For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ സുന്ദരനല്ല, അതിനാല്‍ പ്രണയ രംഗം ചെയ്യില്ലെന്ന് പ്രിയങ്ക പറഞ്ഞു! നടന് മറുപടിയുമായി പ്രിയങ്ക

  |

  ബോളിവുഡിലെ സൂപ്പര്‍നായികയാണ് പ്രിയങ്ക ചോപ്ര. സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ പ്രിയങ്ക ഇന്ന് ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണുമായി മാറിയിരിക്കുകയാണ്. പ്രിയങ്ക പ്രധാന വേഷത്തിലെത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു സാത്ത് ഖൂണ്‍ മാഫ്. 2011 ലായിരുന്നു സിനിമയുടെ റിലീസ്. വന്‍ താരനിര അണിനിരന്ന, വ്യത്യസ്തമായ കഥ പറഞ്ഞ സിനിമയായിരുന്നു സാത്ത് ഖൂണ്‍ മാഫ്.

  അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷന്‍ പരിപാടി വിവാദങ്ങള്‍ക്കും ഇടയായി മാറിയിരുന്നു. പ്രൊമോഷന്‍ പരിപാടിക്കിടെ പ്രിയങ്ക ചോപ്ര തന്നോടൊപ്പം പ്രണയ രംഗം ചെയ്യാന്‍ വിസമ്മതിച്ചുവെന്ന നടന്‍ അനു കപൂറിന്റെ വാക്ക് വലിയ വിവാദമായി മാറിയിരുന്നു. താന്‍ സുന്ദരനായ നായക നടനല്ലാത്തതിനാലാണ് പ്രിയങ്ക പ്രണയ രംഗം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതെന്നായിരുന്നു അനു കപൂറിന്റെ പ്രസ്താവന. ഒടുവില്‍ ഇതിനെതിരെ പ്രിയങ്ക തന്നെ രംഗത്ത് എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത സാത്ത് ഖൂണ്‍ മാഫ് റസ്‌കിന്‍ ബോണ്ടിന്റെ സുസന്നാസ് സെവന്‍ ഹസ്ബന്റ്‌സിന്റെ സിനിമാവിഷ്‌കാരമായിരുന്നു. വിയാന്‍ ഷാ, ജോണ്‍ എബ്രഹാം, നീല്‍ നിതിന്‍ മുകേഷ്, ഇര്‍ഫാന്‍ ഖാന്‍, നസറുദ്ദീന്‍ ഷാ, ഉഷ ഉതുപ്പ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഹിന്ദുസ്ഥാന്‍ ടൈസംിന് നല്‍കിയ അഭിമുഖത്തിലാണ് അനു കപൂറിന്റെ പ്രസ്താവനയെക്കുറിച്ച് പ്രിയങ്ക പ്രതികരിച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''ഞാന്‍ സുന്ദരനല്ല, ഞാന്‍ ഹീറോ അല്ല. ഞാന്‍ ഹീറോ ആയിരുന്നുവെങ്കില്‍ ചിലപ്പോള്‍ എനിക്കൊപ്പം പ്രണയ രംഗം ചെയ്യാന്‍ അവള്‍ തയ്യാറാകുമായിരുന്നു. അതല്ലാതെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ അവള്‍ക്കൊരു മടിയുമില്ല. കഴിവിന് മാറ്റി നിര്‍ത്തി, വെറും സൗന്ദര്യം മാത്രമാണ് നോക്കുന്നത് എന്ന് അനു സര്‍ പറഞ്ഞതായി ഞാന്‍ വായിച്ചു. അദ്ദേഹത്തിന് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുകയും ഇത്തരത്തിലുള്ള മോശം പ്രസ്താവനകള്‍ നടത്തുകയുമാണ് വേണ്ടതെങ്കില്‍ അദ്ദേഹം അത്തരം സിനിമകള്‍ തന്നെ ചെയ്യണം. ഞങ്ങളുടെ സിനിമയില്‍ അത്തരത്തിലൊരു രംഗവുമില്ലായിരുന്നു. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിന് ചേരുന്ന കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്'' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

  ''അദ്ദേഹത്തിന്റെ പ്രസ്താവന എന്നെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ വളരെയധികം വേദനിപ്പിച്ചിരിക്കുകയാണ്. അങ്ങനെയൊരു പ്രസ്താവന തീര്‍ത്തും തെറ്റായിരുന്നു'' എന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പ്രിയങ്കയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു അനു കപൂര്‍ ചെയ്തത്. ''പ്രിയങ്കയ്‌ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറഞ്ഞിട്ടില്ല. ഞാനുമായുള്ള രംഗം നിരസിച്ചുവെന്നും പറഞ്ഞിട്ടില്ല. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. സംവിധായകനും അവളും തമ്മിലുള്ളതാണ്'' എന്നായിരുന്നു അനു കപൂറിന്റെ പ്രതികരണം.

  Priyanka chopra's natural hair mask

  ''എന്നോട് അവളുടെ ഭര്‍ത്താവായി അഭിനയിക്കുന്നതിനെക്കുറിച്ചായിരുന്നു ചോദിച്ചത്. പ്രിയങ്കയുടെ ഭര്‍ത്താവ് ആയാലും മെറില്‍ സ്ട്രീപ്പിന്റെ ഭര്‍ത്താവ് ആയാലും എന്നെ വിലയിരുത്തുക എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കാം. പക്ഷെ ഞാന്‍ ക്യാരക്ടര്‍ ഉള്ള ആര്‍ട്ടിസ്റ്റ് ആണ്. മുതിര്‍ന്ന ആളെന്ന നിലയില്‍ എനിക്ക് പ്രിയങ്കയോട് പറയാനുള്ളത്, മോളെ, ടെന്‍ഷന്‍ അടിക്കരുത്. നീ നല്ലൊരു നടിയാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാണ്'' എന്നും അനു കപൂര്‍ കൂട്ടിച്ചേര്‍ത്തു. മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ഹിന്ദി ചിത്രം.

  Read more about: priyanka chopra
  English summary
  When Priyanka Chopra Slammed Annu Kapoor For A Bad Comment Against Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X