For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അഭിനയിക്കുന്ന കാശ് കൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടാവും; സിനിമയിലെ പ്രതിഫലത്തെ കുറിച്ച് രണ്ഡീർ കപൂർ

  |

  ബോളിവുഡിലെ പ്രമുഖ താരകുടുംബമാണ് കപൂര്‍ ഫാമിലി. രാജ് കപൂറിന്റെ മക്കളില്‍ ഒരാളാണ് രന്ധീര്‍ കപൂര്‍. നടിമാരായ കരീഷ്മ കപൂറിന്റെയും കരീന കപൂറിന്റെയും പിതാവ് എന്നതിലുപരി ഇന്ത്യയില്‍ അറിയപ്പെടുന്ന നടനും നിര്‍മാതാവും സംവിധായകനുമൊക്കെയാണ് രന്ധീര്‍. നടി ബബിതയെ ആണ് രന്ധീര്‍ വിവാഹം കഴിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ഇപ്പോഴിതാ പുതിയ തലമുറയിലെ താരങ്ങളുടെ സിനിമാ ജീവിതത്തെ പറ്റി രണ്ഡീര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

  കറുപ്പഴകിൽ മനോഹരിയായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു- കാണാം

  ''ഞാന്‍ ഇന്ന് ചെറുപ്പം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ഇന്നത്തെ താരങ്ങളെല്ലാം ധാരാളം പണം സമ്പാദിക്കുന്നുണ്ട്. ഞാനൊക്കെ സമ്പാദിക്കാന്‍ വേണ്ടി ശരിക്കും ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എന്റെ കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഇലക്ട്രിസിറ്റി ബില്‍, ഭാര്യ ബബിതയ്ക്ക് ആവശ്യമായി വരുന്ന ചെലവുകള്‍, എന്റെ സ്‌കോച്ച്, തുടങ്ങി മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഞാന്‍ സിനിമയില്‍ അഭിനയിച്ച് നേടിയ പണത്തില്‍ നിന്നാണ് നല്‍കിയിരുന്നത്.

  -randhir-kapoor

  പക്ഷേ ഇന്നത്തെ താരങ്ങള്‍ വളരെ തിരഞ്ഞെടുക്കപ്പെട്ടവരായി മാറിയിരിക്കുകയാണ്. അവര്‍ വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളു. കാരണം പല അംഗീകാരങ്ങള്‍, ഇവന്റുകള്‍, മറ്റ് സ്റ്റേജ് പരിപാടികള്‍ എന്നിവയിലൂടെയും അവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. ഞങ്ങള്‍ക്ക് ഒരിക്കലും വര്‍ഷത്തില്‍ ഒരു സിനിമ മാത്രാമായി ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഞങ്ങള്‍ ജോലി ചെയ്തില്ലായിരുന്നെങ്കില്‍ അന്നൊക്കെ വീടുകളിലെ ചെലവ് നടത്താനും ബില്ലുകള്‍ അടക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയായി പോയേനെ.

  240 കോടി മുതൽ മുടക്കിലെത്തുന്ന ചിത്രം; അണ്ണാത്തെ ചിത്രീകരണത്തിനിടയിൽ പരിക്ക് പറ്റിയതിനെ കുറിച്ച് നടൻ ബാല- വായിക്കാം

  1971 ലായിരുന്നു രന്ധീര്‍ കപൂറും ബബിതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെങ്കിലും 1988 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരുടെയും മക്കളും ബോളിവുഡ് നടിമാരുമായ കരിഷ്മ കപൂറും കരീന കപൂറും മാതാപിതാക്കളുമായി അടുപ്പം പുലര്‍ത്താറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹബന്ധം പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കൂടി രണ്ഡീര്‍ കപൂര്‍ തുറന്ന് പറഞ്ഞിരുന്നു.

  ചെറിയ ജീവിതങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ ദ്വീപ്; എല്ലാം ഒത്ത് വന്നാല്‍ അത് നടക്കുമെന്ന് പറഞ്ഞ് ഗിന്നസ് പക്രു- വായിക്കാം

  ഞാന്‍ ധാരാളം കുടിക്കുകയും വൈകി വീട്ടിലെത്തുകയും ചെയ്യുന്നൊരു മനുഷ്യനാണെന്ന് ബബിത കണ്ടെത്തി. അത് അവള്‍ക്ക് തീരെ ഇഷ്ടമുള്ള കാര്യം ആയിരുന്നില്ല. അവള്‍ ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചതുമില്ല. ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നെങ്കില്‍ പോലും അവള്‍ക്ക് എന്നെ അംഗീകരിക്കാന്‍ കഴിയാതെ വന്നു. അതുകൊണ്ട് കുഴപ്പമില്ല. ഞങ്ങള്‍ക്ക് രണ്ട് സുന്ദരിമാരായ പെണ്‍കുട്ടികളെ പരിപാലിക്കാന്‍ ഉണ്ടായിരുന്നു. മക്കളെ അവള്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് വളര്‍ത്തിയത്. അവരും കരിയറില്‍ മികവ് പുലര്‍ത്തി. ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് മറ്റെന്താണ് ചോദിക്കാന്‍ കഴിയുക എന്നും താരം പറയുന്നു.

  നമ്മൾ പറയാത്ത കാര്യം ആഘോഷിക്കപ്പെടും അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ- വായിക്കാം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  1955 മുതലാണ് രണ്ഡീര്‍ കപൂര്‍ അഭിനയിച്ച് തുടങ്ങിയത്. തുടക്കം ബാലതാരമായിട്ടായിരുന്നെങ്കിലും പന്നീട് നായകനായി മാറി. 1971 ല്‍ രാജേഷ് കപൂര്‍ സംവിധാനം ചെയ്ത കല്‍ ആജ് ഔര്‍ കല്‍ എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള അരങ്ങേറ്റം. ഈ സിനിമയില്‍ നായികയായിട്ടെത്തിയത് ബബിതയായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും വിവാഹത്തിലെത്തി നിന്നത്.

  വർഷങ്ങളായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് രന്ധീർ കപൂർ. 2014 ൽ റിലീസിനെത്തിയ 'സൂപ്പർ നാനി' എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. മൂത്തമകൾ കരീഷ്മ കപൂറും അഭിനയത്തിൽ നിന്നും മാറി കുടുംബിനിയായി കഴിയുകയാണ്. കരീന കപൂറാണ് നിലവിൽ അഭിനയവും കുടുംബജീവിതവും ഒരുപോലെ കൊണ്ട് പോവുന്നത്.

  Read more about: kareena kapoor actor
  English summary
  When Randhir Kapoor Opens Up About His Failed Love Marriage And How He Struggled To Pay Kareena's Fees
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X