Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
എന്റെ അച്ഛനെ കൊന്നത് ദാരിദ്ര്യം; ഫീസടക്കാത്തതിന് സ്കൂളില്‍ നിന്നും പുറത്താക്കി; റോഡില്‍ കിടന്നുറങ്ങി: ഷാരൂഖ്
ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്. കിങ് ഖാന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരം ലോകമെമ്പാടും ആരാധകരുള്ള, ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുന്ന സൂപ്പര്‍ താരമാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് ഷാരൂഖ് ഖാന് എന്ന സാധാരണക്കാരന് കിങ് ഖാന് ആയി മാറുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഷാരൂഖ് സിനിമയിലെത്തുന്നത്.
Also Read: ബിഗ് ബോസിന്റെ ഈ ശിക്ഷ കുറച്ച് കൂടിപ്പോയോ? റിയാസും റോബിനും വീണ്ടും ജയിലില്‍
തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സിനിമയിലെത്തുന്നതിന് മുമ്പ് ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ ഷാരൂഖ് ഖാന് പലവട്ടം മനസ് തുറന്നിട്ടുണ്ട്. കുട്ടിക്കാലത്ത് തന്റെ കുടുംബം കടന്നു പോയിരുന്ന ദാരിദ്ര്യത്തെക്കുറിച്ചും പണം എന്നത് എന്തുകൊണ്ട് തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നായി മാറിയെന്നുമൊക്കെ ഷാരൂഖ് ഖാന് മനസ് തുറന്നിരുന്നു. തന്റെ സ്കൂളിലെ ഫീസ് അടക്കാന്‍ പണമില്ലാതെ വന്നതിനെക്കുറിച്ചും ഷാരൂഖ് ഖാന് മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

2013 ല്‍ ഫിലിംഫെയറിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ പണം എത്ര പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാിയരുന്നു താരം. ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ഒരിക്കല്‍ തന്നെ സ്കൂളില്‍ നിന്നും പുറത്താക്കുന്ന ഘട്ടം വരെ എത്തിയിരുന്നുവെന്നാണ് ഷാരൂഖ് ഖാന് വെളിപ്പെടുത്തിയത്.
''പണത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഞാനൊരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ പണത്തെക്കുറിച്ച് സംസാരിക്കാനാകില്ല. ഞാന്‍ പണം ചോദിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വലിയ സാമ്രാജ്യമായി മാറിയേനെ എന്റേതെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്കറിയാം, ചോദിച്ചിരുന്നുവെങ്കില്‍ ഇത് പത്ത് മടങ്ങ് കുറവായിരിക്കും എന്ന്'' എന്നായിരുന്നു പണത്തെക്കുറിച്ച് ഷാരൂഖ് ഖാന് പറഞ്ഞത്.

''അഹങ്കാരമായി തോന്നിയേക്കാം. പക്ഷെ രാജാക്കന്മാര് ചോദിക്കാറില്ല. എന്നെ രാജാവെന്ന് വിളിക്കുന്നത് മാധ്യമങ്ങള്‍ ആണെങ്കിലും ഞാനത് വിശ്വസിക്കുന്നു, അതാണ് ഞാന്‍ ചോദിക്കാത്തത്. ദാരിദ്ര്യത്തില്‍ നിന്നും വന്ന രാജാവും ചോദിക്കില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്റെ രക്തവും മജ്ജയും നല്കുകയായിരിക്കും അവന് ചെയ്യുക. ഞാന്‍ ഒരു ദരിദ്രകുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞാന്‍ വളരെ മോശം അവസ്ഥകള്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛന് മരിക്കാന്‍ കിടക്കുമ്പോള്‍ ഇഞ്ചക്ഷന് വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല. ലണ്ടനില്‍ നിന്നും ആന്റിയായിരുന്നു അയച്ചിരുന്നത്. 20 ഇഞ്ചക്ഷന്റെ കോഴ്സായിരുന്നുവെങ്കില് ഞങ്ങള്‍ക്ക് എട്ടണ്ണമെ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ പക്കല്‍ പണമില്ലാത്തത് കൊണ്ടോ അതോ ശരിക്കും മരിക്കാന്‍ ആയത് കൊണ്ടോ ആണോ മരിച്ചതെന്ന് എനിക്കറിയില്ല'' ഷാരൂഖ് പറയുന്നു.

''ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ എന്നെ പുറത്താക്കുമെന്ന് സ്കൂളില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ട് എനിക്ക്. വീട്ടില്‍ ഉണ്ടായിരുന്ന ചില്ലറകള്‍ പെറുക്കി കൂട്ടിയാണ് അച്ഛനും അമ്മയും ഫീസ് അടക്കാനുള്ള പണം തികച്ചത്. ഒരുപാട് ദാരിദ്രം അനുഭവിച്ചത് കൊണ്ട് പണത്തിന് പിന്നാലെ ഞാന്‍ ഓടില്ല'' എന്നാണ് ഷാരൂഖ് ഖാന് പറഞ്ഞത്. താന്‍ ഒരുപാട് പണം കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ പണത്തിന് പിന്നാലെ പായുമായിരുന്നുവോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.
''അതാണ് എന്റെ ഭാര്യ എന്നോട് എപ്പോഴും പറയുന്നതും. പക്ഷെ വസ്തുത എന്തെന്നാല്‍ മുമ്പ് പണമില്ലാതിരുന്നതിനാല്‍ ഇപ്പോള്‍ പണമില്ലാതെ വന്നാലും അത് വലിയ വ്യത്യാസമുണ്ടാക്കില്ല എനിക്ക് എന്നാണ്. ആകെയുള്ള പേടി എന്റെ മക്കള്‍ക്ക് വീടില്ലാതെയാകരുത്. വീടും വിദ്യാഭ്യാസവുമുണ്ടെങ്കില്‍ ഈ ലോകം നിങ്ങളുടെ കാല്‍ച്ചുവട്ടിലാണ്. ജോലിയും പണവുമില്ലെങ്കിലും കിടന്നുറങ്ങാനും കരയാനും ഒരിടമുണ്ടാകുമല്ലോ? ഞാന്‍ റോഡില്‍ കിടന്നുറങ്ങിയിട്ടുണ്ട്. വാടക കൊടുക്കാത്തതിന് വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. രണ്ട് തവണ റോഡിലേക്കിറങ്ങേണ്ടി വന്നിട്ടുണ്ട്'' എന്നും ഷാരൂഖ് ഖാന് പറയുന്നു.

തന്റെ കഠിനാധ്വാനത്തിലൂടെയാണ് ഷാരൂഖ് ഖാന് സിനിമയിലെത്തുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് താരം സിനിമയിലെത്തുന്നത്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഇടം നേടിയ ഷാരൂഖ് ഖാന് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ്. തന്റെ ജീവിത വിജയം കൊണ്ട് പലര്‍ക്കും പ്രചോദനവും മാതൃകയുമാവുന്നു.
അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ് ഖാന്. സീറോയുടെ പരാജയത്തെ തുടര്‍ന്നായിരുന്നു ഷാരൂഖ് ഖാന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. താരം ഇപ്പോള്‍ തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന് ആണ് തിരിച്ചുവരവ് സിനിമ. പിന്നാലെ രാജ്കുമാര് ഹിറാനിയുടെ ഡങ്കി, ആറ്റ്ലിയുടെ ഹിന്ദി അരങ്ങേറ്റ സിനിമ എന്നിവയും കിങ് ഖാന്റേതായി അണിയറയിലുണ്ട്.