For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതികാരം ചെയ്യാതെ മാപ്പില്ല! ബബിള്‍ ഗമ്മിന്റെ പേരില്‍ സെറ്റില്‍ അടിയുണ്ടാക്കി സല്‍മാനും രവീണയും

  |

  ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു സല്‍മാന്‍ ഖാനും രവീണ ടണ്ടനും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെയായിരുന്നു രവീണയുടെ അരങ്ങേറ്റവും. പത്തര്‍ കേ ഫൂല്‍ ആയിരുന്നു രവീണയുടെ ആദ്യ സിനിമ. പിന്നീട് രവീണ ബോളിവുഡിലെ താരസുന്ദരിയായി വളരുകയായിരുന്നു. സല്‍മാനും രവീണയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇന്നും ഇരുവരും തങ്ങളുടെ സൗഹൃദം അതുപോലെ കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരുമിച്ച് എത്തുമ്പോഴെല്ലാം ഒരുപാട് ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ട് രവീണയ്ക്കും സല്‍മാനും.

  പുത്തൻ ഹെയർസ്റ്റൈലിൽ റിമ കല്ലിങ്കൽ; മേക്കോവർ ചിത്രങ്ങൾ കാണാം

  സലിം ഖാന്‍ എഴുതി ആനന്ദ് ബലാനി സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്തര്‍ കേ ഫൂല്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പലപ്പോഴും താനും സല്‍മാന്‍ ഖാനും തമ്മില്‍ വഴക്കിടുമായിരുന്നുവെന്നാണ് പിന്നീട് രവീണ തന്നെ പറഞ്ഞിട്ടുള്ളത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സല്‍മാന്‍ അഭിനയിച്ചത്. ഗ്യാങ്‌സ്റ്ററിന്റെ മകളുടെ വേഷമായിരുന്നു നായികയായ രവീണ ടണ്ടന്റേത്. 2017 ല്‍ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ രസകരമായ അനുഭവങ്ങള്‍ പങ്കവുച്ചിരുന്നു രവീണ. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ചെറിയ കാര്യങ്ങള്‍ക്ക് പോലും ഞാനും സല്‍മാനും വഴക്കിടുമായിരുന്നു. ഒരു തവണ ബബിള്‍ ഗമ്മിന്റെ പേരില്‍ പോലും ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. സത്യം പറയാമല്ലോ, സല്‍മാന്‍ ഖാന്‍ വളരെ നല്ല വ്യക്തിയാണ്. നല്ല സുഹൃത്താണ്. എന്നും എനിക്കൊപ്പം തന്നെ നിന്നിരുന്നു. മറ്റുള്ളവരെല്ലാം പുറം തിരിഞ്ഞ് നിന്നപ്പോഴും എനിക്കൊപ്പം ഒരു സഹൃത്തെന്ന നിലയില്‍ നില്‍ക്കുകയും തന്റെ വാക്കുകള്‍ പാലിക്കുകയും ചെയ്ത ഏക വ്യക്തി സല്‍മാന്‍ ഖാന്‍ ആണ്. എനിക്ക് അവനെ ആവശ്യം വന്നപ്പോഴെല്ലാം അവന്‍ കൂടെയുണ്ടായിരുന്നു'' എന്നായിരുന്നു സല്‍മാനെക്കുറിച്ച് രവീണ തന്നെ പറഞ്ഞത്.

  പിന്നാലെയാണ് തങ്ങളുടെ വഴക്കിനെക്കുറിച്ച് രവീണ മനസ് തുറന്നത്. ''ഞങ്ങള്‍ പത്തര്‍ കേ ഫൂലിന്റെ സെറ്റിലായിരുന്നു. ഒരു ഫോട്ടോഷൂട്ട് തീര്‍ക്കേണ്ടതുണ്ടായിരുന്നു. ഞാന്‍ ആവേശഭരിതയായിരുന്നു. എനിക്കത് ഒരു സ്‌പെഷ്യല്‍ ദിവസമായിരുന്നു. അതിന്‍രെ പരിലാണന കിട്ടുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഒരു ബബിള്‍ ഗം എന്റെ മുഖത്തിന്റെ അടുത്ത് വച്ച് പൊട്ടിക്കുകയായിരുന്നു. എനിക്ക് ദേഷ്യം പിടിച്ചു. ഞങ്ങള്‍ തമ്മില്‍ നല്ല വഴക്കായി. ഞാനും നിന്റെ മുഖത്ത് ബബിള്‍ ഗം പൊട്ടിക്കുമെന്നും അല്ലാതെ ഞാന്‍ നിനക്ക് മാപ്പ് തരില്ലെന്നും പറഞ്ഞു'' എന്നായിരുന്നു ആ വഴക്കിനെക്കുറിച്ച് രവീണ പറഞ്ഞത്.

  അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് രവീണ ടണ്ടന്‍. രവീണയുടെ പുതിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യക് റിലീസിന് തയ്യാറെടുക്കുകയാണ്. സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് ഷോയില്‍ അതിഥിയായി എത്തിയിരുന്നു രവീണ. കന്നഡ ചിത്രം കെജിഎഫിലെ ശക്തമായ വേഷത്തിലും രവീണ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് രവീണ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുകയാണ്. ഒന്നാം ഭാഗം വന്‍ വിജയമായി മാറിയിരുന്നു. സഞ്ജയ് ദത്താണ് രണ്ടാം ഭാഗത്തിലെ വില്ലന്‍.

  ഹരി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ സാന്ത്വനം കുടുംബം, ഭർത്താവിന് വേണ്ടി മാപ്പ് ചോദിച്ച് അപ്പു!

  അതേസമയം ടൈഗര്‍ ത്രീയാണ് സല്‍മാന്റെ പുതിയ സിനിമ സിനിമ. ടൈഗര്‍ പരമ്പരയിലെ ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആയുഷ് ശര്‍മയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത്. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്.

  Read more about: salman khan raveena tandon
  English summary
  When Raveena Tandon And Salman Khan Had A Fight Over Bubble Gum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X