For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈകുന്നേരങ്ങളിൽ അമിതാഭ് ബച്ചനോടൊപ്പം സമയം ചെലവഴിക്കണം, അതിന് രേഖ ചെയ്തത്...

  |

  ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയ ഗോസിപ്പായിരുന്നു നടൻ അമിതാഭ് ബച്ചന്‌റേയും നടി രേഖയുടേയും. ഇന്നും അമിതാഭ് ബാച്ചൻ- രേഖ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമാണ്. ബച്ചനോടുള്ള സ്നേഹവും ആരാധനയും രേഖ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. രേഖ ബച്ചന്‌ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് പോലെ തന്നെ ജയ ബച്ചനു നടിയുമായുള്ള പിണക്കത്തിന്റെ കഥയും സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. ഇപ്പോഴും ഇവർ മൂന്ന് പേരും ഒന്നിച്ച് പൊതുവേദികളിൽ എത്താറില്ല.

  കുടുംബവിളക്ക്; സിദ്ധാർത്ഥിന് നെഞ്ച് വേദന, സഹായവുമായി സുമിത്ര, ഇവരെ ഒന്നിപ്പിക്കരുതെന്ന് ആരാധകർ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബച്ചൻ രേഖ പ്രണയത്തെ കുറിച്ച് ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിന രഞ്ജീത് പറഞ്ഞ വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങളുടെ പഴയ ഒരു സംഭവം വെളിപ്പെടുത്തിയത്. താൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് പറയുമ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ബച്ചന് വേണ്ടി തന്നോട് രേഖ നടത്തിയ ഒരു അഭ്യർത്ഥനയെ കുറിച്ചാണ് നടൻ പറയുന്നത്.

  നല്ലൊരു ഡ്രസ്സ് പോലും ഇല്ലായിരുന്നു; അന്നത്തെ അവസ്ഥയെ കുറിച്ച് രസ്ന, പഴയ വീഡിയോ ചർച്ചയാവുന്നു

  നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാർനാമ . ചിത്രത്തിലേയ്ക്ക് ആദ്യം നായികയായി പരിഗണിച്ചത് രേഖയെ ആയിരുന്നു. എന്നാൽ പിന്നീട് രേഖയെ മാറ്റുകയായിരുന്നു. രേഖയുടെ ഒരു ഡിമാൻഡിനെ തുടർന്നായിരുന്നു നടിക്ക് പകരം മറ്റൊരു താരത്തെ ചിത്രത്തിനായ കണ്ടെത്തിയത്. വൈകുന്നേരത്തെ സിനിമാ ചിത്രീകരണം രാവിലത്തേയ്ക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുർന്നാണ് നടിയെ ഒഴിവാക്കിയതിന് ശേഷം ഫർഹ റാസിയെ സിനിമയിലേയ്ക്ക് കെണ്ട് വന്നത്.

  രേഖ മാറിയതോടെ ചിത്രത്തിലേയ്ക്ക് അനിത രാജിനെ കൊണ്ടു വരാൻ നടൻ ധർമേന്ദ്ര പറഞ്ഞതായും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ പിന്നീട് ചിത്രത്തിൽ നിന്ന് ധർമേന്ദ്രയും മാറുകയായിരുന്നു. പിന്നീട് വിനോദ് ഖന്ന, ഫർഹ റാസ് എന്നിവരെ കൊണ്ട് ഈ ചിത്രം എടുക്കുകയായിരുന്നെന്നും അദ്ദേഹം പ്രമുഖ ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രേഖ ബച്ചൻ പ്രണയ കഥ ബോളിവുഡിൽ പരസ്യമായ രഹസ്യമാണ.

  മറ്റൊരു അഭിമുഖത്തിൽ അമിതാഭ് ബച്ചനോടുള്ള പ്രണയം രേഖ തുറന്ന് പറഞ്ഞിരുന്നു. ബച്ചനോട് തനിക്ക് പ്രണയമുണ്ടെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു താരം. അമിതാഭ് ബച്ചനുമായി പ്രണയമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഒപ്പം ജയ ബച്ചനോടുള്ള അടുപ്പത്തെ കുറിച്ചും രേഖ പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ...''തീര്‍ച്ചയായും. അതെന്തൊരു മണ്ടന്‍ ചോദ്യമാണ്. അദ്ദേഹത്തോട് സ്‌നേഹം തോന്നാത്തൊരു ഒരു പുരുഷനെയോ സ്ത്രീയേയോ കുട്ടിയേയോ ഞാനിതുവരെ കണ്ടിട്ടില്ല. പിന്നെ ഞാനായിട്ട് എന്തിന് മാറി നില്‍ക്കണം. ഞാനെന്തിന് നിരസിക്കണം. ഞാന്‍ എന്തിന് അദ്ദേഹത്തെ പ്രണയിക്കുന്നില്ലെന്ന് പറയണം? തീര്‍ച്ചയായും ഉണ്ട്. ലോകത്തിലെ മുഴുവന്‍ പ്രണയം നിങ്ങള്‍ക്കുള്ളതാണ്. എനിക്ക് ആ വ്യക്തിയോട് ഇഷ്ടമുണ്ട്'' എന്നായിരുന്നു രേഖ അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ ബച്ചനുമായി ഒരു വ്യക്തിപരമായ ബന്ധവുമില്ലെന്നും രേഖ പറഞ്ഞിരുന്നു. വിവാദങ്ങളിലും അഭ്യൂഹങ്ങളിലും ഒരു സത്യവുമില്ലെന്നും രേഖ അന്ന്. പറഞ്ഞിരുന്നു.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ഒപ്പം ജയ ബച്ചനുമായും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും രേഖ പറഞ്ഞിരുന്നു. ചേച്ചിയെ പോലെയാണെന്നും താരം അന്ന് പറഞ്ഞിരുന്നു . എന്നാൽ മാധ്യമങ്ങളിൽ പ്രചരിച്ച ഗോസിപ്പ് വാർത്തകൾ തങ്ങളുടെ ബന്ധം തകർത്തുവെന്നു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...ജയ ബച്ചനുമായി തനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ജയ വളരെ പക്വതയുള്ളൊരു വ്യക്തിയാണെന്നും രേഖ പറഞ്ഞിരുന്നു. ''ദീദിഭായ് നല്ല പക്വതയുള്ളയാളാണ്. അതുപോലൊരു സ്ത്രീയെ വേറെ ഞാന്‍ കണ്ടിട്ടില്ല. എനിക്കവരോട് ആരാധനയാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധമായിരുന്നു. പക്ഷെ ഈ കിംവദന്തികളും മാധ്യമങ്ങളും എല്ലാം തകര്‍ത്തു. ഞങ്ങള്‍ ഒരു ബില്‍ഡിംഗില്‍ താമസിച്ചവരാണ്. അവര്‍ എന്റെ ദീദിബായ് ആയിരുന്നു. ഇന്നും. എന്ത് സംഭവിച്ചാലും ആര്‍ക്കും അത് മാറ്റാനാകില്ല. അവര്‍ക്കും അത് അറിയാമെന്നതില്‍ ദൈവത്തിന് നന്ദി. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും അവര്‍ നന്നായാണ് പെരുമാറുന്നതെന്നും രേഖ പറയുന്നു. 1981 ല്‍ പുറത്തിറങ്ങിയ യഷ് ചോപ്രയുടെ സില്‍സില എന്ന ചിത്രത്തിലാണ് ബച്ചനും രേഖയും ഒന്നിച്ച് അവസാനമായി അഭിനയിച്ചത്. ഭർത്താവ് മരിച്ചതിന് ശേഷ മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല

  Read more about: rekha amitabh bachchan
  English summary
  When Ranjeet Claimed Rekha Called Him And Requested To Shift All The Evening Shoots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X