Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
ഞാന്‍ വഞ്ചിച്ചു, പക്വതയില്ലായ്മ മൂലം പറ്റിപ്പോയതാണ്! ദീപികയുമായി പിരിഞ്ഞതിനെക്കുറിച്ച് രണ്‍ബീര്‍
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രണ്‍ബീര്‍ കപൂറും ദീപിദ പദുക്കോണും. ബോൡവുഡിലെ താരകുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. സാവരിയ്യയായിരുന്നു ആദ്യ സിനിമ. ദീപികയാകട്ടെ കായിക കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ഓം ശാന്തി ഓം ആയിരുന്നു ദീപികയുടെ സ്വപ്ന തുല്യമായ അരങ്ങേറ്റം കുറിക്കപ്പെട്ട സിനിമ. രണ്ടു പേരും ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡികളായിരുന്നു. പിന്നാലെ ഇരുവരും ജീവിതത്തിലും പ്രണയിക്കുകയായിരുന്നു. രണ്‍ബീറും ദീപികയും തമ്മിലുള്ള പ്രണയം ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയമായിരുന്നു.
ബച്ച്ന ഹേ ഹസീനോ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്ന കാലത്തായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. രണ്‍ബീറിനോടുള്ള തന്റെ പ്രണയത്തിന്റെ സൂചകമായ കഴുത്തിന്റെ പിന്നില്‍ ആര്‍കെ എന്ന് ടാറ്റു ചെയ്യുകയും ചെയ്തിരുന്നു ദീപിക. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലായി മാറാറുണ്ടായിരുന്നു. രണ്‍ബീറും ദീപികയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അവരെ നിരാശപ്പെടുത്തി കൊണ്ട് ഇരുവരും പിരിയുകയായിരുന്നു.

തങ്ങള്‍ പിരിയാനുള്ള കാരണം ഇരുവരും തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ രണ്‍ബീറിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് പിരിയാനുള്ള കാരണമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു. പിന്നീട് കോഫി വിത്ത് കരണില്‍ ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ ദീപികയും പ്രതികരിച്ചിരുന്നു. രണ്‍ബീറിന് മറ്റ് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇത് തുടക്കത്തില്‍ താന്‍ ക്ഷമിച്ചുവെങ്കിലും പിന്നീട് സാധിക്കാതെ വന്നതോടെയാണ് പിരിഞ്ഞതെന്നുമായിരുന്നു ദീപികയുടെ വാക്കുകള്‍ സൂചിപ്പിച്ചത്. പിന്നീട് രണ്‍ബീര്‍ നടത്തിയ പ്രസ്താവനകളും പിരിയാനുള്ള കാരണത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു.
പ്രണയ ബന്ധം തകര്‍ന്നതോടെ താന്‍ നേരിട്ട സങ്കടവും വേദനയുമൊക്കെ ദീപിക തുറന്നു പറഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ സ്റ്റാര്‍ഡസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ മനസ് തുറന്നത്. ''അതെ, ഞാന്‍ വഞ്ചിക്കുകയായിരുന്നു. പക്വതയില്ലായ്മയാണ് കാരണം. പരിചയക്കുറവാണ് കാരണം. ചില തോന്നലുകള്‍ മുതലെടുക്കുന്നത് കാരണം, കഠിനഹൃദയമുള്ളത് കൊണ്ട്. ഇപ്പോള്‍ തിരിച്ചറിയുന്നു. വളര്‍ന്നപ്പോള്‍ കൂടുതല്‍ മൂല്യം നല്കാന് തുടങ്ങി. ഒരു റിലേഷന്ഷിപ്പിലായിരിക്കുന്നത് എന്തിനാണ്, കമ്മിറ്റ്മെന്റിന് പറ്റാത്തിരിക്കുമ്പോള് ഒരാളുമായി കമിറ്റ് ആവുന്നത് എന്തിനാണ്?'' എന്നായിരുന്നു രണ്‍ബീറിന്റെ പ്രതികരണം.
പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും ഇന്നും നല്ല സുഹൃത്തുക്കളാണ് രണ്‍ബീറും ദീപികയും. പിന്നീടും ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും രണ്‍വീറിനെ വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം രണ്‍ബീര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഡിസംബറില്‍ ഇരുവരും വിവാഹിതാരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വിവാഹം നീട്ടിവെച്ചതായാണ് പിന്നീട് അറിയാന്‍ സാധിച്ചത്. യേ ജവാനി ഹേ ദിവാനി, തമാശ തുടങ്ങിയ സിനിമകളാണ് രണ്‍ബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചത്. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായ ബ്രഹ്മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അയാന് മുഖര്‍ജിയാണ് സിനിമയുടെ സംവിധായകന്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്.
83 ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്. കബീര്‍ ഖാന് ആണ് സിനിമ സംവിധാനം ചെയ്തത്. 2018 ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് രണ്‍ബീറിനെ അവസാനം പുറത്തിറങ്ങിയ സിനിമ. ബ്രഹ്മാസ്ത്രയ്ക്കൊപ്പം ഷംഷേര എന്ന ചിത്രവും രണ്‍ബീറിന്റേതായി അണിയറയിലുണ്ട്.