിഫലം ഇരട്ടിയാക്കി താരങ്ങള്‍

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ഉറുദു നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഉംറാവു ജാന്‍. 2006 ലാണ് ഐശ്വര്യ റായിയുടെ സിനിമ എത്തുന്നത്. എന്നാൽ പ്രിയങ്ക സിനിമയിൽ നിന്നും പിന്മാറുകയാണെന്ന് ഇതിൻ്റെ സംവിധായകനായ ജെ പി ദത്ത ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

  'പ്രിയങ്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഉംറാവു ജാനായി ഞാനവളെയാണ് കണ്ടത്. പക്ഷേ അതെല്ലാം അവസാനിച്ചു. പ്രിയങ്ക മാറിയതിന് ശേഷം യാദൃശ്ചികമായിട്ടാണ് ഐശ്വര്യ റായി ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്' എന്നുമാണ് ഇതേ കുറിച്ചും സംവിധായകന്‍ അന്ന് പറഞ്ഞത്.

  Read more about: aishwarya rai priyanka chopra
  English summary
  When Priyanka Chopra Axed From Umrao Jaan And Aishwarya Rai Roped In
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X