For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരസുന്ദരിമാരെ തമ്മിലടിപ്പിച്ച ചോദ്യം; പ്രിയങ്ക ചോപ്രയും കരീന കപൂറും തമ്മില്‍ പിണങ്ങാന്‍ ഉണ്ടായ കാരണം ഇതാണ്

  |

  സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന പല താരങ്ങളും തമ്മില്‍ വ്യക്തി ജീവിതത്തിലും വലിയ അടുപ്പമായിരിക്കും. എന്നാല്‍ ചിലരുടെ സൗഹൃദങ്ങള്‍ വലിയ പിണക്കങ്ങള്‍ക്ക് വഴിയൊരുക്കാറുമുണ്ട്. അത്തരത്തില്‍ ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിമാരാണ് കരീന കപൂറും പ്രിയങ്ക ചോപ്രയും. ഒരേ കാലഘട്ടത്തില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് താരസുന്ദരിമാരാണ് ഇരുവരും. എന്നാല്‍ രണ്ടാള്‍ക്കുമിടയില്‍ സൗഹൃദത്തിന് പുറമേ ചില വഴക്കുകളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്കയും കരീനയും ഒരുമിച്ച് എത്തിയിരുന്നു. താരസുന്ദരിമാരോട് രസകരമായിട്ടുള്ള ചോദ്യങ്ങളുമായിട്ടാണ് കരണ്‍ എത്തിയത്. പ്രിയങ്കയും കരീനയും തമ്മില്‍ ഇപ്പോള്‍ ശത്രുതയൊന്നും ഇല്ലെങ്കിലും, ഒരിക്കല്‍ ദേശീയ അവാര്‍ഡ് ലഭിക്കാത്തതിന്റെ പേരില്‍ കരീന നടത്തിയ പരാമര്‍ശം നടിമാര്‍ക്കിടയില്‍ പിണക്കത്തിന് കാരണമായി. കരീനയ്ക്കെതിരെ പ്രിയങ്ക രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പഴയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ്.

  2008 ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിരുന്നു. ഇതിനിടെ ദേശീയ അവാര്‍ഡുകള്‍ തനിക്ക് പ്രശ്‌നമല്ലെന്നും പ്രേക്ഷകരുടെ സ്‌നേഹമാണ് തനിക്ക് പ്രധാനമെന്നും ഷോ യില്‍ കരീന പറഞ്ഞതോടെയാണ് ഇതേ കുറിച്ചുള്ള സംസാരത്തിന് കാരണമായത്. 'എനിക്ക് ദേശീയ പുരസ്‌കാരം ഒന്നും വേണ്ട. ദേശീയ പുരസ്‌കാരം എന്നല്ല, അങ്ങനെയുള്ള ഒന്നിനോടും താല്‍പര്യമില്ല. പ്രേക്ഷകര്‍ ഒരിക്കല്‍ പോയി എന്റെ സിനിമ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. അത് മാത്രം എനിക്ക് മതിയാകും. എല്ലാവരും സിനിമ കണ്ടിട്ട് അത് നന്നായിട്ടുണ്ട് എന്ന് പറയണമെന്ന് മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും കരീന സൂചിപ്പിച്ചു.

  പിന്നാലെ പ്രിയങ്കയെ കുറിച്ചൊരു കമന്റും കരീന നടത്തി. പ്രിയങ്കയ്ക്ക് എവിടെ നിന്നാണ് അത്തരമൊരു അംഗീകാരം കിട്ടിയതെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്. പ്രത്യക്ഷത്തില്‍ ലോകസുന്ദരി കൂടിയായ പ്രിയങ്കയെ കളിയാക്കിയത് പോലൊരു കമന്റായിരുന്നു കരീന നല്‍കിയത്. പെട്ടെന്ന് തന്നെ കരീനയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രിയങ്ക തുറന്നടിച്ചത് പോലെ പ്രതികരിക്കുകയും ചെയ്തു. അവളുടെ ബോയ് ഫ്രണ്ടിന് ലഭിക്കുന്ന അതേ സ്ഥലത്ത് നിന്ന് തന്നെയാണ് എനിക്കും കിട്ടിയത്. നടന്‍ സെയിഫ് അലി ഖാനെ കുറിച്ചും അദ്ദേഹത്തിന്റെ വിദേശ വിദ്യാഭ്യാസത്തെ കുറിച്ചുമായിരുന്നു പ്രിയങ്ക പരാമര്‍ശിച്ചത്.

  കുടുംബവിളക്കിലെ അവസാന ദിവസമായിരുന്നു; താന്‍ പിന്മാറുകയാണ്, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം നോക്കാമെന്ന് ആതിര മാധവ്

  Priyanka chopra's natural hair mask

  ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ അത് കിട്ടാത്ത മുന്തിരി പുളിക്കുന്നത് പോലെയാണ് കരീനയ്‌ക്കെന്നും പ്രിയങ്ക സൂചിപ്പിച്ചിരുന്നു. അങ്ങനെ കരീനയുടെ ദേശീയ പുരസ്‌കാരത്തെ കുറിച്ചുള്ള പരാമര്‍ശവും അതിന് പ്രിയങ്ക നല്‍കിയ മറുപടിയും ചര്‍ച്ചയായതോടെയാണ് ഇരുവര്‍ക്കുമിടയില്‍ ശീതയുദ്ധം നടന്നതായി പുറംലോകം അറിയുന്നത്. ഇപ്പോള്‍ ഭര്‍ത്താവ് നിക് ജോണ്‍സിനൊപ്പം വിദേശത്ത് കഴിയുകയാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രിയങ്കയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതില്‍ വസ്തുത ഇല്ലെന്ന് വ്യക്തമായി. ഈ വര്‍ഷം രണ്ടാമതൊരു കുഞ്ഞിന് ജന്മം കൊടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് കരീന. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ് നടി കരീന കപൂര്‍.

  പതിനഞ്ച് മിനുറ്റിന് 5 കോടി പ്രതിഫലം; ബോളിവുഡ് സുന്ദരി ആലിയ ഭട്ട് തെലുങ്കിൽ എത്തിയപ്പോഴുള്ള പ്രതിഫല തുകയിങ്ങനെ

  English summary
  When Priyanka Chopra Takes A Jibe Against Kareena Kapoor Over National Award Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X