For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    23 വയസ്സിൽ ആലിയ ഭട്ടിന് മൂന്ന് നാല് പ്രണയം, ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് ഷാരൂഖ് ഖാൻ

    |

    തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ആലിയ ഭട്ടും. ബോളിവുഡിൽ പകരക്കാരനില്ലാത്ത നടനാണ് ഷാരൂഖ് ഖാൻ. യുവതാരങ്ങളിൽ പ്രധാനിയാണ് ആലിയ. ഇപ്പോഴിതാ ആലിയയും ഷാരൂഖ് ഖാനും തമ്മിലുള്ള ഒരു അഭിമുഖം വൈറലാവുകയാണ്. നടിയുടെ പ്രണയങ്ങളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത്. കരൺ ജോഹർ ഷോയിലായിരുന്നു ആലിയയുടെ ഡേറ്റിങ്ങിനെ കുറിച്ച് നടൻ വാചാലനായത്. നടിയെ കുറിച്ചുള്ള ഡേറ്റിംഗ് വാർത്ത തന്നെ ഞെട്ടിച്ചുവെന്നാണ് ഷാരൂഖ് പറയുന്നത്.

    alia-srk

    ആലിയ ഡേറ്റിങ്ങിലാണെന്ന് ആരാണ് കരുതുന്നത് എന്നുളള കരൺ ജോഹറിന്റെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. എല്ലാ പയ്യന്മാരുമായും ആലിയ ഡേറ്റിങ്ങിലാണെന്നുള്ള കഥ സിനിമയിൽ എത്തിയപ്പോൾ മുതൽ കേൾക്കുന്നതാണ്. അവളെ കുട്ടിക്കാലം മുതൽ അറിയാവുന്നത് കൊണ്ട് ഈ വാർത്ത തന്നെ ശരിക്കും ഞെട്ടിച്ചു. താൻ കണ്ടുമുട്ടിയ മിക്ക വ്യക്തികളും ആലിയയുമായി ഡേറ്റിങ്ങിലാണെന്ന് പറഞ്ഞുവെന്നും നടൻ പറഞ്ഞു.‌

    ഷാരൂഖ് ഖാൻ പറഞ്ഞത് അവസാനം വരെ കേട്ടിരുന്ന നടി പിന്നീട് മറുപടി പറയുകയായിരുന്നു. തനിക്ക് ആകെ 23 വയസ്സായാണുള്ളത്. അപ്പോൾ തനിക്ക് മൂന്നോ, നാലോ കാമുകൻമാരാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഒരു സമയത്തല്ലെന്നും നടി പറഞ്ഞു.

    എന്നാൽ താൻ പറഞ്ഞത് ആലിയ ഒരേ സമയം ഡേറ്റിംഗ് നടത്തുന്നു എന്നല്ല എന്നാണ് മറുപടിയായി നടൻ പറഞ്ഞത്. താൻ വളര പഴയ വ്യക്തിയാണ്. തന്നെ സംബന്ധിച്ചടത്തോളം 23 വയസ്സുള്ളപ്പോൾ നാലു പേരെ ഡേറ്റ് ചെയ്തുവെന്നതിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

    2016 ൽ പുറത്തു വന്ന ഡിയർ സിന്ദിഗി എന്ന ചിത്രത്തിലാണ് ഷാരുഖും ആലിയയും ഒന്നിച്ച് അഭിനയിച്ച ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത് കരൺ ജോഹർചിത്രമായ സ്റ്റുഡൻസ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് അലിയ ബോളിവുഡിൽ എത്തിയത്. സഡക് 2 ആണ് ആലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തെലുങ്ക് ചിത്രമായ ആർ ആർ ആറിലാണ് നിലവിൽ നടി അഭിനയിക്കുന്നത്. ആലിയയുടെ ആദ്യത്തെ തെന്നിന്ത്യൻ ചിത്രമാണ് ആർആർ ആർ.

    Read more about: shah rukh khan alia bhatt
    English summary
    When Shah Rukh Khan Revealed Alia Bhatt's Love Life Has Surprised Him A Lot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X