For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണാടിയില്‍ നോക്കുമ്പോള്‍ വേറെ ആരെയോ കാണുന്നത് പോലെ; മൂക്കിനുള്ള സര്‍ജറി പാളിയതിനെക്കുറിച്ച് പ്രിയങ്ക

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക അവിടേയും ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക. അതേസമയം ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്ത് വേരുകളില്ലാതെ കടന്നു വരികയും ഇന്നത്തെ നിലയിലേക്ക് എത്തുകയും പ്രിയങ്കയെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തന്റെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് തന്റെ പുസ്തകമായ അണ്‍ഫിനിഷ്ഡില്‍ പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും പ്രിയങ്ക മനസ് തുറക്കുന്നുണ്ട്.

  ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്

  പ്രിയങ്കയുടെ കരിയരിലെ പ്രധാനപ്പെട്ടൊരു ഏടായിരുന്നു പ്ലാസ്റ്റിക് ചോപ്ര എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നത്. ഒരു സര്‍ജറി പരാജയപ്പെട്ടതായിരുന്നു താരത്തിന് പ്ലാസ്റ്റിക് ചോപ്ര എന്ന ഇരട്ടപ്പേര് കേള്‍ക്കാന്‍ കാരണമായത്. 2000 ങ്ങളുടെ തുടക്കത്തില്‍ മൂക്കില്‍ നടത്തിയൊരു സര്‍ജറിയെ തുടര്‍ന്ന് പ്രിയങ്കയുടെ രൂപം തന്നെ മാറിപ്പോയിരുന്നു. ലോകസുന്ദരി പട്ടം നേടിയതിന് പിന്നാലെയായിരുന്നു സംഭവം. ഇതോടെ താനാകെ ഭയന്നു പോയെന്നാണ് പ്രിയങ്ക പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  പ്ലാസ്റ്റിക് സര്‍ജറി നടത്തി തന്റെ രൂപം മാറ്റാന്‍ വേണ്ടിയുള്ള പ്രിയങ്കയുടെ ശ്രമം പാളിപ്പോയതായിരുന്നുവെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ സത്യത്തില്‍ പ്രിയങ്ക ചോപ്ര ചികിത്സയുടെ ഭാഗമായാണ് സര്‍ജറി നടത്തിയത്. താരത്തിന് നേസല്‍ കാവിറ്റിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ശ്വാസ തടസത്തിന് കാരണമായിരുന്നു. ഇതില്‍ നിന്നും മുക്തയാകാന്‍ വേണ്ടിയായിരുന്നു പ്രിയങ്ക സര്‍ജറി നടത്താന്‍ തീരുമാനിക്കുന്നത്. സര്‍ജറിയിലൂടെ പോളിപ് എടുത്തു മാറ്റാന്‍ ആയിരുന്നു ശ്രമം. സാധാരണയായി ചെയ്യാറുള്ളൊരു സര്‍ജറി മാത്രമായിരുന്നു അത്.

  ''പോളിപ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ മൂക്കിന്റെ പാലവും ഷേവ് ചെയ്യുകയായിരുന്നു. ഇതോടെ മൂക്കിന്റെ പാലം തകര്‍ന്നു. സര്‍ജറിയ്ക്ക് ശേഷം ബാന്റേജ് മാറ്റുന്ന സമയത്തായിരുന്നു ആ പിഴവ് തിരിച്ചറിയുന്നത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ യഥാര്‍ത്ഥ മൂക്ക് പോയിരുന്നു. എന്റെ മുഖം മൊത്തം മാറിപ്പോയി. ഞാന്‍ ഞാനല്ലാതെയായി മാറിയിരുന്നു. എനിക്ക് അതിയായ സങ്കടവും പ്രതീക്ഷകള്‍ നശിക്കുകയും ചെയ്തിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ തീര്‍ത്തും അപരിചിതയായൊരു പെണ്‍കുട്ടിയെ കാണുന്നത് പോലെയായിരുന്നു. ആ തിരിച്ചടിയില്‍ നിന്നും എനിക്ക് ഉടനെയൊന്നും കരയറാന്‍ പറ്റില്ലെന്ന് തോന്നി'' എന്നാണ് പ്രിയങ്ക പറയുന്നു.

  പിന്നാലെ പ്രിയങ്കയെ മാധ്യമങ്ങളും മറ്റും പ്ലാസ്റ്റിക് ചോപ്ര എന്ന പേരിട്ട് വിളിക്കുകയായിരുന്നു. എന്താണ് സംഭവിച്ചെന്ന കാര്യത്തില്‍ താന്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെങ്കിലും പരസ്യമായി ഇതേക്കുറിച്ച് സംസാരിക്കുന്നതില്‍ താന്‍ നിയന്ത്രണം പാലിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്. ഞാന്‍ ഒരു എന്റര്‍ടെയ്‌നറാണ്. നിങ്ങളെ രസിപ്പിക്കുകയാണ് എന്റെ ജോലി. നിങ്ങളെ ഞാന്‍ ചിരിപ്പിക്കും. വികാരഭരിതരാക്കും. നിങ്ങള്‍ക്ക് വേണ്ടി ഡാന്‍സ് കളിക്കും. ഞാനൊരു പബ്ലിക് ഫിഗറാണ്. എന്ന് കരുതി എന്റെ ജീവിതം മുഴുവന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കേണ്ടതില്ല. എന്താണ് ആളുകളുമായി പങ്കുവെക്കേണ്ടത് എന്താണ് പങ്കുവെക്കേണ്ടാത് എന്ന് ഞാന്‍ തീരുമാനിക്കാന്‍ തുടങ്ങിയെന്നും പ്രിയങ്ക പറയുന്നു.

  Priyanka chopra's natural hair mask

  മൂക്കിലുണ്ടായ ഈ പ്രശ്‌നം പരിഹരിക്കാന്‍ തുടര്‍ന്നും പ്രിയങ്കയ്ക്ക് സര്‍ജറികള്‍ നടത്തേണ്ടി വന്നു. ഓരോ തവണയും താന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ തിരിച്ച് നോക്കുന്ന അപരിചിതയുമായി പരിചയത്തിലാകാന്‍ താന്‍ കുറച്ച് സമയമെടുത്തുവെന്നാണ് പ്രിയങ്ക പറയുന്നത്. ഇന്ന് താന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒട്ടും സര്‍പ്രൈസ് തോന്നുന്നില്ലെന്നും പുതിയ താനുമായി ഇപ്പോള്‍ പരിചയത്തിലായെന്നും പ്രിയങ്ക പറയുന്നു.

  Read more about: priyanka chopra
  English summary
  When Priyanka Chopra Done A Nose Surgery And Later Ended In A Big Mess
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X