For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുമായി തല്ലുണ്ടാക്കിയ രവീണ; ദേഹത്ത് ജ്യൂസ് ഒഴിച്ചു, ഗ്ലാസ് വച്ചെറിഞ്ഞു!

  |

  ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നടിമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. നിരവധി ഹിറ്റുകളിലെ നായികയായ രവീണ ഒരുകാലത്തെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു. സിനിമ പോലെ തന്നെ സംഭവ ബഹുലമായിരുന്നു രവീണയുടെ പ്രണയവും. അനില്‍ തഡനിയാണ് രവീണയുടെ ജീവിത പങ്കാളി. നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞപ്പോഴാണ് രവീണ അനിലിനെ പരിചയപ്പെടുന്നത്. വിതരണ രംഗത്ത് പ്രമുഖനായിരുന്നു അന്ന് അനില്‍. എന്നാല്‍ ആ സമയത്ത് റോമു സിപ്പിയുടെ മകള്‍ നതാഷ സിപ്പിയെ അനില്‍ വിവാഹം കഴിച്ചിരുന്നു.

  ഓറഞ്ച് പോലെ സ്വീറ്റ്; ഓറഞ്ച് അണിഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

  അനിലും നതാഷയും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്ന സമയത്താണ് അനിലും രവീണയും കണ്ടുമുട്ടുന്നത്. ഒടുവില്‍ 2003 ല്‍ രവീണയുടെ പിറന്നാള്‍ ദിവസം അനില്‍ രവീണയെ പ്രോപ്പോസ് ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ രവീണ യെസ് പറഞ്ഞു. 2004 ഫെബ്രുവരി 22 ന് രവീണയും അനിലും വിവാഹിതരാവുകയായിരുന്നു. പരമ്പരാഗത വിവാഹമായിരുന്നു അനിലിന്റേയും രവീണയുടേയും.

  Raveena Tandon

  ഇന്ന് തങ്ങളുടെ വിവാഹ ജീവിതത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ കടന്നിരിക്കുകയാണ് രവീണയും അനിലും. ഫെബ്രുവരി 22 ന് തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് രവീണ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനിലിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് രവീണ പങ്കുവച്ചത്. ഇന്നും എന്നും ഒരുപാട് ജീവിതങ്ങളിലേക്കും, എന്നെന്നും നിന്റെ എന്നായിരുന്നു ചിത്രങ്ങള്‍ക്ക് രവീണ നല്‍കിയ കുറിപ്പ്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

  രവീണയ്ക്കും അനിലിനും രണ്ട് മക്കളുമാണുള്ളത്. എന്നാല്‍ ഒരു ഘട്ടത്തില്‍ അനിലിന്റെ മുന്‍ ഭാര്യ നതാഷയുമായി രവീണയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ റിതേഷ് സിദ്വാനി നടത്തിയൊരു ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ രവീണ പങ്കെടുത്തിരുന്നു. അന്ന് നതാഷയും അവിടെയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വളരെ മോശമായ ഉരസലായിരുന്നു അന്നുണ്ടായത്. വാക് പോര് പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു. ദേഷ്യം പിടിച്ച രവീണ നതാഷയുടെ ദേഹത്ത് മുന്തിരി ജ്യൂസ് ഒഴിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ എന്താണ് സംഭവിച്ചതെന്ന് രവീണ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

  ''ആ സംഭവിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. എന്റെ അച്ഛനും ദൈവത്തിനും ശേഷം ഏറ്റവും ശുദ്ധനായ മനുഷ്യന്‍ എന്റെ ഭര്‍ത്താവ് അനിലാണ്. അദ്ദേഹത്തെക്കുറിച്ച് മോശം പറയാന്‍ ഞാന്‍ ആരേയും അനുവദിക്കില്ല. അദ്ദേഹത്തെ അപമാനിക്കുന്നത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. എന്റെ കുടുംബത്തെ അപമാനിച്ചിട്ട് ആര്‍ക്കും വെറും കയ്യോടെ പോകാനാകില്ല'' എന്നായിരുന്നു രവീണ പറഞ്ഞത്. പിന്നാലെ നതാഷയുടെ ഭാഗവും പുറത്ത് വന്നിരുന്നു. രവീണയ്ക്ക് തന്നോട് അസൂയയാണെന്നായിരുന്നു നതാഷ പറഞ്ഞത്.

  ''റിതേഷിന്റെ ഇടത്തിലേക്ക് സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്നു ഞാന്‍ പോയിരുന്നത്. അനിലിനേയും രവീണയേയും കുറിച്ച് ഞാന്‍ ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എന്റെ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. ഞാന്‍ റിതേഷിന്റെ കസിന്‍സിനൊപ്പമായിരുന്നു. രണ്ട് സോഫകളായിരുന്നു ഉണ്ടായിരുന്നത്. ഒന്നില്‍ ഞങ്ങള്‍ ഇരിക്കാന്‍ തീരുമാനിച്ചു. രവീണ വല്ലാതെ ഇന്‍സെക്യൂര്‍് ആണ്. അവളുടെ ഭര്‍ത്താവിന്റെ അഞ്ച് അടി അകലെയെങ്കിലും ഞാന്‍ വന്നാല്‍ അവള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടും'' നതാഷ പറയുന്നു. രവീണ തന്നോട് ഉച്ചത്തില്‍ സംസാരിച്ചുവെന്നും തന്നെ ഗ്ലാസ് വച്ച് എറിഞ്ഞുവെന്നും നതാഷ പറയുന്നുണ്ട്.

  ആ സ്നേഹം ഇല്ലായിരുന്നെങ്കിൽ, അഭിനയം പൂർണതയോടെ ചെയ്യാൻ സാധിക്കുമായിരുന്നില്ല; ഐശ്വര്യ ലക്ഷ്മി

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ''അവളെ പിടിച്ച് പുറത്താക്കുവെന്ന് അവള്‍ അലറുകയായിരുന്നു. പിന്നെ അവള്‍ ഗ്ലാസ് വച്ച് എന്നെ എറിഞ്ഞു. ഞാന്‍ മാറി നടന്നിട്ടും അവള്‍ അലറിക്കൊണ്ടിരുന്നു. പിന്നെയാണ് ആ ഗ്ലാസ് കൊണ്ട് എന്റെ വിരല്‍ മുറിഞ്ഞുവെന്നും ചോര വരുന്നുണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നത്'' എന്നും നതാഷ കൂട്ടിച്ചേര്‍ക്കുന്നു. പാര്‍്ട്ടിക്കിടെ നതാഷ അനിലുമായി അടുക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് രവീണയെ ദേഷ്യം പിടിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായും അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  Read more about: raveena tandon
  English summary
  When Raveena Tandon Had An Ugly Fight With He Husband's Ex Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X