For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഗ്ഗ് വച്ച് തല്ലി, ഹീലുള്ള ചെരിപ്പിട്ട് ചവുട്ടി; ഷൂട്ടിംഗിനിടെ തല്ലുണ്ടാക്കി കരിഷ്മയും രവീണയും!

  |

  ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ രണ്ടു പേരാണ് കരിഷ്മ കപൂറും രവീണ ടണ്ടനും. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കേറിയ രണ്ട് നായികമാര്‍. ഒരുപാട് ഹിറ്റുകളില്‍ രവീണയും കരിഷ്മയും അക്കാലത്ത് നായികമാരായി എത്തിയിരുന്നു. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു അന്ന് കരിഷ്മയും രവീണയും. എവിടെപ്പോയാലും ആരാധകര്‍ ഒരു നോക്ക് കാണാനായി തടിച്ചുകൂടുന്ന കാലം. എന്നാല്‍ കരിഷ്മയ്ക്കും രവീണയ്ക്കും ഇടയിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.

  മഞ്ഞയണിഞ്ഞൊരു മഞ്ഞക്കിളിയായി നമിത; ചിത്രങ്ങള്‍ കാണാം

  രവീണയ്ക്കും കരിഷ്മയ്ക്കും ഇടയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതയും വഴക്കുമൊക്കെ അക്കാലത്ത് ബോളിവുഡിലെ സ്ഥിരം ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. പരസ്പരം മുഖത്ത് നോക്കാന്‍ പോലും ഇരുവരും ഇഷ്ടപ്പെട്ടിരുന്നില്ല. ഷാരൂഖ് ഖാന്റെ ഹോളി പാര്‍ട്ടിയില്‍ ഒരുമിച്ചൊരു ചിത്രത്തിനായി പോസ് ചെയ്യാന്‍ പോലും രവീണയും കരിഷ്മയും തയ്യാറായിരുന്നില്ല. അജയ് ദേവ്ഗണ്‍ ആയിരുന്നു ഈ പ്രശ്‌നങ്ങളുടെ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  പിന്നീടൊരിക്കല്‍ എന്തുകൊണ്ടാണ് കരിഷ്മയ്‌ക്കൊപ്പം ചിത്രത്തിന് പോസ് ചെയ്യാത്തതെന്ന് രവീണ വെളിപ്പെടുത്തുകയുണ്ടായി. ''ഇന്ന് ഒരു കരിഷ്മ കപൂറിനൊപ്പം ചിത്രത്തിന് പോസ് ചെയ്താല്‍ ഞാനൊരു സൂപ്പ്രര്‍ സ്റ്റാര്‍ ആകില്ല. എന്റെ ജീവിതത്തില്‍ ഒരു തരത്തിലും അവള്‍ ഭാഗമാകുന്നില്ല'' എന്നായിരുന്നു രവീണ പറഞ്ഞത്. ''ഞാനൊരു പ്രൊഫഷണല്‍ ആണ്. വേണ്ടി വന്നാല്‍ ഒരു കുറ്റിച്ചൂലിനൊപ്പം പോലും പോസ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. കരിഷ്മയും ഞാനും നല്ല സുഹൃത്തുക്കളല്ല. അതുപോലെ തന്നെയാണ് അജയ്. പ്രൊഫഷണലീ, അജയ്‌ക്കൊപ്പവും കരിഷ്മയ്‌ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ എനിക്ക് സമ്മതമാണ്. ജോലിയുടെ കാര്യത്തില്‍ ഈ മണ്ടന്‍ ഈഗോയെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല'' എന്നും രവീണ പറഞ്ഞിരുന്നു.

  പിന്നീടൊരിക്കല്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ച് സംവിധായകനും കൊറിയോഗ്രാഫറുമായ ഫറാ ഖാനും വെളിപ്പെടുത്തുകയുണ്ടായി. കോഫി വിത്ത് കരണില്‍ പങ്കെടുത്തായിരുന്നു ഫറയുടെ വെളിപ്പെടുത്തല്‍. ''കരിഷ്മയേയും രവീണയേയും വച്ചൊരു പാട്ട് ചെയ്യുകയായിരുന്നു ഞാന്‍. കുറേ മുമ്പാണ്, ആതിഷ് എന്ന സിനിമയിലായിരുന്നു. ഇതിനിടെ അവര്‍ തമ്മില്‍ അടിയുണ്ടായി. കൗമാരക്കാരുടെ വഴക്ക് പോലെ. രണ്ടു പേരും വിഗ്ഗുകള്‍ വച്ച് പരസ്പരം തല്ലുകയായിരുന്നു. ഒരാള്‍ അടിക്കുമ്പോള്‍ അടുത്തയാള്‍ കാലില്‍ ഹീലുള്ള ചെരുപ്പിട്ട് ചവിട്ടും. ശരിക്കും കുട്ടികളെ പോലെ. ഇന്നവര്‍ അതെല്ലാം ഓര്‍ത്ത് ചിരിക്കുന്നുണ്ടാകും എനിക്കുറപ്പാണ്'' എന്നായിരുന്നു ഫറ പറഞ്ഞത്.

  എന്തായാലും അന്നത്തെ വഴക്കൊക്കെ അവസാനിപ്പിച്ച്. ഇന്ന് സുഹൃത്തുക്കളാണ് രവീണയും കരിഷ്മയും. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരിഷ്മ പിന്നീട് 2012ല്‍ തിരികെ വന്നിരുന്നു. ഇതിന് ശേഷം അതിഥി വേഷങ്ങളില്‍ രണ്ട് സിനിമകളില്‍ എത്തിയെങ്കിലും സ്ഥിരമായി അഭിനയിക്കുന്നില്ല കരിഷ്മ ഇപ്പോള്‍. അതേസമയം റിയാലിറ്റി ഷോകളിലും മറ്റും എത്താറുണ്ട്. ഇതിനിടെ പോയ വര്‍ഷം മെന്റല്‍ഹുഡ് എന്ന വെബ് സീരീസിലൂടെ ഡിജിറ്റല്‍ രംഗത്തും കരിഷ്മ അരങ്ങേറി.

  Also Read: ഷാരൂഖ് സിനിമയിൽ വന്നിട്ട് എന്ത് കാണിക്കാൻ, ആദ്യം ഇഷ്ടമായിരുന്നില്ല, കരൺ ജോഹർ പറയുന്നു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവാഹത്തോടെ ഇടവേളയെടുക്കുകും പിന്നീട് തിരികെ വരികയും ചെയ്ത രവീണ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും എത്തിയിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 2വാണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലറിലെ രവീണയുടെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസിലൂടെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് രവീണ.

  Read more about: karishma kapoor raveena tandon
  English summary
  When Raveena Tandon And Karishma Kapoor Hit Eachother With Wigs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X