For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്കും നിക്കിനും പിന്നാലെ ചാരനെ വിട്ട പ്രിയങ്ക; അവരുടെ രഹസ്യം അറിഞ്ഞപ്പോള്‍ നാണം!

  |

  ഇന്ത്യയുടെ ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യവുമായി മാറിയ പ്രിയങ്ക ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 38-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരസുന്ദരിയ്ക്ക് ആശംസകളുമായി എത്തുകയാണ് സിനിമാലോകവും ആരാധകരുമെല്ലാം. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമെല്ലാം നിരവധി പേര്‍ പ്രിയപ്പെട്ട പ്രിയങ്കയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്.

  പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

  പ്രിയങ്കയെപ്പോലെ തന്നെ താരമാണ് ഭര്‍ത്താവ് നിക്ക് ജൊനാസും. ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായകനാണ് നിക്ക്. ഇരുവരും തമ്മിലുള്ള വിവാഹം വലിയ ആഘോഷമാക്കിയിരുന്നു ആരാധകര്‍. നിക്ക്-പ്രിയങ്ക പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. അതേസമയം സിനിമയെ വെല്ലുന്ന നിമിഷങ്ങള്‍ നിറഞ്ഞതുമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും പ്രണയവും. താരങ്ങളുടെ പ്രണയകാലത്തെ രസകരമായൊരു കഥ വായിക്കാം.

  തന്റെ ജീവിതകഥ പറയുന്ന അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തിലാണ് പ്രിയങ്ക ആ കഥ വിവരിക്കുന്നത്. തന്റെ അമ്മയും നിക്കും ഒരുമിച്ച് പുറത്ത് പോയ സമയത്ത് ഇരുവര്‍ക്കും പിന്നാലെ തന്റെ ചാരനെ അയച്ച കഥയാണ് പ്രിയങ്ക തുറന്നു പറയുന്നത്. നിക്ക് ആദ്യമായി ഇന്ത്യയില്‍ വന്നപ്പോഴായിരുന്നു സംഭവം. പ്രിയങ്കയ്ക്ക് ജോലിയുണ്ടായിരുന്നതില്‍ നിക്ക് ഒറ്റക്കിരുന്ന് ബോറടിക്കാതിരിക്കാന്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്രയേയും കൂട്ടി കറങ്ങാന്‍ പോവുകയായിരുന്നു. എന്നാല്‍ ഇത് പ്രിയങ്കയെ ആകെ ടെന്‍ഷനിലാക്കുകയായിരുന്നു.

  ''എനിക്ക് പേടിയായി തുടങ്ങി. അവന്‍ എന്തിനാണ് എന്റെ അമ്മയെ ഒറ്റയ്ക്ക് ലഞ്ചിന് കൊണ്ടു പോയത്. അവര്‍ രണ്ടാളും എന്തിനെക്കുറിച്ചായിരിക്കും സംസാരിക്കുക. എനിക്ക് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും സംസാരിക്കുമോ രണ്ടുപേരും? എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ഉച്ചയ്ക്ക് ഞാനൊരു മീറ്റിംഗിലായിരുന്നു. എനിക്ക് ചുറ്റുമായി 20 പേരുണ്ടായിരുന്നു. പക്ഷെ മനസില്‍ മൊത്തം അവരെക്കുറിച്ചായിരുന്നു ചിന്ത. ഒടുവില്‍ സഹികെട്ട് ഞാന്‍ എന്റെ സെക്യൂരിറ്റി ടീമിലെ ഒരാളെ അവര്‍ക്ക് പിന്നാലെ പറഞ്ഞു വിടുകയായിരുന്നു'' പ്രിയങ്ക പറയുന്നു.

  അവര്‍ ഭക്ഷണം കഴിക്കുന്ന റസ്‌റ്റോറന്റില്‍ പോയി അവരുടെ ഫോട്ടോ എടുക്കാനായിരുന്നു പറഞ്ഞത്. അവരുടെ ശരീരഭാഷ നോക്കി തന്റെ ക്വാന്റികോ സ്‌കില്‍ ഉപയോഗിച്ച് എന്താകും പറയുന്നത് എന്ന് കണ്ടെത്താനായിരുന്നു പ്രിയങ്ക അങ്ങനെ ചെയ്തത്. അന്ന് അങ്ങനെ ചെയ്തതില്‍ താന്‍ ഒട്ടും അഭിമാനിക്കുന്നില്ലെന്നും പ്രിയങ്ക പറയുന്നു.

  ശിൽപ ഷെട്ടിയുടെ അച്ഛനായി അഭിനയിച്ച ആൾ തന്നെ ഭർത്താവ് ആകുന്നു; 15 വയസിൻ്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് നടിയും

  എന്നാല്‍ തന്നെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അമ്മയോട് സംസാരിക്കാനായിരുന്നു നിക്ക് അവരെ ഒറ്റയ്ക്ക് കൊണ്ടു പോയതെന്ന് പ്രിയങ്കയ്ക്ക് പിന്നീട് മനസിലായി. 2018 ഡിസംബര്‍ ഒന്നിനായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരായത്. മൂന്ന് ദിവസമായി നടന്ന വിവാഹത്തില്‍ ഹിന്ദു മതാചാരപ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവുമുള്ള ചടങ്ങുകളുണ്ടായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ദ വൈറ്റ് ടൈഗര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മെട്രിക്‌സ് 4, ടെക്സ്റ്റ് ഫോര്‍ യു എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ഹാപ്പി ബർത്ത് ഡെ ക്യൂന്‍!

  Read more about: priyanka chopra
  English summary
  When Priyanka Chopra Send A Spy Behind Her Mother And Nick Jonas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X