For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനോട് രണ്ടാമതൊരു കുഞ്ഞിനെ തരാന്‍ മാത്രമേ പറയാറുള്ളു; സിനിമ ചോദിക്കാറില്ലെന്ന് നടി റാണി മുഖര്‍ജി

  |

  ബോളിവുഡിലെ മുന്‍നിര നായികയാണ് റാണി മുഖര്‍ജി. ഷാരുഖ് ഖാന്‍ അടക്കം പ്രമുഖ നായകന്മാര്‍ക്കൊപ്പം ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെ റാണി ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി നടി സിനിമയില്‍ നിന്നും അപ്രതീക്ഷയായിരിക്കുകയാണ്. മറ്റ് പല നടിമാരെ പോലും കുടംബ ജീവിതത്തിന് പ്രധാന്യം നല്‍കി കൊണ്ടായിരുന്നു റാണി മാറി നിന്നത്. നാലഞ്ച് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേക്ക് തിരിച്ച് വരികയും ചെയ്തു. ഇപ്പോഴിതാ റാണി മുഖര്‍ജി തന്നെ പറഞ്ഞ ചില കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  2014 ലായിരുന്നു സംവിധായകന്‍ ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും വിവാഹതിരാവുന്നത്. ഇറ്റലിയില്‍ വെച്ച് രഹസ്യമായിട്ടുള്ള ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. തൊട്ടടുത്ത വര്‍ഷം തന്നെ റാണി അദിറ എന്നൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകളുടെ മുഖം സ്‌ക്രീനിന് മുന്നില്‍ വരാതിരിക്കാന്‍ താരദമ്പതിമാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അടുത്തിടെ രണ്ടാമതൊരു കുഞ്ഞിനെ കൂടി ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് റാണി വിശദീകരണം നല്‍കിയിരുന്നു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റാണി മുഖര്‍ജി വ്യക്തത വരുത്തിയത്.

  'ഭർത്താവായ ആദിത്യയോട് വര്‍ക്കിനെ കുറിച്ചോ എനിക്കൊരു വേഷം അഭിനയിക്കാന്‍ തരണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. രണ്ടാമതൊരു കുഞ്ഞിനെ കൂടി എപ്പോള്‍ തരും എന്ന് മാത്രമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ സാധിക്കുകയുള്ളു. ആ ബസ് എനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നുന്നത് കൊണ്ട് വലിയൊരു കുടുംബം ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചെന്ന് വരില്ല. വളരെ കാലം മുന്‍പ് തന്നെ ഞാന്‍ അതിന് വേണ്ടി ശ്രമിക്കണമായിരുന്നു. പക്ഷേ ഇപ്പോള്‍ വേണമെങ്കിലും രണ്ടാത്തെ കുട്ടിയ്ക്ക് വേണ്ടി എനിക്ക് ശ്രമിക്കാവുന്നതാണ്.

  ആദിത്യന് ഇപ്പോള്‍ നന്നായി ബംഗാളി മനസിലാക്കാന്‍ സാധിക്കും. അയാള്‍ക്ക് ആ ഭാഷ പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അയാള്‍ക്ക് മുറിഞ്ഞ്് മുറിഞ്ഞ് ബംഗാളി സംസാരിക്കും. അദ്ദേഹത്തിന് ഭാഷ നന്നായി അറിയാം. സംസാരിക്കുന്നുണ്ടെങ്കിലും ആ ഒരു ഒഴുക്കില്ല. എന്റെ അമ്മ കാരണം മകള്‍ നന്നായി ബംഗാളി ഗാനം വരെ ആലപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതേ സമയം റാണി മുഖര്‍ജി അഭിനയത്തിലേക്ക് തിരിച്ച് വന്നതിനെ കുറിച്ചും വീണ്ടും അഭിനയിച്ച സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് നടി വ്യക്തമായൊരു മറുപടി കൂടി ആരാധകര്‍ക്ക് നല്‍കുന്നുണ്ട്

  എന്റെ കുഞ്ഞിന് വേണ്ടി ഞാനെടുത്ത രണ്ട് വര്‍ഷത്തെ ഇടവേളയാണത്. ഞാന്‍ സിനിമ ചെയ്യുന്നില്ലെന്ന് എന്റെ സംവിധായകനോട് പറഞ്ഞു. ഞാന്‍ കുറച്ച് കൂടി വളരണമായിരുന്നു. ഞങ്ങള്‍ സമയത്തിന് ചുറ്റും പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അഭിനയിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. എന്നാല്‍ ഹിച്ച്കിയുടെ ആദ്യ ദിവസം എനിക്ക് വളരെ എളുപ്പമായിട്ടാണ് തോന്നിയത്. ഞാന്‍ ഇതാണെന്ന കാര്യം ഒരിക്കലും മറന്ന് പോവരുതെന്ന് ആ നിമിഷം താന്‍ ചിന്തിച്ചതായും റാണി പറയുന്നു.

  തുടക്കത്തില്‍ ഷോലെ ഒരു പരാജയമായിരുന്നു; പിന്നെ സംഭവിച്ചത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങളെന്ന് താരങ്ങള്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയാണ് നടി കാത്തിരിക്കുന്നതെങ്കില്‍ നടിയുടെ തിരിച്ച് വരവിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുച്ച് കുച്ച് ഹോത്താ ഹേ അടക്കം ബോളിവുഡിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ സിനിമകളിലെ നായികയായിരുന്നു റാണി മുഖര്‍ജി. മര്‍ദാനി എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഹിച്ച്കി എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ച് വരവ് നടത്തിയത്. 2019 ല്‍ മര്‍ദാനിയുടെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഇനി ബണ്ടി ഓര്‍ ബാബാലി 2 എന്ന സിനിമയാണ് വരാനിരിക്കുന്നത്.

  English summary
  When Rani Mukherjee Opens Up About Having A Second Child, Throwback Story Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X