For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനോടൊപ്പം താമസിച്ചത് മാസങ്ങൾ മാത്രം, കുഞ്ഞുങ്ങളെ ആഗ്രഹിച്ചു, എന്നാൽ രേഖയ്ക്ക് സംഭവിച്ചത്

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രേഖ. തമഴിലെ പ്രമുഖ താരം ജമിനി ഗണേശന്റേയും പുഷ്പവല്ലിയുടേയും മകളാണ് രേഖ. ബാലതാരമായിട്ടാണ് നടി കരിയർ അരംഭിക്കുന്നത്. പിന്നീട് തെന്നിന്ത്യൻ ബോളിവുഡ് സിനിമകളിൽ നടി സജീവമാവുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ രേഖ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ബോളിവുഡ് സിനിമാ കഥയെ വെല്ലുന്ന ജീവിതമായിരുന്നു രേഖയുടേത്.

  എന്റെ ആദ്യത്തെ പരമ്പരയിൽ ശരണ്യ ചേച്ചി അനിയത്തിയായി അഭിനയിച്ചു, ഓർമ പങ്കുവെച്ച് അശ്വതി

  rekha

  ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് രേഖയുടെ നടക്കാതെ പോയ ഒരു വലിയ ആഗ്രഹത്തെ കുറിച്ചാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപാട് കുട്ടികളുടെ അമ്മയാകണമെന്നത് നടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്നാൽ ജീവിതത്തിൽ അത് സാധിക്കാതെ പോയി. ഭർത്താവിനോടൊപ്പം കേവലം 10 മാസം മാത്രമായിരുന്നു നടി താമസിച്ചിരുന്നത്.

  പുതിയ ചുവട് വയ്പ്പിനൊരുങ്ങി സുമിത്ര,വേദികയ്ക്ക് തിരിച്ചടി, സിദ്ധു കൂടെ കാണില്ല...

  ഇതേ അഭിമുഖത്തിൽ തന്നെ കൂട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും രേഖ പറഞ്ഞിരുന്നു. ചെറുപ്പത്തിൽ ഒരിക്കൽ പോലും ഒരു അഭിനേത്രിയാകുമെന്ന് താൻ വിചാരിച്ചില്ല. തന്റെ ആദ്യ സിനിമ ഹിറ്റായപ്പോൾ കൂട്ടുകാർക്ക് അസൂയ തോന്നിയിരുന്നു. ഒരിക്കലും താനൊരു നല്ലൊരു നടിയാകുമൊന്ന് അവർ വിചാരിച്ചില്ലെന്നും പഴയ ഓർമ പങ്കുവെച്ച് കൊണ്ട് രേഖ പറഞ്ഞു.

  പോയ ഒരാള്‍ എന്ന നിലയില്‍ ആ കാര്യം പറയാൻ സാധിക്കും, ബിഗ് ബോസിൽ നടക്കുന്നതിനെ കുറിച്ച് പാഷാണം ഷാജി

  1990 ൽ ആയിരുന്നു രേഖയുടേയും ദില്ലിയിലെ വ്യവസായിയുമായിരുന്ന മുകേഷിന്റെയും വിവാഹം. എന്നാൽ ആ ദമ്പത്യത്തിന് അധികം നാൾ നീണ്ടുനിന്നില്ല. . വിവാഹം കഴിഞ്ഞ് മാസങ്ങൾ ശേഷം മുകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. രേഖ ലണ്ടനിലായിരുന്ന സമയത്തായിരുന്നു ആത്മഹത്യ ചെയ്യുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന കുറിപ്പും എഴുതി വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നിരവധി വിമർശനങ്ങൾ രേഖയെ തേടി എത്തിയിരുന്നു. ഗുരുതാരമായ ആരോപണങ്ങളായിരുന്നു നടിയ്ക്ക് അന്ന് കേൾക്കേണ്ടി വന്നത്.

  ഏറ്റവും വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു, ശരണ്യക്ക് ആരായിരുന്നു സീമ, കിഷോർ സത്യയുടെ വാക്കുകൾ

  സഹപ്രവർത്തകർ പോലും അന്ന് രേഖയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മുകേഷ് കടുത്ത വിഷാദത്തിന് അടിമയായിരുന്നുവെന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടിക്കെതിരെ ആരോപണങ്ങളുമായി ഭർത്താവ് മുകേഷിന്റെ അമ്മയും സഹോദരനും എത്തിരുന്നു. രേഖയായിരുന്നു മരണ കാരണമെന്നാണ് അവർ പറഞ്ഞത്. രേഖയെ കൊലപാതകിയെന്നും ദുര്‍മന്ത്രവാദിനിയെന്നും വിശേഷിപ്പിച്ചിരുന്നു. മുകേഷിന്റെ അമ്മ രേഖയ്ക്ക് മേൽ ശാപവാക്കുകൾ ചൊരിഞ്ഞിരുന്നു. സിനിമാമേഖലയില്‍ നിന്നുള്ള സുഭാഷ് ഗായും അനുപം ഖേറും അന്ന് രേഖയെ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഗോസിപ്പ് കോളങ്ങളിലും സജീവമായിരുന്നു രേഖ. അമിതാഭ് ബച്ചനുമായുള്ള പ്രണയം ബോളിവുഡ് കോളങ്ങളിൽ പരസ്യമായ രഹസ്യമാണ്. ഇപ്പോഴും ബച്ചൻ- രേഖ പ്രണയ കഥ ബോളിവുഡിൽ ഇപ്പോഴും ചർച്ചാ വിഷയമാണ്. ഭർത്താവ് മരിച്ചതിന് ശേഷം രേഖ മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല.ഇപ്പോള്‍ കുറച്ച് നാളായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഭാനുരേഖ ഗണേശന്‍ എന്നായിരുന്ന രേഖയുടെ യഥാർഥ പേര്. സിനിമയിൽ എത്തിയപ്പോഴാണ് പേര് മാറ്റുന്നത്. അമ്പതു വര്‍ഷങ്ങള്‍ കൊണ്ട് നൂറ്റിഎണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. .

  Read more about: rekha
  English summary
  When Rekha Opens Up She Want To Be The Mother Of Many Children, Later Big Twist Happend In Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X