For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വഴിയൊരുക്കിയ സെക്യൂരിറ്റി ​ഗാർഡിനെ തല്ലി സൽമാൻ ഖാൻ, വിഷയത്തിൽ സോഷ്യൽമീഡിയ രണ്ടുപക്ഷത്ത്

  |

  വിവാദ പരാമർശങ്ങളും പ്രവൃത്തികളും വഴി എന്നും വാർത്തകളിൽ നിറയുന്ന ബോളിവുഡ് സൂപ്പർ താരമാണ് സൽമാൻ ഖാൻ. സമൂഹത്തിലിറങ്ങുമ്പോൾ ആരാധന പ്രകടിപ്പിക്കാനും സെൽഫി എടുക്കാനുമായി എത്തുന്നവരെ സ്ഥിരമായി ആക്ഷേപിക്കുന്ന സൽമാൻഖാന്റെ പ്രവൃത്തി പലപ്പോഴും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. പലതവണ കോടതി കയറിയിട്ടുള്ളയാള് കൂടിയാണ് സല്‍മാൻ ഖാൻ.

  പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും മറ്റും ആരാധകരോട് മോശമായി പെരുമാറുന്ന നിരവധി താരങ്ങൾ ഇന്ത്യൻ സിനിമയിലുണ്ട്. ചിലപ്പോൾ ഫോട്ടോ പകർത്താനോ സംസാരിക്കാനോ അടുത്തേക്ക പാഞ്ഞെത്തുമ്പോൾ ആക്ഷേപിച്ച് വിടുന്ന നിരവധി വീഡിയോകൾ ഇപ്പോഴും യുട്യൂബിലുണ്ട്. സൽമാൻഖാൻ തന്നെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ച് വാങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്.

  കൃഷ്‍ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍‌ സല്‍‌മാൻ ഖാന് കോടതി ശിക്ഷ വിധിച്ചിരുന്നു. അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് സല്‍മാൻ ഖാന് ശിക്ഷയായി ലഭിച്ചത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യൻ ശിക്ഷ നിയമം 149 വകുപ്പുകൾ പ്രകാരമുള്ള കേസുകളിലായിരുന്നു വിധി. സല്‍മാൻ ഖാനെതിരെ പ്രോസിക്യൂഷൻ ശേഖരിച്ച് എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അതെല്ലാം നിയമപരമായി നിലനില്‍‌ക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഏകദേശം നാല് പ്രാവശ്യം ഇതേ കേസില്‍ സമല്‍മാന്‍ ഖാൻ ജയിലിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്.

  2002ല്‍ സല്‍മാൻ ഖാന്റെ കാര്‍ അഞ്ചുപേര്‍‌ക്ക് നേരെ പാഞ്ഞുകയറി അതില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം ഉണ്ടായിരുന്നു. മദ്യപിച്ച് അലക്ഷ്യമായി വണ്ടിയോടിച്ച് ഒരാളുടെ മരണത്തിന് കാരണമായസംഭവത്തിൽ സല്‍മാൻ ഖാനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ മുംബൈ സെഷൻസ് കോടതി സല്‍മാൻ ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയായി വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. ടെലിവിഷൻ ഷോയില്‍‌ സല്‍മാൻ ഖാൻ ജാതീയമായ പരാമര്‍‌ശം നടത്തിയ സംഭവം വലിയ വിവാദമാകുകയും താരത്തിനെതിരെ പരാതികൾ ഉണ്ടാവുകയും ചെയ്തിരുന്നു. കൂടാതെ ഷാരൂഖ് ഖാനൊപ്പം സല്‍മാൻ ഖാൻ കാളിക്ഷേത്രത്തില്‍ ഷൂ ധരിച്ച് കയറിയത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നന്ന് കാണിച്ചും താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചിങ്കാരമാനെ വേട്ടയാടിക്കൊന്നു എന്ന പരാതിയിന്മേലും കേസെടുത്തിരുന്നു.

  വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ബോളിവുഡിലെ ഏറ്റവും വിലപിടിച്ച താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡിന്റെ മസില്‍മാനായി മാറാന്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് താരത്തിന്. അഭിനയത്തിലൂടെയാണ് സൽമാൻ ഖാൻ സിനിമയിലെത്തിയത്. അഭിനയത്തിൽ സൽമാൻ ഖാൻ തിളങ്ങുമെന്ന് താരത്തിന്റെ കുടുംബാ​ഗങ്ങൾ പോലും കരുതിയിരുന്നില്ല. അവരുടെയെല്ലാം മുൻവിധികളെ തകർത്തുകൊണ്ടാണ് അദ്ദേഹം ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവായി അമ്പത് പിന്നിട്ടിട്ടും വാഴുന്നത്.

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ആൾക്കൂട്ടത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ സൽമാൻ ഖാന് വഴിയൊരുക്കിയ സെക്യൂരിറ്റി ​ഗാർഡിനെ സൽമാൻ ഖാൻ തല്ലുന്ന വീഡിയോയാണ് വൈറലാകുന്നത്. തല്ലുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നില്ല. എന്നിരുന്നാലും സെക്യൂരിറ്റി ​ഗാർഡിനോട് രൂക്ഷമായ ഭാവത്തിൽ സല്ലു സംസാരിക്കുന്നുണ്ട്. സിനിമാ ഹാളിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ താരത്തെ കാണാനായി ചുറ്റും കൂടിയവരെ ഒഴിവാക്കി സല്ലുവിന് വഴിയൊരുക്കാൻ സെക്യൂരിറ്റി ​ഗാർഡ് ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. തരത്തിന്റെ ആരാധകനെ വഴിയൊരുക്കുന്നതിനിടെ സെക്യൂരിറ്റി ​ഗാർഡ് തള്ളി മാറ്റിയെന്നും അതിൽ പ്രകോപിതനായാണ് സല്ലു സെക്യൂരിറ്റിയോട് കയർത്തതെന്നുമാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം നിരവധി പേർ താരത്തെ കുറ്റപ്പെടുത്തി രം​ഗത്തെത്തിയിട്ടുണ്ട്. നല്ല കലാകാരനെ ആരാധകനെ ആരെങ്കിലും ഉപദ്രവിക്കാൻ സാധിക്കുകയുള്ളൂവെന്നും സൽമാൻ ഖാൻ മനുഷ്യസ്നേഹിയാണെന്നുമാണ് കമന്റുകൾ വരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നതോടെ ആരാധകർ രണ്ട് വിഭാ​ഗമായി തിരിഞ്ഞ് വാക്ക്പോര് നടത്തുകയാണ്.

  Read more about: salman khan bollywood films
  English summary
  When Salman Khan Slapped A Security Guard, Netizens Praised Him Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X