For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഭയങ്കരനാണല്ലോ! പെങ്ങളെ കൂട്ടാതെ വന്നതിന് സല്‍മാന്‍ ഇറക്കിവിട്ടെന്ന് സഹോദരീ ഭര്‍ത്താവ്

  |

  ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ നായകനായി പുറത്തിറങ്ങിയ സിനിമകള്‍ ഈയ്യടുത്ത് തുടരെ തുടരെ പരാജയപ്പെട്ടിരുന്നു. അതിനാല്‍ താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് സ്‌ക്രീനുകളെ ഇളക്കിമറിക്കുന്ന സല്‍മാന്റെ സിനിമകള്‍ക്കായാണ് അവരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ സല്‍മാന്റെ പുതിയ സിനിമയായ അന്തിം ദ ഫൈനല്‍ ട്രൂത്ത് റിലീസിന് തയ്യാറെടുക്കുകയാണ്. ആയുഷ് ശര്‍മയും മഹിമ മക്ക്വാനയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നടന്‍ കൂടിയായ മഹേഷ് മഞ്ചരേക്കര്‍ ആണ് സിനിമയുടെ സംവിധായകന്‍.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ അമൃത നായർ, ചിത്രം വൈറലാവുന്നു

  കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് കോമഡി ഷോയായ കപില്‍ ശര്‍മ്മ ഷോയില്‍ അതിഥികളായി സല്‍മാനും ആയുഷും മഹിമയും മഹേഷും എത്തിയിരുന്നു. കപില്‍ ശര്‍മ ഷോയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍ എന്നതും ശ്രദ്ധേയമാണ്. രസകരമായ ഒരുപാട് നിമിഷങ്ങളാണ് പരിപാടിയില്‍ അരങ്ങേറിയത്. പരിപാടിയുടെ പ്രൊമോ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം

  സൈക്കിള്‍ ഓടിച്ചു കൊണ്ടായിരുന്നു സല്‍മാന്‍ ഖാന്‍ ഷോയിലേക്ക് കടന്നു വന്നത്. ആയുഷ് ചിത്രത്തിലെ ഭായ് ക ബര്‍ത്ത്‌ഡെ എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുകയായിരുന്നു. പിന്നാലെ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി താരങ്ങള്‍ പരിപാടി കളറാക്കി മാറ്റുന്നതാണ് കാണുന്നത്. സല്‍മാന്റെ സഹോദരി അര്‍പിതയുടെ ഭര്‍ത്താവാണ് ആയുഷ്. അതുകൊണ്ട് തന്നെ സല്‍മാനുമായി വളരെ അടുത്ത ബന്ധവുമുണ്ട്. ആയുഷിന്റെ അരങ്ങേറ്റ സിനിമ പരാജയപ്പെട്ടിരുന്നു. താരത്തിന്റെ രണ്ടാം വരവില്‍ പിന്തുണയുമായി അന്തിമില്‍ സല്‍മാനുമെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറിലെ ആയുഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  വീട്ടിലെ സല്‍മാന്‍ ഖാനും ചിത്രീകരണ സമയത്തെ സല്‍മാന്‍ ഖാനും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണെന്ന് പറയാന്‍ കപില്‍ ശര്‍മ്മ ആയുഷിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് രസകരമായ മറുപടിയായിരുന്നു ആയുഷ് നല്‍കിയത്. ''ഇടയ്ക്ക് ഇടയ്ക്ക് ഞാന്‍ ഇദ്ദേഹത്തെ കാണാന്‍ പോകും. ചിരിച്ച് കളിച്ച് തമാശയൊക്കെ പറഞ്ഞ് തിരിച്ചു വരും. ഒരു തവണ അര്‍പിത ഇല്ലാതെ പോയി. എന്നെ കണ്ടതും നീ വല്ലാത്ത ആളാണല്ലോ, എപ്പോഴും എന്തിനാണ് ഇവിടേക്ക് വരുന്നത് എന്ന് ചോദിക്കുകയായിരുന്നു ഭായ്'' എന്ന് പറഞ്ഞ് പോകാന്‍ പറഞ്ഞുവെന്നായിരുന്നു ആയുഷിന്റെ മറുപടി. താരത്തിന്റെ മറുപടി കേട്ടതും സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

  രസകരമായ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും സ്‌കിറ്റുകളുമൊക്കെ പരിപാടിയുടെ ഭാഗമായി അരങ്ങേറുന്നുണ്ട് പിന്നാലെ അര്‍ച്ചന പൂരന്‍ സിംഗുമൊത്ത് പെഹല നഷാ എന്ന പാട്ടിനൊത്ത് സല്‍മാന്‍ ഖാന്‍ നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. ഞായറാഴ്ചയായിരിക്കും ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക. സല്‍മാനും ആയുഷും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അന്തിം. സല്‍മാന്‍ ഖാന്‍ പോലീസ് വേഷത്തില്‍ എത്തുമ്പോള്‍ ഗ്യാങ്‌സ്റ്റര്‍ ആയാണ് ആയുഷ് എത്തുന്നത്. നവംബര്‍ 26 നാണ് സിനിമയുടെ റിലീസ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് സല്‍മാന്‍ ഖാന്‍.

  'പതിനാറ് വർഷമായി രോ​ഗത്തോട് പടപൊരുതി എന്റെ ജീവിതം, സം​ഗീതം നഷ്ടമാകുമോയെന്ന് ഭയന്നു'

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  അതേസമയം സല്‍മാന്റേതായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടൈഗര്‍ ത്രീ. ചിത്രത്തിന്റെ ചിത്രീകരണം നടന്ന് വരികയാണ്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും നായിക കത്രീന കൈഫാണ്. വിദേശത്തായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും. പിന്നാലെ ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയിലും ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലാല്‍ സിംഗ് ഛദ്ദയില്‍ പ്രേം ആയാണ് സല്‍മാന്‍ എത്തുന്നത്. പഠാനില്‍ അവിനാശ് സിംഗ് റാത്തോഡ് എന്നാണ് സല്‍മാന്റെ കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: salman khan
  English summary
  When Salman Khan Called Aayush Sharma For Coming To His House Without Arpita Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X