For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകുമായുള്ള പ്രണയം തകര്‍ന്നത് എങ്ങനെ? ഐശ്വര്യയുമായുള്ള ബന്ധം പറഞ്ഞും റാണി മുഖര്‍ജി

  |

  ഓണ്‍ സ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും വിവാഹത്തെക്കുറിച്ചും ചിന്തിച്ചിരുന്നു. എന്നാല്‍ അഭിഷേകിന്റെ അമ്മയും നടിയുമായ ജയ ബച്ചന്‍ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നും ഇതാണ് ഇരുവരും പിരിയാന്‍ കാരണവുമെന്നായിരുന്നു അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് അഭിഷേക് ഐശ്വര്യ റായിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

  തൂവെള്ളയില്‍ പുഴയോരത്ത് ഗ്രേസ്; മേക്കോവറില്‍ കുമ്പളങ്ങി താരം

  താനും ഐശ്വര്യയും തമ്മിലുള്ള വിവാഹത്തിന് അഭിഷേക് റാണി മുഖര്‍ജിയെ ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല. പിന്നീട് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ താനും അഭിഷേകും തമ്മിലുള്ള ഭിന്നതയെക്കുറിച്ചും ഐശ്വര്യയെക്കുറിച്ചുമെല്ലാം റാണി മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി വായിക്കാം.

  അഭിമുഖത്തില്‍ അഭിഷേകുമായുള്ള ബന്ധത്തിന് എന്താണ് സംഭവിച്ചതെന്നും അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വിവാഹത്തിന് ക്ഷണിക്കാത്തതിനെക്കുറിച്ചും റാണിയോട് ചോദിക്കുന്നുണ്ട്. ''അതേക്കുറിച്ച് അഭിഷേകിന് മാത്രമാണ് സംസാരിക്കാനാവുക. ഒരാള്‍ നിങ്ങളെ കല്യാണത്തിന് ക്ഷണിക്കുന്നില്ലെങ്കില്‍ അയാളും നിങ്ങളും തമ്മിലുള്ള അടുപ്പം എത്രത്തോളമാണെന്ന് വ്യക്തമാകും. നിങ്ങള്‍ സുഹൃത്തുക്കള്‍ എന്ന് കരുതിയിട്ടുണ്ടാകം. പക്ഷെ ആ സൗഹൃദത്തിന് സഹ പ്രവര്‍ത്തകര്‍ എന്നതിനപ്പുറത്തേക്ക് വളര്‍ച്ചയില്ല'' എന്നായിരുന്നു ഇതേക്കുറിച്ച് റാണി പറഞ്ഞത്.

  ''അത് സാരമില്ല. ഞങ്ങള്‍ സുഹൃത്തക്കളല്ലെന്നും വെറും സഹ പ്രവര്‍ത്തകര്‍ മാത്രമാണെന്ന് വളരെ വ്യക്തമായിരിക്കുകയാണ്. പിന്നെ ഒരാളെ വിവാഹത്തിന് ക്ഷണിക്കുകയെന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. നാളെ ഞാന്‍ വിവാഹം കഴിക്കുമ്പോഴും കുറച്ച് പേരെ മാത്രമായിരിക്കും ക്ഷണിക്കുക. പാവം ചങ്ങാതി കല്യാണം കഴിച്ചിട്ട് നാളുകളായി. നമ്മളൊക്കെ മൂവ് ഓണ്‍ ചെയ്യണം. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ നല്ല ഓര്‍മ്മകള്‍ ആണ് എനിക്കുള്ളത്'' റാണി പറയുന്നു.

  പിന്നാലെ ഐശ്വര്യയെക്കുറിച്ചും റാണി മനസ് തുറന്നു. താനും ഐശ്വര്യയും പരസ്പരം ബഹുമാനിക്കുന്നവരാണ്. അവളെ കണ്ടാല്‍ ഞാന്‍ അഭിവാദ്യം ചെയ്യും. അവള്‍ നല്ലൊരു നടിയാണെന്നമായിരുന്നു ഐശ്വര്യയെക്കുറിച്ച് റാണി പറഞ്ഞത്. നേരത്തെ ഐശ്വര്യ നായികയാകേണ്ട സിനിമയായിരുന്നു ചല്‍തേ ചല്‍തേ. എന്നാല്‍ അന്ന് ഐശ്വര്യയുടെ കാമുകന്‍ സല്‍മാന്‍ ഖാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ചല്‍തേ ചല്‍തേയില്‍ നിന്നും ഐശ്വര്യയെ ഒഴിവാക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. പകരം റാണി മുഖര്‍ജി ചിത്രത്തിലെ നായികയായി മാറി. അന്ന് മുതലാണ് റാണിയും ഐശ്വര്യയും തമ്മില്‍ പിണക്കം ഉടലെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''എന്റെ തലമുറയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട നടിമാര്‍ ഐശ്വര്യയും പ്രീതി സിന്റയുമാണ്. പ്രീതിയും ഞാനും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ മാധ്യമങ്ങള്‍ ഞങ്ങള്‍ക്കിടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് വന്നതാണെങ്കിലും കരീനയേയും എനിക്ക് ഇഷ്ടമാണ്'' എന്നും റാണി പറഞ്ഞിരുന്നു. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു റാണിയും അഭിഷേകും. ബണ്ടി ഓര്‍ ബബ്ലി, യുവ, കഭി അല്‍വിദ ന കെഹ്ന തുടങ്ങി നിരവധി ഹിറ്റുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്തായാലും പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. പിന്നീട് അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചപ്പോള്‍ റാണി മുഖര്‍ജി ആദിത്യ ചോപ്രയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

  Also Read: താലി അണിഞ്ഞ് സുന്ദരിയായി നടി അമൃത നായര്‍; കുടുംബവിളക്കിലെ പഴയ ശീതള്‍ വിവാഹിതായയോ എന്ന ചോദ്യവുമായി ആരാധകരും

  അഭിഷേകും റാണിയും തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുവരും അഭിനയിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് ബണ്ടി ഓര്‍ ബബ്ലി. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത മാസം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ റാണിയുടെ നായകനായി അഭിഷേക് അല്ല എത്തുന്നത്. അഭിയ്ക്ക് പകരം സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ നായകന്‍. അഭിഷേകിന് പകരം സെയ്ഫ് എത്തിയതിന് പിന്നിലെ കാരണം റാണിയും അഭിഷേകും തമ്മിലുള്ള പിണക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  English summary
  When Rani Mukerji Opens Up About What Went Wrong With Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X