Don't Miss!
- Sports
IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ആരുമറിയാതെ സല്മാന് ആ സിനിമയില്‍ അഭിനയിച്ചു, പൊട്ടിക്കരഞ്ഞ് ഐശ്വര്യ; ഇരുവരും അവസാനമായി ഒരു ഫ്രെയിമില്‍!
ബോളിവുഡിലെ ഐക്കോണിക് ചിത്രങ്ങളിലൊന്നാണ് ദേവ്ദാസ്. 2002 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഷാരൂഖ് ഖാനും ഐശ്വര്യ റായിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു സിനിമയുടെ സംവിധായകന്. ചിത്രത്തിലെ ഷാരൂഖിന്റേയും ഐശ്വര്യയുടേയും അഭിനയവും ചിത്രത്തിന്റെ മേക്കിംഗുമൊക്കെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം ഷാരൂഖ് ഖാന് ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് ചിത്രത്തിലെ നായക വേഷം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന നടനാണ് സല്മാന് ഖാന്. എന്നാല്‍ ഷാരൂഖ് ഖാനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു ബന്‍സാലി. നായകനാകാന്‍ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഭാഗമാകാന്‍ സല്മാന് സാധിച്ചിരുന്നു.
ഇഷ്ടമാണോ എന്ന് ചോദിച്ചില്ല, താനും പറഞ്ഞില്ല, ചീരുവിന്റെ വിചിത്രമായ രീതിയെ കുറിച്ച് മേഘ്ന
1917 ല്‍ പുറത്തിറങ്ങിയ ദേവ്ദാസ് എന്ന പേരില്‍ തന്നെയുള്ള നോവലിന്റെ സിനിമാവിഷ്കാരമായിരുന്നു ബന്‍സാലിയുടെ സിനിമ. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. പക്ഷെ ചിത്രത്തിന് തുടക്കത്തില്‍ ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. എന്നാല്‍ സിനിമ തീയേറ്ററില്് റിലീസ് ചെയ്തപ്പോള്‍ വന്‍ വിജയമായി മാറുകയായിരുന്നു. ഷാരൂഖ് ഖാനെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപക അനുപമ ചോപ്ര രചിച്ച പുസ്തകത്തില്‍ ദേവ്ദാസിലെ രംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. രസകരമായ ഒരുപാട് കഥകളാണ് പുസ്തകത്തില്‍ പറയുന്നത്. ചിത്രത്തില്‍ സല്മാന് ഭാഗമായ രംഗത്തെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.

ചിത്രത്തിലെ ഒരു രംഗത്തില്‍ ഐശ്വര്യ റായ് അവതരിപ്പിക്കുന്ന പാറോയുടെ കാലില്‍ മുള്ള് തറയ്ക്കുന്നുണ്ട്. പിന്നാലെ ഷാരൂഖ് ഖാന്റെ കഥാപാത്രം ആ മുള്ളെടുത്ത് മാറ്റുന്നതും കാണാം. ഈ രംഗത്തിലായിരുന്നു സല്മാന് ഖാന് ഭാഗമായത്. ഈ രംഗം ചിത്രീകരിക്കുന്ന സമയത്ത് സല്മാന് ഖാനും അവിടെയുണ്ടായിരുന്നു. ഇതോടെ താരം സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. രംഗത്തില്‍ ഐശ്വര്യയുടെ കാലിലെ മുള്ളെടുക്കുന്നത് ഷാരൂഖ് ഖാന്റെ കഥാപാത്രം ആണെങ്കിലും ഫൈനല്‍ കട്ടില് കാണുന്ന കരങ്ങള്‍ ഷാരൂഖ് ഖാന്റേതല്ല, സല്മാന് ഖാന്റേതായിരുന്നു. മോറേ പിയ എന്ന പാട്ടിന്റെ ഭാഗമായിരുന്നു ആ രംഗം.

''ഹം ദേല് ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യ തന്റെ നായകനായ സല്മാന് ഖാനുമായി പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തിനകം തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. മാതാപിതാക്കളുടെ വിസമ്മതവും മോശം പെരുമാറ്റവും മര്‍ദ്ദനവും വരെ ആരോപിക്കപ്പെട്ടിരുന്നു. ദേവ്ദാസിന്റെ സമയം ആയപ്പോഴേക്കും ആ ബന്ധം അസന്തുഷ്ടകരമായ ഒന്നായി മാറിയിരുന്നു. സ്വയം നശിപ്പിക്കാന്‍ ശ്രമിക്കുന്ന, അതിലൂടെ തന്റെ പ്രണയത്തെയും നശിപ്പിക്കുന്ന തരത്തില്‍ ജീവിതത്തിലെ ദേവ്ദാസ് ആയി മാറിയിരുന്നു സല്മാന്. ദേവ്ദാസിന്റെ ചിത്രീകരണത്തിന്റെ ഭാഗവുമായിരുന്നു അവന്'' എന്നാണ് അനുപമ ചോപ്ര പുസ്തകത്തില്‍ പറയുന്നത്.

'സല്മാന് ഖാന് രാത്രികളോളം മദ്യപിച്ച് ഐശ്വര്യയുടെ മുറിയുടെ നിലത്ത് കിടക്കുമായിരുന്നു. ഒരു രാത്രി ഷാരൂഖ് ഖാനും ഐശ്വര്യയും കാലിലെ മുള്ളെടുത്ത് മാറ്റുന്ന റൊമാന്റിക് രംഗം ചിത്രീകരിക്കുകയായിരുന്നു. സല്മാന് ഖാന് അപ്പോള്‍ സെറ്റിലുണ്ടായിരുന്നു. അവന് എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് കാണിച്ചു തരാം എന്ന് പറഞ്ഞുകൊണ്ട് വരികയായിരുന്നു. ഷാരൂഖ് ഖാന് സമ്മതിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ അവസ്ഥ തന്നെയായിരുന്നു സല്മാന് അന്ന് അഭിനയിച്ചത്. ഐശ്വര്യ കരഞ്ഞു. അവര്‍ ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത് ആ രംഗത്തിലായിരുന്നു'' എന്നും അനുപമ ചോപ്ര പുസ്തകത്തില്‍ പറയുന്നുണ്ട്.

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്മാന് ഖാനും ഐശ്വര്യ റായിയും. ഇരുവരും വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. സല്‍മാനെതിരെ മര്‍ദ്ദനമടക്കമുള്ള ആരോപണങ്ങളുമായി ഐശ്വര്യ രംഗത്ത് എത്തുകയായിരുന്നു. താന്‍ ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കില്ലെന്നും ഐശ്വര്യ അറിയിച്ചിരുന്നു. പിന്നീട് ഇന്നുവരെ ഇരുവരും ഒരുമിച്ചൊരു ഫ്രെയിമില്‍ പോലും വന്നിട്ടില്ല. അതേസമയം ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും അഭിഷേകിനെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. സല്മാന് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പിന്നീടും സല്‍മാന്റെ ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. മോഡല്‍ ലുലിയ വാന്റൂറുമായി സല്മാന് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.