For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്മിത പാട്ടീലിന്റെ മരണത്തില്‍ തകര്‍ന്നു, ആശ്വാസമായി രേഖയുടെ സാന്നിധ്യം; പിന്നെ പ്രണയം

  |

  1977 ല്‍ പുറത്തിറങ്ങിയ കിസ്സ കുര്‍സി കാ എന്ന ചിത്രത്തിലൂടെയായിരുന്നു രാജ് ബബ്ബറിന്റെ അരങ്ങേറ്റം. പിന്നാലെ വന്ന ഇന്‍സാഫ് ക തരാസുവിലൂടെയാണ് അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധ നേടുന്നത്. നിക്കാഹ്, ആജ് കി ആവാസ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ 1975 ല്‍ രാജ് ബബ്ബര്‍ വിവാഹിതനായിരുന്നു. നദിറ സഹീര്‍ ആയിരുന്നു ഭാര്യ. ജൂഹി ബബ്ബര്‍, ആര്യ ബബ്ബര്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്.

  കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

  പിന്നീട് ഭീഗി പാല്‍കെയ്ന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജ് സ്മിത പാട്ടീലിനെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ രാജ് സ്മിത പാട്ടീലിന്റെ സൗന്ദര്യത്തില്‍ മയങ്ങി. ആ പ്രണയം പിന്നാലെ വിവാഹത്തിലേക്കും എത്തി. എന്നാല്‍ വിധി അവരെ അകറ്റി. 1986ല്‍ സ്മിത പാട്ടീല്‍ മരണപ്പെട്ടു. ഈ സമയം രാജ് ബബ്ബറിന് ആശ്വാസമായി മാറിയത് സൂപ്പര്‍ നായിക രേഖയുടെ സാന്നിധ്യമായിരുന്നു. ഇരുവരും പ്രണയത്തിലായി. എന്നാല്‍ പിന്നീട് ആ ബന്ധവും അവസാനിച്ചു.

  തങ്ങളുടെ പ്രണയം പരസ്യമായി രേഖ ഒരിക്കലും സമ്മതിച്ചിരുന്നില്ലെങ്കിലും രാജ് ബബ്ബര്‍ പലപ്പോഴും ഈ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ''അതെ, ഒരു തരത്തില്‍ ഞങ്ങളുടെ ബന്ധം എന്നെ സഹായിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ മൂലമാണ് ഞങ്ങള്‍ അടുത്തത്. ആ സമയം രേഖ ഒരു നീണ്ട കാലത്തെ ബന്ധത്തിന്റെ തകര്‍ച്ചയിലൂടെ കടന്നു പോവുകയായിരുന്നു.'' എന്നാണ് രാജ് പറഞ്ഞത്. ''ഞാന്‍ സ്മിതയോടുണ്ടായിരുന്നു അത്ര അടുപ്പത്തിലായിരുന്നില്ല രേഖയുമായി. ആ തീവ്രതയുണ്ടായിരുന്നില്ല. അതേസമയം ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമവുമായിരുന്നില്ല'' എന്നും രാജ് ബബ്ബര്‍ പറയുന്നു.

  2020 ഡിസംബര്‍ 13 നായിരുന്നു സ്മിതയുടെ 34-ാം ചരമവാര്‍ഷികം. ഹൃദയസ്പര്‍ശിയായൊരു കുറിപ്പായിരുന്നു ഈ ദിവസം രാജ് പങ്കുവച്ചത്. സ്മിതയുടെ മനോഹരമായൊരു ചിത്രം പങ്കുവച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാജ് ബബ്ബര്‍ ഹൃദയം തുറന്നത്. ''നീ ഞങ്ങളെ വിട്ടു പോകുമ്പോള്‍ വെറും 31 വയസായിരുന്നു. നീ നടന്ന ഓര്‍മ്മയുടെ ചെറിയ പാതയിലെ കാല്‍പ്പാടുകള്‍ നിന്റെ അഭാവം എന്നത് അവിശ്വസനീയമാക്കുന്നു. കുറച്ചേ നീ കണ്ടുള്ളുവെങ്കിലും ഒരുപാട് കാണിച്ചു തരാനുണ്ടായിരുന്നു നിനക്ക്. നമ്മുടെ ജീവിതത്തില്‍ നിന്നുമുള്ള നിന്റെ പോക്ക് ഒരിക്കലും നിര്‍വചിക്കാന്‍ കഴിയാത്ത ഒന്നായി തുടരും'' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

  ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്മിതയുടെ മരണത്തെക്കുറിച്ചും അത് തന്നെ എങ്ങനെ തകര്‍ത്തുവെന്നും രാജ് മനസ് തുറന്നിരുന്നു. ''സ്മിത എന്ന എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോയി. അവളുടെ മരണം എന്നെ തകര്‍ത്തു. എന്നെ ആശ്രയിക്കുന്നവരെ എന്റെ പ്രശ്‌നങ്ങള്‍ ബാധിക്കരുതെന്ന് ഞാന്‍ കരുതി. ഞാന്‍ ജോലിയില്‍ വ്യാപൃതനായി. മുറിവുണങ്ങാന്‍ ഒരുപാട് സമയമെടുത്തു'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അഭിനേതാവായ രാജ് ബബ്ബര്‍ പിന്നീട് കോണ്‍ഗ്രസ് നേതാവായി മാറുകയും മൂന്ന് തവണ ലോക്‌സഭ അംഗവുമായി മാറി.

  Also Read: 'രാധയെന്ന പേരിലേക്ക് എത്തിയത് അങ്ങനെയാണ്', മകളുടെ പേരിന് പിന്നിലെ കഥ പറഞ്ഞ് ശ്രിയ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വളരെ കുറച്ച് കാലം കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി മാറിയ നടിയാണ് സ്മിത പാട്ടില്‍. ഹിന്ദിയ്ക്ക്പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ശ്യാം ബെനഗലിന്റെ ചരണ്‍ദാസ് ചോറിലൂടെയായിരുന്നു അരങ്ങേറ്റം. വാണിജ്യ സിനിമയിലും സമാന്തര സിനിമയിലും സജീവമായിരുന്ന സ്മിത. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തന്റെ 31-ാം വയസില്‍, 1986 ലായിരുന്നു സ്മിതയുടെ മരണം. രാജ് ബബ്ബറിന്റേയും സ്മതിയുടേയും മകനായ പ്രതീക് ബബ്ബറും പിന്നീട് സിനിമയിലെത്തുകയുണ്ടായി.

  Read more about: smita patil rekha
  English summary
  When Raj Babbar Confessed His Love For Rekha After Wife Smita Patil Passed Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X