For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെപ്പോലൊരു നടനെ വിവാഹം കഴിക്കുമോ? ഷാരൂഖിനെ ഇളിഭ്യനാക്കി പ്രിയങ്കയുടെ ഉത്തരം

  |

  ബോളിവുഡിലെ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. തെന്നിന്ത്യന്‍ സിനിമയിലുടെയായിരുന്നു അരങ്ങേറ്റം. ഇന്ന് ഹോളിവുഡിലും സ്വന്തമായൊരു ഇടം നേടിയ താരമാണ് പ്രിയങ്ക. എല്ലാ അര്‍ത്ഥത്തിലും ഒരു ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ് ഇന്ന്. മോഡലിംഗിലൂടെയും സൗന്ദര്യ മത്സരത്തിലൂടെയുമാണ് പ്രിയങ്ക അഭിനയത്തിലേക്ക് എത്തുന്നത്. ലോക സുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. ഇതിന് മുമ്പ് 2000 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു പ്രിയങ്ക.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  രസകരമായ വസ്തുത, അന്ന് മിസ് ഇന്ത്യ മത്സരത്തില്‍ പ്രിയങ്ക പങ്കെടുക്കുമ്പോള്‍ വിധി കര്‍ത്താക്കളില്‍ ഒരാള്‍ പിന്നീട് പ്രിയങ്കയുടെ നായകനായി മാറിയ, ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയിരുന്നു എന്നതാണ്. ഏതൊരു വേദിയും തന്റേതാക്കി മാറ്റാന്‍ കഴിവുള്ള വ്യക്തിയാണ് ഷാരൂഖ്. ഇതിന്റെ ഒരു ഉദാഹരണമായിരുന്നു മിസ് ഇന്ത്യ മത്സരവേദി. പ്രിയങ്കയോട് തന്റേതായ ശൈലിയിലൂടെ ഒരു ചോദ്യം ചോദിച്ചു കൊണ്ടായിരുന്നു ഷാരൂഖ് കൈയ്യടി നേടിയത്.

  എന്നാല്‍ ഷാരൂഖിനെ പോലും പിന്നിലാക്കുന്ന മറുപടിയായിരുന്നു പ്രിയങ്കയ്ക്ക് നല്‍കാനുണ്ടായിരുന്നത്. മത്സരത്തിന്റെ ഭാഗമായി വിധി കര്‍ത്താക്കള്‍ മത്സരാര്‍ത്ഥികളോട് എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ രസകരമായൊരു ചോദ്യവുമായി ഷാരൂഖ് ഖാന്‍ എത്തുകയായിരുന്നു. താന്‍ പറയുന്ന മൂന്ന് പേരില്‍ നിന്നും ആരെയെങ്കിലും ഒരാളെ വിവാഹം കഴിക്കാന്‍ പറ്റുകയാണെങ്കില്‍ അതാരായിരിക്കും എന്നായിരുന്നു ഷാരൂഖിന്റെ ചോദ്യം. പിന്നാലെ താരം തന്റെ ചോയസുകള്‍ വിശദീകരിച്ചു നല്‍കുകയായിരുന്നു.

  ''അസര്‍ ഭായിയെ പോലൊരു ഇന്ത്യന്‍ കായിക താരം. അദ്ദേഹം നിന്നെ ലോകം ചുറ്റിക്കും. രാജ്യത്തിന് അഭിമാനം കൊണ്ടുവരും. നിനക്കും അഭിമാനമായിരിക്കും. റണ്ടാമത് സ്വറോവ്‌സ്‌കിയെ പോലെ പറയാന്‍ പാടുള്ള പേരുള്ളൊരു ബിസിനസുകാരന്‍. അദദേഹം നിനക്ക് ആഭരണങ്ങള്‍ വാങ്ങിത്തരും. നെക്ക്‌ലേസ് വാങ്ങിത്തരും. അതോ എന്നെ പോലെ യാതൊന്നും ചെയ്യാനില്ലാതെ നിനക്ക് ഇതുപോലെ സാങ്കല്‍പ്പിക കല്യാണത്തെക്കുറിച്ചുള്ള ചോദ്യം തരുന്നൊരു ഹിന്ദി സിനിമാ നടനെയോ?'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ ചോദ്യം.

  ''നീ ഉത്തരം പറയുന്നതിന് മുമ്പ് തന്നെ പറഞ്ഞോട്ടെ, നീ എന്ത് ഉത്തരം നല്‍കിയാലും അതൊന്നും നിന്നെക്കുറിച്ചൊരു മുന്‍വിധിയുണ്ടാക്കാന്‍ കാരണമാകില്ല. അസര്‍ ഭായിയും സവറോസ്‌കിയും തെറ്റിദ്ധരിക്കുകയുമില്ല'' എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന് പ്രിയങ്ക നല്‍കിയ മറുപടി രസകരമായിരുന്നു. ഷാരൂഖിന്റെ പേര് പറയുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ താരം നല്‍കിയ മറുപടി മറ്റൊന്നായിരുന്നു.

  ''ഈ മൂന്ന് വളരെ ബുദ്ധിമുട്ടുള്ള ചോയ്‌സുകളില്‍ നിന്നുമൊന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ പറയുക ഇന്ത്യന്‍ കായിക താരത്തിന്റെ പേരായിരിക്കും. കാരണം ഞാന്‍ വീട്ടിലേക്ക് വരുമ്പോഴും, അവന്‍ വീട്ടിലേക്ക് വരുമ്പോഴും അവന് പിന്തുണ നല്‍കാന്‍ ഞാനുണ്ടാകും. നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്നെ ഓര്‍ത്ത് ഇന്ത്യയും അഭിമാനിക്കുന്നുവെന്ന് പറയാന്‍ കഴിയും. നീ നിന്റെ മികച്ചത് തന്നെ നല്‍കി. നീയാണ് ഏറ്റവും മികച്ചത് എന്ന് പറയണം. എന്റെ ഭര്‍ത്താവിന് ഒരു ക്യാരക്ടറുണ്ടെന്നും രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കുന്നവാണെന്ന് ഓര്‍ത്ത് ഞാനും ഒരുപാട് അഭിമാനിക്കും'' എന്നായിരുന്നു പ്രിയങ്ക നല്‍കിയ ഉത്തരം.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  താരത്തിന്റെ മറുപടിയ്ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു കാണികള്‍ നല്‍കിയത്. ഷാരൂഖ് ഖാനും താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചു. 2000 ലായിരുന്നു മത്സരം. രണ്ട് വര്‍ഷം കഴിഞ്ഞ് 2000 ല്‍ പുറത്തിറങ്ങിയ തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക അഭിനയത്തില്‍ അരങ്ങേറുന്നത്. അന്ദാസ് എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കിസ്മത്, മുജ്‌സെ ഷാദി കരോഗി, തുടങ്ങിയ ചിത്രങ്ങളിലൂടെ താരമായി മാറുകയായിരുന്നു.

  Also Read: ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്

  ഡോണിലൂടെയാണ് പ്രിയങ്ക ഷാരൂഖ് ഖാന്റെ നായികയായി മാറുന്നത്. കൃഷ്, ഫാഷന്‍, ദോസ്താന, കമീനെ, സാത്ത് കൂന്‍ മാഫ്, ഡോണ്‍ 2, അഗ്നീപത്, ബര്‍ഫി, മേരി കോം, ദില്‍ ദഡക്‌നെ ദോ, ബാജീറാവു മസ്താനി, തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയാണ് പ്രിയങ്ക. ദ വൈറ്റ് ടൈഗര്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ദ മെട്രിക്‌സ് റിസറക്ഷന്‍സ്, ടെക്സ്റ്റ് ഫോര്‍ യൂ, ജീ ലേ സര തുടങ്ങിയവയാണ് പുതിയ സിനിമകള്‍.

  Read more about: priyanka chopra shahrukh khan
  English summary
  When Shah Rukh Khan Asked Priyanka Chopra If She’ll Marry An Actor Like Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X