For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയെക്കുറിച്ച് എല്ലാം അറിയുന്ന എന്‍സൈക്ലോപീഡിയ ആണ് താനെന്ന് രണ്‍ബീര്‍; നടിയുടെ പ്രതികരണം ഇങ്ങനെ

  |

  കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നിന്നത് ഒരു കല്യാണ വാര്‍ത്തയായിരുന്നു. വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹത്തെക്കുറിച്ചായിരുന്നു എല്ലായിടത്തും ചര്‍ച്ചകള്‍. വിവാഹത്തില്‍ നിന്നുമുള്ള വരന്റേയും വധുവിന്റേയും ചിത്രങ്ങളും വൈറലായിരുന്നു. വിക്കിയും കത്രീനയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ എല്ലാം ശരി വച്ചു കൊണ്ട് വിക്കിയും കത്രീനയും വിവാഹിതരാവുകയായിരുന്നു.

  വിക്കിയുമായുള്ള പ്രണയത്തിന് മുമ്പ് കത്രീന രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. ബോളിവുഡിലെ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡിയായിരുന്നു രണ്‍ബീറും കത്രീനയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. 2010 മുതല്‍ 2016 വരെയായിരുന്നു കത്രീനയും രണ്‍ബീറും പ്രണയിച്ചിരുന്നത്. അജബ് പ്രേം കി ഗസബ് കഹാനി, രാജ്‌നീതി, ജഗ്ഗ ജാസൂസ് എന്ന ചിത്രങ്ങളിലും ഇക്കാലത്ത് ഇരുവരും ഒരുമിച്ചെത്തി. എന്നാല്‍ ജഗ്ഗ ജാസൂസിന്റെ ചിത്രീകരണത്തിനിടെ രണ്‍ബീറും കത്രീനയും പിരിയുകയായിരുന്നു. പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും സിനിമയുടെ പ്രൊമോഷന്‍ അടക്കമുള്ള പരിപാടികളില്‍ ഇരുവര്‍ക്കും ഒരുമിച്ച് എത്തേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച വെളിവാകുന്നതായിരുന്നു സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മിക്കതും.

  അത്തരത്തില്‍ ഒന്നായിരന്നു ഇരുവരും ഒരു അഭിമുഖത്തില്‍ നടത്തിയ പ്രതികരണങ്ങള്‍. തനിക്ക് കത്രീനയെക്കുറിച്ച് എല്ലാം അറിയാം എന്ന അവകാശവാദത്തോടെ രണ്‍ബീര്‍ മറുപടി പറഞ്ഞതായിരുന്നു സംഭവം. അഭിമുഖത്തില്‍ കത്രീന ജനിച്ച സ്ഥലം ഏതാണെന്നായിരുന്നു ആദ്യം ചോദിച്ചത്. ഹോങ്കോംഗ് എന്ന വേഗത്തില്‍ തന്നെ രണ്‍ബീര്‍ മറുപടി നല്‍കി. അടത്ത ചോദ്യം തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച രാജ്‌നീതിയില്‍ കത്രീനയുടെ കഥാപാത്രത്തിന്റെ പേരെന്താണെന്നായിരുന്നു. ഇന്ദു എന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. പിന്നീട് കത്രീന അഭിനയിച്ച സിനിമകളും അഭിനയിക്കാത്ത സിനിമകളും തിരഞ്ഞെടുക്കാനും കത്രീന രണ്ട് തവണ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്റെ പേര് പറയാനുമൊക്കെ രണ്‍ബീറിനോട് ആവശ്യപ്പെട്ടു. താരം അതൊക്കെ ശരിയായി തന്നെ ചെയ്യുകയും ചെയ്തു. പിന്നാലെ ദേ ദനാ ദന്‍ എന്ന ചിത്രത്തിലെ പാട്ടില്‍ കത്രീന അണിഞ്ഞ വസ്ത്രത്തിന്റെ ഡിസൈനര്‍ ആരെന്നും രണ്ടബീറിനോട് ചോദിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് അതിനും ശരിയുത്തരം നല്‍കാന്‍ രണ്‍ബീറിന് സാധിച്ചു.

  'പത്ത് വർഷമാകുന്നു... നി‍ന്റെ ഓർമകൾ എനിക്ക് നിധിയാണ്....', ഏകമകളുടെ ഓർമയിൽ പ്രിയ ​ഗായിക!

  അടുത്ത ഊഴം കത്രീനയുടേതായിരുന്നു. പക്ഷെ രണ്‍ബീറിനക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കത്രീനയ്ക്ക് സാധിച്ചില്ല. തന്റെ മറ്റ് സഹതാരങ്ങള്‍ക്ക് ഇല്ലാത്തതും രണ്‍ബീറിന് ഉള്ളതുമായ ഒരു ഗുണം പറയാനും കത്രീനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 35 സെക്കന്റ് നീണ്ട നിശബ്ദതയെടുത്ത കരീന ആ ചോദ്യത്തിലേക്ക് പിന്നെ വരാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് താരം ആ ചോദ്യത്തിലേക്ക് തിരികെ വരികയുമുണ്ടായില്ല. എന്തായാലും അന്നത്തെ പിണക്കമെല്ലാം അവസാനിപ്പിച്ച് ഇന്ന് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് രണ്‍ബീറും കത്രീനയും. വിക്കിയും കത്രീനയും ഒരുക്കുന്ന വിരുന്നില്‍ രണ്‍ബീറും കാമുകി ആലിയ ഭട്ടും ഒരുമിച്ച് തന്നെ എത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആലിയ ഭട്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കഴിഞ്ഞ ദിവസമാണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയായ ബ്രഹ്‌മാസ്ത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം സീറോയാണ് കത്രീന കൈഫിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ.

  Read more about: ranbir kapoor katrina kaif
  English summary
  When Ranbir Claimed He Is The Encyclopedia Of Katrina Kaif After Their Break Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion