Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
നായിക ആകാന്‍ പറ്റില്ലെന്ന് ജൂഹി ചൗള; തന്റെ അമ്മ വേഷം ഓഫര്‍ ചെയ്ത് സല്‍മാന്റെ പ്രതികാരം!
ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ഒരു സമയത്ത് ജൂഹി ചൗള. ഇന്നും ആരാധകരുടെ പ്രിയനടിയാണ് ജൂഹി. തന്റെ കാലത്തെ മിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും ജൂഹി അഭിനിയിച്ചിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ് ജൂഹി. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഖാന് ത്രയത്തിലെ മൂവര്‍ക്കൊപ്പവും ജൂഹി അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമൊപ്പമുള്ള ജൂഹിയുടെ ജോഡി പൊരുത്തവും ഏറെ കയ്യടി നേടിയിരുന്നു. ഇരുവര്‍ക്കുമൊപ്പം ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ജൂഹി.
കടലിനെ ചൂടൂപിടിപ്പിച്ച് പൂജ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങള്‍
എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഖാന് ത്രയത്തിലെ മൂന്നാമനായ സല്മാന് ഖാനാപ്പം ജൂഹി ഒരു സിനിമ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നതാണ്. അതും ചെറിയൊരു രംഗത്തില്‍ മാത്രം. ഒരേ കാലത്തെ രണ്ട് സൂപ്പര്‍ താരങ്ങളായിരുന്നിട്ടും ജൂഹിയും സല്‍മാനും നായകനും നായകിയുമായി ഇതുവരേയും അഭിനയിച്ചിട്ടില്ലെന്നത് രസകരമയൊരു വസ്തുതയാണ്. ഇതിന് പിന്നിലൊരു കാരണവുമുണ്ട്. അതേക്കുറിച്ച് വിശദമായി വായിക്കാം.

തന്നെ അപമാനിക്കുന്നവരോട് സല്മാന് ഖാന് ഒരിക്കലും മറക്കാറില്ലെന്നാണ് ബോളിവുഡില്‍ പറയപ്പെടുന്നത്. അതിനൊരുദാഹരണമാണ് ജൂഹിയുമായുള്ള പിണക്കത്തിന്റെ കഥ. ഇരുവരും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായി വളര്‍ന്നു വരുന്ന കാലത്തായിരുന്നു സംഭവം. ഒരിക്കല്‍ ജൂഹിയ്ക്ക് സല്മാന് ഖാന് ചിത്രത്തിലെ നായിക വേഷം ഓഫര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ജൂഹി ചൗള വിസമ്മതിക്കുകയായിരുന്നു. അത് മാത്രമല്ല, സല്മാന് ഖാന് പകരം ആമിര്‍ ഖാനെ നായകനായി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു ജൂഹി. താരത്തിന്റെ ഈ നിലപാടിന് പിന്നിലെ കാരണം എന്താണ് ജൂഹിയ്ക്ക് മാത്രമേ അറിയുകയുള്ളൂ.

ആ സംഭവം അറിഞ്ഞതോടെ സല്മാന് ഖാന് ദേഷ്യം പിടിക്കുകയായിരുന്നു. ജൂഹിയോട് ദേഷ്യം പിടിച്ച സല്മാന് ഭാവിയില്‍ തന്റെ ചിത്രത്തില്‍ ജൂഹിയെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആ വാശിയും പകയും സല്മാന് ഇന്നും തുടരുകയാണെന്നാണ് എന്ന് വേണം വിലയിരുത്താന്‍. ഈ സംഭവത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും സല്മാന് ഖാന്റെ ദേഷ്യം മാറിയിട്ടില്ലെന്ന് തെളിയിക്കുന്നൊരു സംഭവം കുറച്ച് നാള് മുമ്പുണ്ടായി. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ജൂഹി അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. തന്റെ സിനിമയുടെ പ്രൊമോഷനായി എത്തിയതായിരുന്നു ജൂഹി.

പരിപാടിക്കിടെ ജൂഹി തന്റെ സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരസിച്ചത് സല്മാന് ഖാന് ഓര്‍മ്മിപ്പിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ജൂഹി എല്ലാം മറന്നിരുന്നു. താന്‍ മാത്രമാണോ തങ്ങളുടെ തലമുറയില്‍ സല്മാന് ഖാന്റെ നായിക ആകാതിരുന്ന നടിയെന്ന് അത്ഭുതത്തോടെ ചോദിക്കുകയായിരുന്നു ജൂഹി. എന്നാല്‍ തനിക്കും സല്‍മാനും ഇപ്പോള്‍ വേണമെങ്കില്‍ ഒരുമിച്ച് അഭിനയിക്കാമെന്ന് ജൂഹി പറഞ്ഞു. പക്ഷെ ഇതിന് സല്മാന് നല്കിയ മറുപടി ഇപ്പോള്‍ ജൂഹിയ്ക്ക് തന്റെ അമ്മ വേഷം അഭിനയിക്കാം എന്നായിരുന്നു. ജൂഹിയെ അപമാനിക്കുന്നതായിരുന്നു സല്‍മാന്റെ ഈ പ്രതികരണം. തന്നേക്കാള്‍ പ്രായം കുറഞ്ഞ ജൂഹിയോട് അമ്മയായി അഭിനയിക്കാന്‍ പറഞ്ഞ സല്‍മാന്റെ പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മറ്റൊരു വസ്തുത ഒരിക്കല്‍ ജൂഹിയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി സല്മാന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ജൂഹി നല്ല പെണ്‍കുട്ടിയാണെന്നും താന്‍ ജൂഹിയുടെ പിതാവിനോട് തനിക്ക് ജൂഹിയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിക്കുക വരെ ചെയ്തിരുന്നുവെന്നാണ് സല്മാന് ഖാന് പറഞ്ഞത്. എന്തായിരുന്നു ജൂഹിയുടെ അച്ഛന്റെ മറുപടിയെന്ന് ചോദിച്ചപ്പോള്‍ ജൂഹിയുടെ അച്ഛന് സമ്മതിച്ചില്ലെന്നായിരുന്നു സല്‍മാന്റെ മറുപടി. എന്താണ് കാരണമെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ എന്താണ് മരുമകനുണ്ടാകണമെന്ന് കരുതിയ ഗുണങ്ങളെന്ന് അറിയില്ലെന്നും സല്മാന് പറഞ്ഞിരുന്നു.
-
സെക്സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരെന്ന് മുകേഷ് ഖന്ന; ശക്തിമാൻ എയറിൽ
-
ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി
-
ശാലിനിയുടെ ആഗ്രഹം പോലെ, തിരിച്ചുവരികയാണെങ്കിൽ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിൽ സന്തോഷമെന്ന് ചാക്കോച്ചൻ