For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന് പകരം അങ്കിള്‍ എന്ന് സ്വന്തം മകള്‍ വിളിക്കുന്നത് കേള്‍ക്കേണ്ടി വന്നു; ഭാര്യയുമായി വഴക്കിട്ട് സഞ്ജയ്

  |

  എന്നും വിവാദങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് സഞ്ജയ് ദത്ത്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഞ്ജയ് ദത്തിന്റെ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതകഥ പറഞ്ഞ സഞ്ജുവില്‍ മിക്ക വിവാദങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. സഞ്ജുവിന്റെ വ്യക്തിജീവിതത്തെ വിവാദത്തിലേക്ക് കൊണ്ടു ചെന്ന് എത്തിച്ച സംഭവങ്ങളിലൊന്നായിരുന്നു റിച്ച ശര്‍മ്മയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം.

  ബിക്കിനിയണിഞ്ഞ് എത്തി മോഡല്‍ അഥിതി മിസ്ത്രി; ചിത്രങ്ങള്‍

  ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ പൂജയ്ക്കിടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. എന്നാല്‍ അന്ന് പരസ്പരം കാര്യമായ സംസാരമൊന്നും നടന്നിരുന്നില്ല. എന്നാല്‍ മാസികളിലേയും മറ്റും റിച്ചയുടെ ചിത്രങ്ങള്‍ കണ്ട് സഞ്ജയ്ക്ക് റിച്ചയോട് പ്രണയം തോന്നിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്ന് റിച്ചയുടെ ഇഷ്ടം നേടാന്‍ പലവഴിയും സഞ്ജയ് നോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒടുവില്‍ റിച്ചയുടെ മനസിലും സഞ്ജയ് ദത്തിനോട് പ്രണയം തോന്നി.

  പിന്നീട് റിച്ചയുടെ മാതാപിതാക്കളുടെ സമ്മതം വാങ്ങിയ സഞ്ജയ് 1987 ല്‍ റിച്ചയെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു. തൃഷാല ദത്ത് ആണ് ഇരുവരുടേയും മകള്‍. എന്നാല്‍ വിധി അവര്‍ക്കെതിരായിരുന്നു. റിച്ചയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു. ഇതോടെ ചികിത്സയ്ക്കായി റിച്ച യുഎസിലേക്ക് താമസം മാറി. സഞ്ജയ് ആകട്ടെ ഇന്ത്യയില്‍ നിന്നും യുഎസിലേക്കും തിരിച്ചും യാത്ര ചെയ്തു കൊണ്ടിരുന്നു. ഇതിനിടെയായിരുന്നു സഞ്ജയ് ദത്തും നടി മാധുരി ദിക്ഷിതും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. പിന്നാലെ റിച്ച മകളേയും കൂട്ടി മുംബൈയിലേക്ക് എത്തി.

  ഒരു അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും മകള്‍ തന്നെ അച്ഛന്‍ എന്നതിന് പകരം അങ്കിള്‍ എന്ന് വിളിക്കുന്നതിനെക്കുറിച്ചുമെല്ലാം സഞ്ജയ് ദത്ത് തുറന്നു പറയുന്നുണ്ട്. ''എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാന്‍ റിച്ചയോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞാന്‍ അരികിലില്ലെങ്കിലും എന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മകളുടെ മനസില്‍ ജീവനോടെ നിലനിര്‍ത്തേണ്ടത് റിച്ചയുടെ കടമയല്ലേ. നേരേതിരിച്ച് ഞാനായിരുന്നു നിന്റെ സ്ഥാനത്തെങ്കില്‍ എന്നും നിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചേനെ. പക്ഷെ അവള്‍ അത് ചെയ്തില്ല'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  റിച്ചയുടെ മാതാപിതാക്കളോടും സഞ്ജയ് ദത്തിന് ദേഷ്യം തോന്നിയിരുന്നു.'' എനിക്കോര്‍മ്മയുണ്ട്. റിച്ച ആശുപത്രി കിടക്കയിലായിരുന്നു. അവളുടെ മാതാപിതാക്കള്‍ എന്നോട് തൃഷാലയുടെ കാര്യം എങ്ങനെയാണെന്നായിരുന്നു ചോദിച്ചത്. എന്ത് കാര്യമെന്ന് ഞാന്‍ ചോദിച്ചു. അവര്‍ക്ക് അവളെ തങ്ങളുടെ കൂടെ നിര്‍ത്തണമായിരുന്നു. നിങ്ങളെന്താണ് പറയുന്നത്, റിച്ച ഇപ്പോഴും ജീവനോടെയുണ്ട്. അവള്‍ മരിച്ചിട്ടില്ല. ഇതിനിടെയാണോ നിങ്ങള്‍ മകളുടെ കാര്യത്തില്‍ തീരുമാനമാക്കുന്നത് എന്നു ഞാന്‍ ചോദിച്ചു'' അദ്ദേഹം പറയുന്നു. എനിക്ക് അടിയുണ്ടാക്കാന്‍ വയ്യ, ക്ഷീണിച്ചിരിക്കുകയാണ്. മകളുടെ കസ്റ്റഡി വേണ്ട, പക്ഷെ അവളെ കാണാനുള്ള അവകാശം തരണമെന്നും താന്‍ പറഞ്ഞുവെന്നും താരം പറയുന്നു.

  ആരാധ്യയ്ക്ക് അച്ഛനെ മാറിപ്പോയി, അഭിഷേകിന് പകരം അമ്മ ഐശ്വര്യയുടെ നായകനെ കെട്ടിപ്പിടിച്ചു
  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എനിക്ക് സങ്കടം തോന്നി. പക്ഷെ എനിക്കുറപ്പാണ് വളര്‍ന്ന് വലുതാകുമ്പോള്‍ എന്നെങ്കിലും അവള്‍ തന്റെ അമ്മയോട് ചോദിക്കും, എന്റെ അച്ഛന്‍ എവിടെ എന്ന്. അന്ന് ഞാന്‍ അവള്‍ക്ക് അരികിലെത്തും. അന്നും ഞാന്‍ റിച്ചയുടെ അരികിലേക്ക് പോവില്ലെന്നും സഞ്ജയ് പറഞ്ഞിരുന്നു. 1996 ല്‍ റിച്ച മരണത്തിന് കീഴങ്ങുകയായിരുന്നു. മകള്‍ യുഎസില്‍ അമ്മയുടെ കുടുംബത്തോടൊപ്പം വളർന്നു. പിന്നീട് 1998 ല്‍ റിയ പിള്ളയെ സഞ്ജയ് ദത്ത് വിവാഹം കഴിച്ചുവെങ്കിലും 2008 ല്‍ ഈ ബന്ധം അവസാനിച്ചു. ആ വര്‍ഷം തന്നെ മാന്യതയെ വിവാഹം കഴിക്കുകയായിരുന്നു സഞ്ജയ് ദത്ത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.

  Read more about: sanjay dutt
  English summary
  When Sanjay Dutt Got Angry As His Daughter Called Him Uncle Instead Of Dad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X