For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇളയ മകൻ അബ്രാമിന്റെ അച്ഛൻ മുത്തമകൻ ആര്യൻ ഖാനോ, വ്യാജ പ്രചരണത്തെ കുറിച്ച് ഷാരൂഖ് ഖാൻ

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുറിച്ചാണ്. ഒക്ടോബർ 2 ന് ലഹരി കേസിൽ ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മുംബൈയിൽ നിന്ന് ഗോവയിലേയ്ക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽ നിന്നാണ് ഇവരെ പിടികൂടിയത്. അതേസമയം താരപുത്രന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ആര്യൻ ഉൾപ്പെടയുള്ള എട്ട് പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ് ഇട്ടിരിക്കുകയാണ്.

  മഞ്ഞയണിഞ്ഞ് ഗ്ലാമറസായി ശാലിന്‍; പുത്തന്‍ ചിത്രങ്ങള്‍ കാണാം

  നോ പറയുന്നത് ഇത്തരത്തിലുള്ള സിനിമകളോട്, അധികം വേണ്ടെന്ന് വെച്ചിട്ടില്ല, വെളിപ്പെടുത്തി അനു സിതാര

  അതേസമയം കസ്റ്റഡിയിൽ വേണമെന്നുള്ള എൻസിബിയുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യൻ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ പങ്കെടുത്തതെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായിരുന്നില്ല. താരപുത്രൻ ഉൾപ്പെടെ 18 പേരെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

  മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാനാണോ ഈ യാത്രയെന്ന് ആരാധകർ, ദിലീപും കാവ്യയും പോയത് ഇവിടേയ്ക്കോ...

  ബോളിവുഡ് കോളങ്ങളിലും മറ്റു അധികം വാർത്തകളിൽ ഇടം പിടിക്കാത്ത താരപുത്രനാണ് ആര്യൻ ഖാൻ. പൊതുവേദികളിലും മറ്റു വളരെ വിരളമായിട്ടാണ് താരപുത്രൻ പ്രത്യക്ഷപ്പെട്ടിരുന്നത്. ക്യാമറ കണ്ണുകൾക്ക് ആര്യൻ മുഖം കൊടുത്തിരുന്നില്ല. ചെറിയ സമയം കൊണ്ട് ഒരു വേദി മുഴുവനൻ കയ്യിലെടുക്കുന്ന ഷാരൂഖ് ഖാന്റെ വിപരീതമായിരുന്നു മകൻ ആര്യൻ. അച്ഛന് പിന്നാലെ സിനിമയിൽ എത്തുമെന്ന് കരുതിയ മകൻ ഇതുവരെ ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനാണ് ആര്യന് താൽപര്യമെന്ന് ഷാരൂഖ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  സിനിമയിൽ മറ്റും സജീവമല്ലെങ്കിലും ആര്യൻ ഖാന് നിരവധി ആരാധകരുണ്ട്. ആരാധകരും ബോളിവുഡ് സിനിമാ ലോകവും ഏറെ ഞെട്ടലോടെയാണ് താരപുത്രന്റെ അറസ്റ്റിനെ കുറിച്ച് കേട്ടത്. ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം ആര്യനെ പിന്തുണച്ച് രംഗത്ത് എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും പബ്ലിക്കായിട്ടാണ് സപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ രണ്ട് ആഴ്ചകളായി ദേശീയ മാധ്യമങ്ങളുടേയു വിനോദ മാധ്യമങ്ങളുടേയും പ്രധാന പ്പെട്ട ഒരു ഹെഡ് ലൈൻ ആര്യൻ ഖാനാണ്. താരപുത്രനുമായി ബന്ധപ്പെട്ട പഴയ കഥകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്,

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ആര്യനും ഇളയ സഹോദരൻ അബ്രാം ഖാനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. ആര്യന്റെ മകനാണ് അബ്രാം എന്നുള്ള വാർത്തകൾ കുഞ്ഞിന്റെ ജനനം മുതൽ തന്നെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പല റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ആര്യന് 15 വയസ് പ്രയാമുള്ളപ്പോഴാണ് എസ്ആർകെയുടെ ഇളയമകൻ ജനിക്കുന്നത്. ഇപ്പോഴിത ഇതിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ വൈറലാവുകയാണ്. ഒരു ടോക്ക് ഷോയിലാണ് ഷാരൂഖ് ഇതിനെ കുറിച്ച് പറഞ്ഞത്.

  മകൻ ആര്യന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് പറയവെയാണ് എസ്ആർകെ ഇളയമകന്റെ പിതൃത്വത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 2017ൽ ആയിരുന്നു നടന്റെ പ്രതികരണം'' നാല് വർഷം മുമ്പാണ് തനിക്കും ഭാര്യ ഗൗരി ഖാനും മൂന്നാമത് ഒരു കുഞ്ഞ് വേണമെന്ന് തീരുമാനിക്കുന്നത്. ഈ സമയത്താണ് 15 വയസ്സായ ആര്യനെ കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്. ആര്യനെ കുറിച്ച് പ്രചരിച്ചത്. മറ്റൊരു വാർത്തയെ കുറിച്ചും ഷാരൂഖ് പ്രതികരിച്ചിരുന്നു. വാടക ഗർഭധാരണത്തിലൂടെയാണ് അബ്രാം ഖാൻ ജനിച്ചതെന്ന് നടൻ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  യൂറോപ്പിൽ ആര്യൻ കാറോട്ടിക്കുന്നതായി ഒരു വീഡിയോ പ്രചരിച്ചിരുന്നു. 19ാം വയസ്സിലായിരുന്നു ഇത്. ഈ വീഡിയോ തന്നേയും കുടുംബാംഗങ്ങളേയും അസ്വസ്ഥരാക്കിയിരുന്നു. തനിക്ക് പോലും യുറോപ്പിൽ ഡ്രൈവിങ് ലൈൻസ് ഇല്ലെന്ന് ഷാരൂഖ് ഖാൻ അന്ന് പറഞ്ഞിരുന്നു. ആര്യൻ ഖാന്റെ അറസ്റ്റോട് കൂടി പഴയ സംഭവങ്ങളും റിപ്പോർട്ടുകളും വീണ്ടും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുകയാണ്.

  Read more about: shah rukh khan
  English summary
  When Shah Rukh Khan Opens Up How Rumours Of Aryan Being AbRam’s Father Shaken His First Son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X