For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയെ സഞ്ജയ് ദത്ത് ഉപേക്ഷിക്കാന്‍ കാരണം മാധുരി ദീക്ഷിതുമായിട്ടുള്ള ബന്ധം; താരസഹോദരിയുടെ വെളിപ്പെടുത്തൽ

  |

  എല്ലാ കാലത്തും ബോളിവുഡിന്റെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. മൂന്ന് തവണ വിവാഹിതനായ താരത്തിന് ആറോളം നടിമാരുമായി പ്രണയവും ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ തവണ ഗോസിപ്പുകള്‍ നേരിട്ടത് നടി മാധുരി ദീക്ഷിതിന്റെ പേരിലാണ്. ഇരുവരും പ്രണത്തിലാണെന്ന വാര്‍ത്തകള്‍ അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.

  പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  മാധുരിയുമായിട്ടുള്ള പ്രണയമാണ് സഞ്ജയും ആദ്യ ഭാര്യ റിച്ച ശര്‍മ്മയും തമ്മില്‍ വേര്‍പിരിയാനുണ്ടായ കാരണമെന്ന് പലരും പറഞ്ഞിരുന്നു. ഒരിക്കല്‍ റിച്ചയുടെ സഹോദരിയായ ഇന ശര്‍മ്മയും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. അന്ന് ഇന പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയ വഴി ശ്രദ്ധേയമാവുകയാണ്.

  1987 ലായിരുന്നു സഞ്ജയ് ദത്തും റിച്ച ശര്‍മ്മയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു എങ്കിലും സഞ്ജയുടെ കൂടെ ജീവിക്കാന്‍ വേണ്ടി അത് ഉപേക്ഷിച്ചു. എന്നാല്‍ റിച്ചയ്ക്ക് ക്യാന്‍സര്‍ രോഗം സ്ഥീരികരിച്ച് യുഎസിലേക്ക് ചികിത്സയ്ക്ക് പോയതോടെ ആ പ്രണയം അവസാനിച്ചു. മൂന്ന് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം റിച്ച ഇന്ത്യയിലേക്ക് തിരിച്ച് വന്നപ്പോഴെക്കും സഞ്ജയ് മാധുരി ദീക്ഷിതുമായി പ്രണയത്തിലാണെന്ന ഹൃദയം തകരുന്ന വാര്‍ത്തയാണ് അറിഞ്ഞത്.

  ഞങ്ങള്‍ കുറേ കാലമായി വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്നു. പഴയ താളത്തിലേക്ക് ഞങ്ങള്‍ വേഗം തിരിച്ച് വരും. സീരിയസായി മറ്റ് പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. അതെല്ലാം മറികടക്കാന്‍ സാധിക്കുമെന്ന് അക്കാലത്ത് റിച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നെ ഡിവോഴ്‌സ് ചെയ്യാന്‍ പോവുകയാണോന്ന് സഞ്ജയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞത്. എനിക്കും ഡിവോഴ്‌സ് വേണ്ടായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിച്ചു. സഞ്ജയ് ദത്തിനെ താന്‍ പൂര്‍ണ ഹൃദയത്തോടെ സ്‌നേഹിച്ചിരുന്നു. എന്ത് വന്നാലും അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തെ കാണണമെന്ന് വിചാരിച്ചപ്പോള്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും റിച്ച വെളിപ്പെടുത്തിയിരുന്നു.

  1992 ല്‍ റിച്ചയുടെ സഹോദരിയായ ഇന ശര്‍മ്മ സഞ്ജയ് ദത്തും മാധുരിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. 'മനുഷ്യത്വമില്ലാത്ത ഒരാളാണ് മാധുരി. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മാധുരി ആഗ്രഹിക്കുന്ന ഏതൊരു പുരുഷനെയും അവള്‍ക്ക് നേടാന്‍ സാധിക്കുമെന്നാണ്. ഭാര്യയായി ഒരാള്‍ ഉള്ളപ്പോള്‍ ഒരു മനുഷ്യനൊപ്പം എങ്ങനെയാണ് അവര്‍ക്ക് സാധിക്കുന്നത്.

  അവര് സുഹൃത്തുക്കളായിരുന്നുവെന്ന് എനിക്ക് അറിയാം. കാരണം അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് ഒരിക്കല്‍ അവളെ ക്ഷണിച്ചിരുന്നു. അവരുടെ സഹോദരനോടും സഹോദരിയോടുമൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധുരിയുമായി ബന്ധമുള്ള ആള്‍ എന്ന് വിചാരിച്ചിട്ടില്ല. ഞങ്ങള്‍ വളരെ ഓപ്പണ്‍ ആണ്. സഞ്ജയ്ക്ക് വേണ്ട ഫ്രീഡം കൊടുത്തിരുന്നു എന്നും ഇന പറഞ്ഞിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേ സമയം 1993 ല്‍ സഞ്ജയ് ദത്ത് റിച്ചയുമായിട്ടുള്ള ഡിവോഴ്‌സ് ഫയല്‍ ചെയ്തു. അക്കാലത്ത് തന്നെ സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തോടെ മാധുരി സഞ്ജയുമായിട്ടുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചു. സാജന്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേസില്‍ കുടുങ്ങിയതോടെ ആ ബന്ധം തകര്‍ന്നു.

  English summary
  When Sanjay Dutt's Sister-In-Law Ena Sharma Blame Madhuri Dixit For Sanjay-Richa Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X