For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ സങ്കടം കാണാനായില്ല, എനിക്കന്ന് 10 വയസായിരുന്നു; അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സല്‍മാന്‍

  |

  ബോളിവുഡിലെ ഐക്കോണിക് സിനിമകളുടെ എഴുത്തുകാരനാണ് സലിം ഖാന്‍. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പിതാവുമാണ് സലീം ഖാന്‍. 1981 ലാണ് സലീം ഖാന്‍ നടി ഹെലനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ സമയത്ത് സലീം ഖാന്‍ വിവാഹിതനും നാല് കുട്ടികളുടെ അച്ഛനുമായിരുന്നു. സലീമിന്റെ രണ്ടാം വിവാഹം ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും തുടക്കത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. പക്ഷെ പതിയെ അവര്‍ സലീമിന്റെ തീരുമാനത്തെ അംഗീകരിക്കകയായിരുന്നു. ഇതേക്കുറിച്ച് പിന്നീട് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തുറന്നു പറയുന്നുണ്ട്.

  ലൈം യെല്ലോയിൽ ഹോട്ട് ലുക്കിൽ അനു ഇമ്മാനുവൽ

  1990 ല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു സല്‍മാന്‍ ഖാന്‍ മനസ് തുറന്നത്. തന്റെ അമ്മയുമായി വളരെ അടുത്ത ബന്ധമാണ് സല്‍മാന്‍ ഖാനുള്ളത്. അതുകൊണ്ട് തന്നെ അമ്മ അച്ചനേയും കാത്ത് വീട്ടില്‍ ഇരിക്കേണ്ടി വരുന്ന അവസ്ഥ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്റെ അമ്മയാണ്.എന്തുകൊണ്ടാണെന്ന് പറയാനാകില്ല. ഒരു വിശദീകരണവും ആവശ്യമില്ലല്ലെന്ന് കരുതുന്നു. ഞാന്‍ അമ്മയുടെ കുട്ടിയാണ്. അവര്‍ സങ്കടപ്പെടുന്നത് എനിക്ക് കണ്ടുനില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. അച്ഛന്‍ രണ്ടാമതും വിവാഹം കഴിച്ചത് അമ്മയെ വേദനിപ്പിച്ചു. അച്ഛനെ കാത്ത് അമ്മ ഇരിക്കേണ്ടി വരുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  ''പിന്നെ പതിയെ അമ്മ അത് അംഗീകരിക്കാന്‍ തുടങ്ങി. ഇപ്പോഴും അമ്മയെ സ്‌നേഹിക്കുന്നുണ്ടെന്നും എന്ത് ആവശ്യം വന്നാലും കൂടെയുണ്ടാകുമെന്നും അച്ഛന്‍ ഞങ്ങള്‍ക്ക് ബോധ്യമാക്കി തന്നു. എനിക്ക് അന്ന് 10 വയാസിയിരുന്നു. ഹെലന്‍ ആന്റിയെ അംഗീകരിക്കാന്‍ കുറിച്ച് സമയമെടുത്തു. ഇന്ന് അവര്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ കുടുംബം ചുരുട്ടിപ്പിടിച്ച കൈ പോലെയാണ്. ഒരാള്‍ക്കൊരു ആവശ്യം വന്നാല്‍ എല്ലാവരും കൂടെയുണ്ടാകും'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്നു ഹെലന്‍. അറുപതുകളിലേയേും എഴുപതുകളിലേയും തിരക്കേറിയ താരം. സലീം ഖാനെ വിവാഹം കഴിച്ചതിനെക്കുറിച്ച് ഒരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഹെലന്‍ തന്നെ മനസ് തുറക്കുന്നുണ്ട്. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനുമായ ഒരാളെ വിവാഹം കഴിക്കുന്നതില്‍ തുടക്കത്തില്‍ തനിക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നാണ് ഹെലന്‍ പറയുന്നത്.

  ''സലീം വിവാഹിതനാണെന്ന വസ്തുത എന്നെ അലട്ടിയിരുന്നു. തുടക്കത്തില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു. സിനിമാലോകത്തെ മറ്റ് പുരുഷന്മാരില്‍ നിന്നും സലീമിനെ വ്യത്യസ്തനാക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിച്ചിരുന്നു. എന്നെ ചൂഷണം ചെയ്യാതെ തന്നെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്'' എന്നായിരുന്നു ഹെലന്‍ പറഞ്ഞത്. അതേസമയം സലീം പറഞ്ഞത് ഇങ്ങനെയായിരുന്നു. ''കുട്ടികള്‍ എന്ന നിലയില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ അവരുടെ അമ്മ പ്രതികരിച്ച അതേ പോലെയാണ് അവരും പ്രതികരിച്ചത്. സല്‍മ വേഗത്തില്‍ തന്നെ ഈ വിവാഹത്തെ അംഗീകരിക്കുകയോ നന്ദി പറയുകയോ നിങ്ങള്‍ക്കൊരു ഓസ്‌കാര്‍ കിട്ടുമെന്ന് പറയുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ കുട്ടികളും എതിര്‍ത്തിരുന്നു'' എന്നായിരുന്നു സലീം പറഞ്ഞത്.

  മരുമകന് ബുള്ളറ്റ് സമ്മാനിച്ച് തമ്പി; മകളെ പിടിച്ച് നിർത്താനുള്ള തന്ത്രം ഫലിക്കുന്നു, സാന്ത്വനത്തിൽ ട്വിസ്റ്റ്

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  അതേസമയം സല്‍മാന്‍ ഖാന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. അന്തിം ആണ് സല്‍മാന്റെ പുതിയ റിലീസ്. നവംബര്‍ 26 ന് സിനിമ റിലീസ് ചെയ്യും. സല്‍മാന്റേതായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടൈഗര്‍ ത്രീ. ചിത്രത്തിന്റെ ചിത്രീകരണം നടന്ന് വരികയാണ്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും നായിക കത്രീന കൈഫാണ്. വിദേശത്തായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും. പിന്നാലെ ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയിലും ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലാല്‍ സിംഗ് ഛദ്ദയില്‍ പ്രേം ആയാണ് സല്‍മാന്‍ എത്തുന്നത്. പഠാനില്‍ അവിനാശ് സിംഗ് റാത്തോഡ് എന്നാണ് സല്‍മാന്റെ കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: salman khan
  English summary
  When Salman Khan Opened About His Father Marrying Helen When He Was Just 10
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X