For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടുംബജീവിതത്തിലേക്ക് താൻ മൂലം വരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരുന്നത് ​ഗൗരി', കിങ് ഖാൻ

  |

  ബോളിവുഡിൽ മാതൃകാപരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ​ഗൗരി ഖാനും. പലപ്പോഴും വേർപിരിയുന്ന അവസ്ഥയിലെത്തിയിട്ടും അവരുടെ പ്രണയം അവരെ വിവാഹത്തിലൂടെ ഒന്നിപ്പിച്ചു. എല്ലാ പ്രതിസന്ധികളിലും ​ഗൗരി ഷാരൂഖിന് തണലും താങ്ങുമായി കൂടെ നിൽക്കാറുണ്ട്. ഒരു സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഷാരൂഖ് ഗൗരിയെ കാണുന്നത്. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പ്രയോ​ഗം അന്യർഥമായത് ഷാരൂഖ്-​ഗൗരി പ്രണയത്തിലാണ്. ആദ്യ കാഴ്ചയിൽ തന്നെ താരത്തിന് ഗൗരിയോട് പ്രണയം തോന്നി.

  Also Read: 'എല്ലാവരോടും ദേഷ്യമായിരുന്നു... ജീവിതം കൈവിട്ട് പോകുന്ന അവസ്ഥ...താരാട്ട് പോലും വെറുത്തു'

  പതിനെട്ടാം വയസിൽ മൊട്ടിട്ട പ്രണയം 1991 ഒക്ടോബർ 25ന് ​ഗൗരിയെ ജീവിത പങ്കാളിയാക്കിയതിലൂടെ പൂവണിഞ്ഞു. ഷാരൂഖിന്റേയും ​ഗൗരിയുടേയും പ്രണയകഥയും വിവാഹം നടന്ന കഥയുമെല്ലാം കേൾക്കുമ്പോൾ സിനിമ കഥ കേൾക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. അത്രയേറെ നാടകീയത നിറഞ്ഞതായിരുന്നു പ്രണയവും വിവാഹവും. ഇക്കഴിഞ്ഞ ദിവസമാണ് താരദമ്പതികൾ വിജയകരമായ ദാമ്പത്യത്തിന്റെ ഇരുപത്തിയാറാം വിവാഹ വാർഷികം ആഘോഷിച്ചത്.

  Also Read: 'ഡിമ്പിളിന്റേയും വീട്ടുകാരുടേയും ചങ്കാണ്', മറിയാമ്മയുടെ വിശേഷങ്ങളുമായി ഡിവൈൻ

  ഇരുപത്തിയഞ്ച് വർഷത്തിനിപ്പുറവും ഷാരൂഖ്-​ഗൗരി പ്രണയത്തിന് പതിനെട്ടിന്റെ ശോഭയാണ്. ഇപ്പോഴും അഗാധമായി പ്രണയിച്ച് കൊണ്ടേയിരിക്കുകയാണ് ഇരുവരും. ​ഗൗരി ഖാനെ പ്രശംസിച്ച് ഷാരൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഒരു നടനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണെന്നും എന്നാൽ ​ഗൗരി അനായാസം കുടുംബജീവിതത്തെ കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് ഷാരൂഖ് ​ഗൗരിയെ പ്രശംസിച്ച് പറഞ്ഞത്. 2017ൽ ഫെമിനയ്ക്ക് നൽകിയ അഭിമുഖത്തിലെ ഷാരൂഖിന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. ഇന്റീരിയർ ഡിസൈനർ കൂടിയാണ് ​ഗൗരി. തന്റെ ചില ശരിയല്ലാത്ത പ്രവൃത്തികൾ മൂലം തങ്ങളുടെ കുടുംബജീവിതത്തിലേക്ക് അനാവശ്യമായ നിരവധി പ്രശ്നങ്ങൾ കടന്നുവരാറുണ്ടെന്നും അത് പിന്നീട് കുടുംബാം​ഗങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നതായി മാറാറുണ്ടായിരുന്നുവെന്നുമാണ് ഷാരൂഖ് പറഞ്ഞത്.

  'പതിനാല് വയസ് മുതൽ എനിക്ക് ​ഗൗരിയെ അറിയാം. 35 വർഷത്തിന് മുകളിലായി അവളെ പരിചയപ്പെട്ടിട്ട്. വളരെ വിഷമം നിറഞ്ഞ ജോലിയാണ് ഒരു നടനൊപ്പം ജീവിക്കുക എന്നത്. അവർക്കൊപ്പം ചിലവഴിക്കാൻ മതിയായ സമയം പോലും കൂടെ ജീവിക്കുന്നവർക്ക് ലഭിക്കില്ല. ലോകത്തിന് സ്വന്തമാണ് ഞാൻ. എന്നോടൊപ്പം അവർ പുറത്തുവരുന്നതും അല്ലെങ്കിൽ ഒരുമിച്ച് ഒരു റെസ്റ്റോറന്റിൽ പോകുന്നതുമെല്ലാം കുറച്ച് സമയം എങ്കിലും അവർക്ക് മാത്രമായി എന്നോടൊപ്പം ലഭിക്കും എന്ന പ്രതീക്ഷയിലാണ്. പലപ്പോഴും ഞാൻ മൂലം എന്റെ കുടുംബജീവിതത്തിലേക്ക് നിരവധി പ്രശ്നങ്ങൾ കടന്നുവരുന്ന സാഹചര്യമുണ്ടായിരുന്നു. അത് പലപ്പോഴും എന്റെ കുടുംബാം​ഗങ്ങളുടെ ജീവിതത്തെ മറ്റുള്ളവർ കളിയാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്. വളരെ നിസാരമായ വൈകിട്ടുള്ള ഒരുമിച്ചുള്ള നടത്തം പോലെയുള്ളവ പോലും അവർക്ക് എന്നിൽ നിന്നും ലഭിക്കാത്ത സാഹചര്യം ഉണ്ട്.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  ഞാൻ വലിയവനായിരുന്നില്ല... എന്റെ സൗന്ദര്യം പ്രശംസിക്കപ്പെടുന്നതായിരുന്നില്ല. പക്ഷെ ​ഗൗരി അവളുടെ ജീവിതത്തിൽ എനിക്ക് ഇടം തന്നു. എന്റെ കുടുംബത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ എനിക്ക് ഉത്തരവാദിത്തം തോന്നും. വാങ്കഡെ സ്റ്റേഡിയത്തിൽ ഞാൻ മോശമായി പെരുമാറിയാൽ.... മോശമായി പെരുമാറുന്നത് ഞാനാണ്... എന്റെ കുട്ടികളല്ല! എന്റെ സ്വന്തം മകളെയും അവളുടെ സുഹൃത്തുക്കളെയും സംരക്ഷിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഗൗരി തന്റേതായ ഐഡന്റിറ്റി നിലനിർത്തുന്നതിനും അവളുടെ ജീവിതത്തിൽ ഞാൻ കൊണ്ടുവരുന്ന ശല്യപ്പെടുത്തുന്ന കാര്യങ്ങൾ സഹിക്കുന്നതിനും ഞാൻ ഗൗരിയെ ബഹുമാനിക്കുന്നു. ഞാൻ അവളായിരുന്നെങ്കിൽ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല...' ഷാരൂഖ് പറയുന്നു. അവസാനമായി ഷാരൂഖിന്റേതായി റിലീസിനെത്തിയത് ആനന്ദ്.എൽ.റായിയുടെ സീറോ എന്ന സിനിമയായിരുന്നു. അനുഷ്ക ശർമ കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിൽ നായികമാരായത്. പത്താൻ അടക്കമുള്ള സിനിമകളാണ് ഇനി ഷാരൂഖിന്റേതായി റിലീസിനെത്താനുള്ളത്.

  Read more about: shahrukh khan gauri khan
  English summary
  When Shah Rukh Khan Confesses He Bring Unwanted Nuisance To The Family, Here's What
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X