For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോടിക്കണക്കിന് രൂപ ജീവനാംശമായി നൽകി, അന്നത്തെ കാമുകിയോടൊപ്പം കഷ്ടപ്പെട്ടു; വിവാഹ മോചനത്തെക്കുറിച്ച് സെയ്ഫ്

  |

  ബോളിവുഡിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി ബി​ഗ് സ്ക്രീനിലെത്തുന്ന നടനാണ് സെയ്ഫ് അലി ഖാൻ. 51 കാരനായ സെയ്ഫ് ഇതിനകം നിരവധി മികച്ച സിനിമകളുടെ ഭാ​ഗമായി. പ്രൊഫഷണൽ ജീവിതത്തിനൊപ്പം തന്നെ നടന്റെ വ്യക്തിപരമായ കാര്യങ്ങളും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

  നടി കരീന കപൂറുമായി വിവാഹിതനായ സെയ്ഫ് തൈമൂർ അലി ഖാൻ, ജെഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളുടെ പിതാവുമാണ്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യയായ അമൃത സിം​ഗിൽ നടന് ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നീ രണ്ട് കുട്ടികളുമുണ്ട്. 2004 ലാണ് സെയ്ഫ് അലി ഖാനും അമൃത സിം​ഗും വേർപിരിഞ്ഞത്. വിവാഹ മോചനത്തിന് പിന്നാലെ അമൃത സിം​ഗിനെതിരെ നിരവധി ആരോപണങ്ങൾ സെയ്ഫ് അലി ഖാൻ ഉന്നയിച്ചിരുന്നു.

  Also read: നെപ്പോട്ടിസം കൊണ്ട് മാത്രം മലയാള സിനിമയിൽ പിടിച്ചുനിൽക്കാനാവില്ല, വെല്ലുവിളികളുണ്ട്: ടൊവിനോ തോമസ്

  2005 ൽ ടെല​ഗ്രാഫിന് നൽകിയ ഒരഭിമുഖത്തിലായിരുന്നു സെയ്ഫ് അമൃതയ്ക്കെതിരെ രം​ഗത്തെത്തിയത്. അമൃത സിം​ഗിന് വൻ തുക ജീവനാംശമായി കൊടുക്കേണ്ടി വന്നതാണ് നടൻ ചൂണ്ടിക്കാട്ടിയത്.

  'അഞ്ച് കോടിയായിരുന്നു അമൃതയ്ക്ക് കൊടുക്കേണ്ടത്. ഇതിൽ 2.5 കോടിയോളം കൊടുത്തു. എന്റെ മകന് 18 വയസ്സ് തികയുന്നത് വരെ മാസം 1 ലക്ഷം രൂപ വീതം കൊടുക്കുന്നുണ്ട്. ഞാൻ ഷാരൂഖ് ഖാനല്ല. ഇത്രയും പണം എന്റെ കൈയിലില്ല. ബാക്കി തുക നൽകുമെന്ന് ഞാനവൾക്ക് ഉറപ്പ് നൽകി,' സെയ്ഫ് അലിഖാൻ പറഞ്ഞു.

  തനിക്ക് സിനിമയിൽ നിന്നും പരസ്യങ്ങളിൽ നിന്നും ലഭിക്കുന്ന തുക മുഴുവൻ കുട്ടികൾക്ക് കൊടുക്കുകയാണെന്നും തന്റെ കൈയിൽ പണമൊന്നുമില്ലെന്നും സെയ്ഫ് പറഞ്ഞു.

  Also read: നാത്തൂനായ ഡിവൈനിനോട് സംസാരിക്കാന്‍ പേടിയായിരുന്നു; കല്യാണം കഴിഞ്ഞ് വന്ന നാളുകളെ കുറിച്ച് ഡിംപിള്‍ റോസ്

  അമൃതയോടാെപ്പം താമസിച്ചിരുന്ന ബം​ഗ്ലാവ് പിന്നീട് അമൃതയും ബന്ധുക്കളും കൈയടക്കിയെന്നും സെയ്ഫ് ആരോപിച്ചു. അന്നത്തെ കാമുകി റോസ കാറ്റലണൊയ്ക്കൊപ്പം രണ്ട് മുറിയുള്ള അപ്പാർട്മെന്റിലാണ് ഞാൻ താമസിച്ചത്. പക്ഷെ അന്നെനിക്ക് സമാധാനമുണ്ടായിരുന്നു. കുറേക്കാലത്തിന് ശേഷം എന്റെ അഭിമാനം തിരിച്ചു കിട്ടി'

  'നിങ്ങൾ എത്രമാത്രം വിലയില്ലാത്തയാളാണെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതും അമ്മയ്ക്കും സ​ഹോദരിക്കുമെതിരെ നിരന്തരം പരിഹാസങ്ങളും അപമാനങ്ങളും അധിക്ഷേപങ്ങളും എറിയുന്നതും നല്ലതല്ല. ഞാൻ അതിലൂടെയെല്ലാം കടന്ന് പോയി,' സെയ്ഫ് പറഞ്ഞു.

  Also read: സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം; സിദ്ധു-വേദിക വേര്‍പിരിയൽ! ട്വിസ്റ്റോട് ട്വിസ്റ്റുമായി കുടുംബവിളക്ക്


  തന്റെ കുട്ടികളായ സാറയെയും ഇബ്രാഹിമിനെയും കാണാൻ അമൃത സിം​ഗ് അനുവ​ദിക്കുന്നില്ലെന്നും സെയ്ഫ് അന്ന് ആരോപിച്ചു. എന്റെ പഴ്സിൽ മകൻ ഇബ്രാഹിമിന്റെ ഫോട്ടോ ഉണ്ട്. എപ്പോഴൊക്കെ അതെടുത്ത് നോക്കുമ്പോഴും എനിക്ക് കരച്ചിൽ വരും. എപ്പോഴും എന്റെ മകൾ സാറയെ ഞാൻ മിസ് ചെയ്യുന്നു. എന്റെ കുട്ടികൾക്ക് എന്നെ കാണാനോ ഒപ്പം താമസിക്കാനോ അനുവാദമില്ല, സെയ്ഫ് പറഞ്ഞതിങ്ങനെ.


  എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ പ്രശ്നങ്ങൾ അവസാനിച്ചു. അമൃത സിം​ഗും സെയ്ഫ് അലിഖാനും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളില്ല. സാറയും ഇബ്രാഹിമും സെയ്ഫിനെ കാണാറുമുണ്ട്.

  Read more about: saif ali khan
  English summary
  when saif ali khan opens up about his issues with amrita singh after seperation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X