For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോട്ടം ശരിയല്ല, രണ്‍വീറിനെ സെക്യൂരിറ്റിയെ വിട്ട് പിടിച്ച് പുറത്താക്കിച്ച് രവീണ; അന്ന് സംഭവിച്ചത്!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഇന്ന് രണ്‍വീര്‍ സിംഗ്. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലുമെല്ലാം തീര്‍ത്തും വ്യത്യസ്തനായ വ്യക്തിത്വം. തന്റെ പ്രകടനം കൊണ്ടും എനര്‍ജി കൊണ്ടുമെല്ലാം ഞെട്ടിക്കുന്ന താരം ഓരോ സിനിമ പിന്നിടുമ്പോഴും പ്രകടനത്തില്‍ മുകളിലേക്ക് കയറി വരികയാണ്. ഇന്ന് മിക്ക സംവിധായകരും തങ്ങളുടെ നായകനായി ആദ്യം മനസില്‍ കാണുന്നത് രണ്‍വീറിനെയായിരിക്കും. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും രണ്‍വീര്‍ മടിക്കാറില്ല.

  ലളിതം, മനോഹരം; അതിസുന്ദര ചിത്രങ്ങളുമായി ആന്‍ ശീതല്‍

  ഇന്ന് രണ്‍വീറിനെ തങ്ങളുടെ ചിത്രത്തിലേക്ക് എത്തിക്കാന്‍ ക്യൂ നില്‍ക്കുകയാണ് മിക്ക സംവിധായകരും. എന്നാല്‍ രസകരമായൊരു വസ്തുത, ഇതേ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്നതാണ്. അതും താരറാണിയായിരുന്ന രവീണ ടണ്ടന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Ranveer Singh

  ഒരിക്കല്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം രണ്‍വീര്‍ പങ്കുവച്ചത്. രണ്‍വീറിനൊപ്പം അക്ഷയ് കുമാറും അനില്‍ കപൂറും വരുണ്‍ ധവാനും എത്തിയിരുന്നു. ഇതിനിടെയായിരുന്നു രണ്‍വീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. താരം കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജേില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും രണ്‍വീര്‍ ഓര്‍ക്കുന്നു.

  താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നും പുറത്താക്കി. മടങ്ങി പോകുന്നത് വഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്റെ ഹെയര്‍ സ്‌റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു. അക്ഷയ് കുമാറിനെ കണ്ടതോടെയാണ് താന്‍ നടന്‍ ആകാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.

  വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം നടന്നത്. അന്ന് രണ്‍വീര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. പിന്നീട് അക്ഷയ് കുമാറിനൊപ്പം എടുത്ത അന്നത്തെ ചിത്രം രണ്‍വീര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. തന്റെ തലമുടിയില്‍ പരീക്ഷണം നടത്തുന്ന ശീലം കുട്ടികാലത്ത് തന്നെ രണ്‍വീറിനുണ്ടായിരുന്നുവെന്ന് ആ പഴയ ചിത്രം വ്യക്തമാക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ രവീണയുടെ ഭാഗം തീര്‍ത്തും വ്യത്യസ്തമായിരുന്നു. രണ്‍വീര്‍ പറയുന്നത് പോലെ പിടിച്ച് പുറത്താക്കുകയായിരുന്നില്ലെന്നാണ് പിന്നീട് രവീണ പറഞ്ഞത്.

  ''അവനൊരു വികൃതി പയ്യനാണ്. ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് തന്നെ നല്ല കാര്യമാണ്. പക്ഷെ ഇന്നവന്‍ അതിന്റെ പേരില്‍ എന്നെ സ്ഥിരം കളിയാക്കുന്നുണ്ട്. സത്യത്തില്‍ സംഭവിച്ചത് അതായിരുന്നില്ല.ഞങ്ങള്‍ ചിത്രീകരിച്ചത് ഒരു ചൂടന്‍ നൃത്ത രംഗമായിരുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് അറിയേണ്ട ഒരു പ്രായമുണ്ട്. ആ പ്രായത്തില്‍ എത്താത്ത കുട്ടികളെ അതിലേക്ക് കൊണ്ടു വരുന്നത് ശരിയല്ലെന്ന് കരുതുന്നു. എന്റെ കുട്ടികളോടാണെങ്കിലും ശരി. അതുകൊണ്ട് നിര്‍മ്മാതാവിനോട് മാതാപിതാക്കളെ നിര്‍ത്തിയിട്ട് കുട്ടികളെ ഇവിടെ നിന്നും മാറ്റണമെന്ന് പറയുകയായിരുന്നു. അല്ലാതെ കുട്ടികളോട് മോശമായി ഞാന്‍ പെരുമാറിയതല്ല. ഓരോന്നിനും അതിന്റേതായ പ്രായമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ കൊച്ചു പയ്യന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. നിരവധി സിനിമകളാണ് രണ്‍വീറിന്റേതായി അണിയറിലൊരുങ്ങത്. 1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥ പറയുന്ന 83 ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ചിത്രത്തില്‍ കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ എത്തുന്നത്. തമിഴ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്. ഇതിന് പുറമേയും ഒരുപാട് ചിത്രങ്ങള്‍ രണ്‍വീറിനെ കാത്തു നില്‍പ്പുണ്ട്.

  Read more about: ranveer singh raveena tandon
  English summary
  When Raveena Tandon Asked To Throw Ranveer Singh Out From Her Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X