For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയോടൊപ്പം ചേര്‍ത്ത് നുണക്കഥ, മാധ്യമ സ്ഥാപനത്തില്‍ ചെന്ന് തല്ലുണ്ടാക്കി ഷാരൂഖ്; സിനിമാസ്‌റ്റൈല്‍ ഭീഷണിയും!

  |

  മാധ്യമപ്രവര്‍ത്തകരേയും അഭിമുഖങ്ങളേയും കൈയ്യിലെടുക്കാന്‍ മിടുക്കുള്ള താരമാണ് ഷാരൂഖ് ഖാന്‍. എത്ര അലോസരപ്പെടുത്തുന്ന ചോദ്യമാണെങ്കിലും തന്റേതായ ശൈലിയില്‍ ഷാരൂഖ് മറുപടി നല്‍കാറുണ്ട്. പരിസഹിക്കാന്‍ ശ്രമിക്കുന്നവരെ പോലും കൈയ്യിലെടുക്കാന്‍ ഷാരൂഖിന് സാധിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അഭിമുഖങ്ങളില്‍ തുറന്നു സംസാരിക്കാനും ചോദ്യകര്‍ത്താവിനെ രസിപ്പിക്കാനുമൊക്കെ ഷാരൂഖിന് സാധിക്കാറുണ്ട്.

  ഇത് മിനി ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെ; സാരിയില്‍ തിളങ്ങി അനിഖ

  എന്നാല്‍ ചിലപ്പോഴൊക്കെ ഷാരൂഖിനും നിയന്ത്രണം നഷ്ടമാകാറുണ്ട്. തന്നേയും മറ്റൊരു താരത്തേയും ചേര്‍ത്ത് മോശമായ രീതിയില്‍ വാര്‍ത്ത നല്‍കിയൊരു മാധ്യമപ്രവര്‍ത്തകനോടാണ് ഷാരൂഖ് നിയന്ത്രണം വിട്ട് പെരുമാറിയത്. അനുപമ ചോപ്രയുടെ കിംഗ് ഓഫ് ബോളിവുഡ് എന്ന പുസ്തകത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. വിശദമായി വായിക്കാം.

  1992ലായിരുന്നു സംഭവം. മായാ മേംസാബ് എന്ന ചിത്രത്തിന്റെ ഭാഗമായി ഷാരൂഖും ദീപ സാഹിയും തമ്മിലുള്ളൊരു ചൂടന്‍ രംഗം ചിത്രീകരിച്ചിരുന്നു. ദീപയുടെ ഭര്‍ത്താവായ കേതന്‍ മെഹ്തയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മൂന്ന് പേരേയും ബന്ധപ്പെടുത്തിയായിരുന്നു ഒരു മാസിക വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി ഷാരൂഖിനോടും ദീപയോടും ഒരുമിച്ച് സമയം ചെലവിടാന്‍ കേതന്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത.

  വാര്‍ത്ത കണ്ടതും ഷാരൂഖ് അസ്വസ്ഥനാവുകയായിരുന്നു. എന്നാല്‍ വാര്‍ത്ത നല്‍കിയത് ആരാണെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന്, ഒരു ദിവസം ഒരു ഫങ്ഷനില്‍ വച്ച് ഷാരൂഖ് മാധ്യമ പ്രവര്‍ത്തകനായ കെയ്ത് ഡിസൂസയെ കണ്ടു. തന്നെക്കുറിച്ച് വാര്‍ത്ത നല്‍കിയത് ഡിസൂസയാണെന്നായിരുന്നു ഷാരൂഖിന്റെ ധാരണ. അദ്ദേഹത്തോട് ഷാരൂഖ് കയര്‍ത്തു സംസാരിച്ചു. ദേഷ്യം തീരാതെ ഷാരൂഖ് ഡിസൂസയുടെ ഓഫീസിലേക്ക് എത്തുകയും മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ സംഭവത്തെക്കുറിച്ച് പിന്നീട് ഡേവിഡ് ലെറ്റര്‍മാന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് തന്നെ തുറന്നു പറയുന്നുണ്ട്.

  ''എനിക്ക് നല്ല ദേഷ്യം വന്നു. ഞാന്‍ എഡിറ്ററെ വിളിച്ചു. നിങ്ങളാണോ ഇതെഴുതിയതെന്ന് ചോദിച്ചു. ഇതൊരു തമാശയാണെന്നായിരുന്നു അയാളുടെ മറുപടി. പക്ഷെ എനിക്കിത് തമാശയായി എടുക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അവരുടെ ഓഫീസിലേക്ക് ചെല്ലുകയും വളരെ മോശമായി പെരുമാറുകയും ചെയ്്തു. തല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിങ്ങളുടെ തുണിയുരിഞ്ഞ് നിര്‍ത്തും, അത് തമാശയായി കാണുമോ എന്ന് ചോദിച്ചു'', ഷാരൂഖ് പറയുന്നു. സംഭവത്തിന് പിന്നാലെ ഡിസൂസ ഷാരൂഖിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  ഒരു സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയായിരുന്നു ഷാരൂഖിനെ തേടി പോലീസ് എത്തുന്നത്. താന്‍ ആദ്യം കരുതിയത് ആരാധകരാണെന്നായിരുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. തന്റെ കാറിലിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞു. പക്ഷെ അവരുടെ വണ്ടിയില്‍ പോകണമെന്ന് അവര്‍ പറഞ്ഞു. അതോടെ കാര്യം മനസിലായി. അവിടെ നിന്നും തന്നെ അവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. സ്‌റ്റേഷനിലെത്തിയതും തന്നെ വിടണമെന്ന് അവരോട് ആവശ്യപ്പെട്ടുവെന്നും ഒടുവില്‍ തന്റെ ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം അവര്‍ വിട്ടുവെന്നുമാണ് ഷാരൂഖ് പറയുന്നത്.

  When Shah Rukh Khan confessed he attends award shows to communicate with his late parents

  ജാമ്യം ലഭിച്ച ശേഷം ഷാരൂഖ് നേരെ ചെല്ലുന്നത് പരാതി നല്‍കിയ ഡിസൂസയുടെ വീട്ടിലേക്ക് ആയിരുന്നു. അവിടെ കുറേ പോലീസുകാരുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് പോലും അവര്‍്ക്ക് അറിയില്ലായിരുന്നു. താന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി അവരോട് സുഖവിവരം അന്വേഷിച്ചു. ശേഷം അവരില്‍ ഒരാളുടെ കൈയ്യില്‍ നിന്നും ലൈറ്റര്‍ വാങ്ങി തന്റെ സിഗരറ്റ് കത്തിച്ചു. എന്നിട്ട് ഡിസൂസയുടെ ജനലിന് അരികില്‍ പോയി നിന്നുവെന്നും തന്നെ കണ്ട അയാള്‍ ഭയന്നു പോയെന്നും അതോടെ താന്‍ തിരികെ വന്നുവെന്നുമാണ് ഷാരൂഖ് തന്നെ വെളിപ്പെടുത്തുന്നത്.

  എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്നെക്കുറിച്ച് വാര്‍ത്ത നല്‍കിയത് കെയ്ത്ത് അല്ലെന്ന് ഷാരൂഖ് തിരിച്ചറിയുന്നത്. ഇതോടെ മാപ്പ് ചോദിക്കുകയും മാസികയ്ക്ക് വേണ്ടി അഭിമുഖവും ഫോട്ടോഷൂട്ടും നല്‍കിയെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Got Angry At A Journalist For Publishing An Article On Him And A Co Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X