For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖത്ത് നോക്കിയത് പോലുമില്ല, എന്ത് അഹങ്കാരിയാണ്! സുസ്മിതയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സല്‍മാന്‍

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരം. സല്‍മാന്‍ ഖാനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സുസ്മിത സെന്‍. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍ സുസ്മിതയും സല്‍മാനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്നതാണ് സത്യം. ബിവി നമ്പര്‍ 1, തും കോ ന ഭൂല്‍ പായേംഗെ, മേനെ പ്യാര്‍ ക്യൂന്‍ കിയ? തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുസ്മിതയും സല്‍മാന്‍ ഖാനും. എന്നാല്‍ ആദ്യ കൂടിക്കാഴ്ചയില്‍ സല്‍മാന്‍ ഖാന്‍ സുസ്മിതയെക്കുറിച്ച് കരുതിയത് അഹങ്കാരിയാണെന്നായിരുന്നു.

  ഒരു പരിപാടിക്കിടെ സല്‍മാന്‍ ഖാന്‍ തന്നെയാണ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മനസ് തുറന്നത്. ഫാറൂഖ് ഷെയ്്ഖ് അവതരിപ്പിച്ച ജീന ഇസി കാ നാം ഹേ എന്ന പരിപാടിയില്‍ സുസ്മിതയ്ക്കുള്ള വീഡിയോ സന്ദേശത്തിലായിരുന്നു സല്‍മാന്‍ ഖാന്‍ ആ സംഭവത്തെക്കുറിച്ച് മനസ് തുറന്നത്. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ബീവി നമ്പര്‍ വണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. സംഭവത്തെക്കുറിച്ച് സല്‍മാന്‍ പറഞ്ഞത് വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഒരു ദിവസം ഞാന്‍ സെറ്റിലെത്താന്‍ വൈകിപ്പോയി. അത് ഷൂട്ടിംഗിന്റെ ആദ്യത്തെ ദിവസമായിരുന്നു. രാവിലെ പതിനൊന്ന് മണിയായി ഞാന്‍ എത്തുമ്പോള്‍. സുസ്മിത അവിടെ ഒമ്പത് മണിക്ക് തന്നെ എത്തിയിരുന്നു. ഞാന്‍ ചെന്നപ്പാട് തന്നെ സുസ്മിതയെ കാണുകയും അരികിലേക്ക് ചെല്ലുകയും ചെയ്തു. ഹായ് സ ുഷ് എന്ന് പറഞ്ഞു. ഞങ്ങള്‍ ആദ്യമായി കാണുന്നത് അപ്പോഴായിരുന്നു. ഹായ് സുഷ്, എന്തൊക്കെയുണ്ട് സുഷ്, സല്‍മാന്‍ ആണെന്നും പറഞ്ഞു. അവള്‍ എന്റെ മുഖത്ത് നോക്കാതെ ഹാ ന്നെ് പറഞ്ഞ് കൈ തന്ന് നടന്നു പോവുകയായിരുന്നു'' സല്‍മാന്‍ ഖാന്‍ പറയുന്നു.

  ''ഞാന്‍ ഡേവിഡനോട് ഇവളുടെ പ്രശ്‌നം എന്താണ്? ഇവളെന്താണ് എന്നോട് ആറ്റിട്ട്യൂഡ് കാണിക്കുന്നത്? എന്ന് ചോദിച്ചു. അവള്‍ രാവിലെ ഒമ്പത് മണി മുതല്‍ തന്നെ മേക്കപ്പിട്ട് റെഡിയായി ഇരിക്കുകയാണ്. അതിനര്‍ത്ഥം അവള്‍ എഴ് മണിക്ക് തന്നെ എഴുന്നേറ്റു എന്നാണെന്നായിരുന്നു ഡേവിന്റെ മറുപടി. അതെന്റെ പ്രശ്‌നമല്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പതിനൊന്ന് മണിയാകുമ്പോഴേ എത്തുകയുള്ളൂവെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും ഞാന്‍ പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച'' സല്‍മാന്‍ ഖാന്‍ കൂട്ടിചേര്‍ത്തു.

  അതേസമയം സുസ്മിതയുടെ നല്ലൊരു സ്വഭാവത്തെക്കുറിച്ചും വീഡിയോയില്‍ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തുന്നുണ്ട്. ''ഈ ഇരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നൊരു കാര്യമുണ്ട്. അവളുടെ ഹൃദയം വളരെ വലുതാണ്. ഞാനിപ്പോഴും ഓര്‍ക്കുന്നു. ഞങ്ങള്‍ ബിവി നമ്പര്‍ വണ്ണിന്റെ ചിത്രീകരണത്തിനായി മിയാമിലായിരുന്നു. സാധാരണ ഇതൊക്കെ മറ്റുള്ളവരുടെ ചെലവില്‍ ചെയ്യുന്നതാണ്, പക്ഷെ അവള്‍ സ്വന്തം നിലയ്‌ക്കൊരു ലിമോസിയം വാടകയ്ക്ക് എടുത്താണ് തന്റെ സ്റ്റാഫിനെ മൊത്തം അടുത്തുള്ള നൈറ്റ് ക്ലബില്‍ കൊണ്ടു പോയത്. ഏറ്റവും മികച്ച ഷാംപെയ്‌നും ഡിന്നറും തന്നെ അവള്‍ അവര്‍ക്ക് ഉറപ്പു വരുത്തിയിരുന്നു. എല്ലാവരും ഒരുപാട് സന്തോഷിച്ചു. ഇവള്‍ അത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  ''ശരി, ഇതൊന്നും കേട്ട് പൊട്ടിച്ചിരിക്കണ്ട, ഇമോഷണല്‍ ആകുന്നുണ്ടെങ്കില്‍ കരയരുത്'' എന്നു പറഞ്ഞായിരുന്നു സല്‍മാന്‍ ഖാന്‍ വീഡിയോ അവസാനിപ്പിച്ചത്. സല്‍മാന്‍ ഖാനൊരു സ്വീറ്റ് ഹാര്‍ട്ട് ആണെന്നായിരുന്നു സുസ്മിതയുടെ പ്രതികരണം. ഹിറ്റ് വെബ് സീരീസായ ആര്യയുടെ രണ്ടാം ഭാഗത്തിലാണ് സുസ്മിതയെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. സീരിസും സുസ്മിതയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തിം ആണ് സല്‍മാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: salman khan sushmita sen
  English summary
  When Salman Khan Thought Sushmita Sen Was Rude After Their First Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X