For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമാശ കാര്യമായി, അവതാരകനെ മണലിലിട്ട് തല്ലി ഷാരൂഖ്; ഇതിനാണോ എന്നെ വിളിച്ച് വരുത്തിയത്?

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള കിങ് ഖാന്‍. ഇന്ത്യന്‍ സിനിമയില്‍ ഷാരൂഖ് ഖാനോളം വലിയൊരു താരം വേറെയുണ്ടാകില്ലെന്നുറപ്പാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെ കടന്നു വരികയും താര രാജാവായി മാറുകയും ചെയ്ത ഷാരൂഖ് ഖാന്റെ കഥ ആര്‍ക്കും പ്രചോദനമായി മാറുന്നതാണ്. ഓണ്‍ സ്‌ക്രീനിലേത് പോലെ ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. അഭിമുഖങ്ങളിലും ടോക് ഷോകളിലും തമാശകള്‍ പറഞ്ഞ് കാഴ്ചക്കാരെ കയ്യിലെടുക്കാനും നല്ല കഴിവുള്ള വ്യക്തിയാണ് ഷാരൂഖ് ഖാന്‍. അതുകൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങള്‍ വളരെ പെട്ടെന്നു തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

  സാധാരണ ഷാരൂഖിനോട് ആരെങ്കിലും തമാശ പറഞ്ഞാല്‍ അതിന് കൃത്യമായ മറുപടിയും കിട്ടാറുണ്ട്. എന്നാല്‍ എന്നും ശാന്തമായ മനസോടെ തമാശകളെ സ്വീകരിക്കുന്ന ഷാരൂഖ് ഖാന്റെ പോലും നിയന്ത്രണം നഷ്ടമായ നിമിഷവുമുണ്ടായിട്ടുണ്ട്. ഈജീപ്ത്യന്‍ കോമേഡിയന്‍ റമീസ് ഗലാല്‍ അവതരിപ്പിക്കുന്ന റമീസ് അണ്ടര്‍ഗ്രൗണ്ട് എന്ന പ്രാങ്ക് ഷോയിലായിരുന്നു ആ സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

  Shahrukh Khan

  താരങ്ങളെ പറ്റിക്കുന്നാണ് ഈ പരിപാടിയുടെ പ്രത്യേകത. പാരീസ് ഹില്‍ട്ടര്‍, സ്റ്റീവന്‍ സീഗല്‍, അന്തോണിയോ ബാന്ദ്രേസ് തുടങ്ങിയ താരങ്ങളേയും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇവര്‍ പറ്റിക്കാന്‍ തീരുമാനിച്ചത് ഷാരൂഖ് ഖാനെയായിരുന്നു. നിഷാന്‍ എന്ന അവതാരകനുമായുള്ള അഭിമുഖം എന്ന രീതിയിലായിരുന്നു തമാശയുടെ തുടക്കം. പിന്നാലെ ഇരുവരും ദുബായിയിലെ മണല്‍ക്കൂനകളിലൂടെ യാത്ര ചെയ്യുകയാണ്. പൊടുന്നനെ തനിക്ക് വഴി തെറ്റിയതായി ഡ്രൈവര്‍ അറിയിക്കുന്നു. ഇതോടെ മണല്‍ക്കൂനകള്‍ക്ക് നടുവില്‍ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലായി ഷാരൂഖും മറ്റുള്ളവരും.

  വണ്ടി മണലില്‍ പൂണ്ടു പോവുകയും ചെയ്യുന്നു. ഇതോടെ ആശങ്കയിലായ ഷാരൂഖ് വണ്ടി പുറത്ത് കൊണ്ട് വരാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് റമീസ് വേഷം മാറി കൊമോഡോ ഡ്രാഗണ്‍ ആയി എത്തി എല്ലാവരേയും പേടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഗതി കൈവിട്ട് പോകുമെന്നായപ്പോള്‍ റമീന്‍ കോസ്റ്റിയൂം ഊരുകയും എല്ലാമൊരു തമാശ മാത്രമായിരുന്നുവെന്ന് അറിയിക്കുകയുമായിരുന്നു. പക്ഷെ അപ്പോഴേക്കും ഷാരൂഖിന് ദേഷ്യം പിടിച്ചിരുന്നു. അവതാരകനോട് ഷാരൂഖ് കയര്‍ത്ത് സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചു വരുത്തിയത് എന്ന് ചോദിച്ചായിരുന്നു തല്ല്. ഇടപെടാന്‍ ശ്രമിച്ച റമീസ് ഷാരൂഖിനോട് മാപ്പ് ചോദിക്കുകയും കാലില്‍ തൊട്ട് ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ദേഷ്യം തീരാതെ ഷാരൂഖ് റമീസിനെ മണലിലിട്ട് മൂടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

  'എന്തിന് ഇത്രയേറെ സർപ്രൈസ്? ബോറാകുന്നു! ഇഷ്ടം കൊണ്ട് പറയുകയാണ്'; നിഹാലിനോടും പ്രിയയോടും ആരാധകർ

  എന്നാല്‍ കുറച്ച് കഴിഞ്ഞതും ഷാരൂഖ് ഖാന്‍ റമീസിനൊപ്പമുള്ള തന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ എല്ലാം ഷാരൂഖ് അറിഞ്ഞു കൊണ്ട് നടത്തിയ തമാശയാണെന്ന വിവരം പുറത്താവുകയായിരുന്നു. പിന്നീട് ഷോയുടെ ഭാഗമാകാന്‍ ഷാരൂഖിന് രണ്ട് കോടി പ്രതിഫലം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെ വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ട് ഷാരൂഖിന്റെ മാനേജര്‍ പൂജ രംഗത്ത് എത്തി. പക്ഷെ ഷാരൂഖിന് പ്രതിഫലം ലഭിച്ചുവോ എന്ന വിവരം സ്ഥിരീകരിക്കാന്‍ പൂജ കൂട്ടാക്കിയില്ലായിരുന്നു.

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  അതേസമയം സീറോയുടെ പരാജയത്തിന് ശേഷം ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് സിനിമ, രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സോഷ്യല്‍ സറ്റയര്‍ എന്നിവയും അണിയറയിലുണ്ട്. അതേസമയം മലയാള സംവിധായകന്‍ ആഷിഖ് അബുവുമൊത്തുള്ള ഷാരൂഖ് സിനിമയുടെ ചര്‍ച്ചകളും പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

  Read more about: shahrukh khan
  English summary
  When Shahrukh Khan Lost His Cool And Got Angry Against A Show Host
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X