For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവളെന്നെ മാന്തി, ദിവ്യ ഭാരതിയുടെ കൂടെ അഭിനയിക്കാനാകില്ലെന്ന് ഷാരൂഖ് ഖാന്‍; പേടിച്ച് വിറച്ച് നടി

  |

  ബോളിവുഡിന്റെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ആരാധകരെ സ്‌നേഹത്തോടെ കിംഗ് ഖാന്‍ എന്ന് വിളിക്കുന്ന ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് ഷാരൂഖ് സിനിമയിലെത്തുന്നതും താര രാജാവായി മാറുന്നതുമെല്ലാം. കുടുംബവാഴ്ച നടക്കുന്ന ബോളിവുഡില്‍ യാതൊരു ബന്ധവുമില്ലാതെ കടന്നു വരികയും ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത അത്ര ഉയരത്തില്‍ എത്തുകയും ചെയ്ത ഷാരൂഖ് ഖാന്‍ പലര്‍ക്കും പ്രചോദനമാണ്.

  അവധിക്കാലം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; കാടും മലയും കയറിയിങ്ങറി താരസുന്ദരി

  ധീവാന എന്ന ചിത്രത്തിലൂടെയായിരുന്നു ഷാരൂഖിന്റെ ബോളിവുഡിലെ രംഗ പ്രവേശനം. രസകരവും നാടകീയവുമായിരുന്നു ഷാരൂഖിന്റെ അരങ്ങേറ്റം. അര്‍മാന്‍ കോഹ്ലിയായിരുന്നു നേരത്തെ ധീവാനയില്‍ അഭിനയിക്കാനിരുന്നത്. അര്‍മാനെ വച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പോലും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം അര്‍മാന്‍ പിന്മാറുകയും ഷാരൂഖിനെ തേടി ആ അവസരം എത്തുകയുമായിരുന്നു. പിന്നെ നടന്നത് ബോളിവുഡിന്റെ ചരിത്രമാണ്. തന്നെ താരമാക്കിയതിന് അര്‍മാനോട് ഷാരൂഖ് പിന്നീട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

  ധീവാനയില്‍ ദിവ്യ ഭാരതിയായിരുന്നു ഷാരൂഖിന്റെ നായിക. ഇരുവരും ഒരുമിച്ച് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധീവാനയും ദില്‍ ആഷ്‌ന ഹെയും. ഇരുവരും തമ്മില്‍ അതുകൊണ്ട് തന്നെ നല്ല സൗഹൃദവും ഉണ്ടായിരുന്നു. പരസ്പരം കളിയാക്കാനും പറ്റിക്കാനുമൊന്നും ഇരുവരും മടിക്കാറില്ല. ഒരിക്കല്‍ താന്‍ ദിവ്യയുടെ കൂടെ അഭിനയിക്കില്ലെന്ന് വരെ ഷാരൂഖ് പറഞ്ഞ് പറ്റിക്കുന്നുണ്ട്. ഇതേക്കുറിച്ച് പിന്നീട് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യയുടെ അമ്മ മിത ഭാരതി വെളിപ്പെടുത്തിയിരുന്നു.

  ''ഒരു ദിവസം ദിവ്യ ഷാരൂഖ് ഖാനെ മാന്തി. ദില്‍ ആഷ്‌നയുടെ സെറ്റില്‍ വച്ചായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്റെ സെക്രട്ടറി വിളിച്ച് ഷാരൂഖ് ഇനി ദിവ്യയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു. അവളാകെ പേടിച്ചു പോയി. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ ഷാരൂഖ് സത്യം പറഞ്ഞു, അവളെ പേടിപ്പിക്കാനായി തമാശയ്ക്ക് ചെയ്തതായിരുന്നു അത്. അവളൊരു കൊച്ചുകുട്ടിയാണെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്'' ദിവ്യയുടെ അമ്മ പറയുന്നു.


  1992 ലായിരുന്നു ഷാരൂഖ് ഖാന്റെ അരങ്ങേറ്റ സിനിമയായ ധീവാന റിലീസ് ചെയ്യുന്നത്. ഷാരൂഖിനൊപ്പം ദിവ്യയും ഋഷി കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. നേരത്തെ ഹേമ മാലിനിയുടെ ദില്‍ ആഷ്‌നാ ഹെയില്‍ ഷാരൂഖ് അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ റിലീസ് വൈകുകയും ആ സമയത്ത് ധീവാന റിലീസ് ആവുകയുമായിരുന്നു. രണ്ട് ചിത്രത്തതിലും ഷാരൂഖിന്റെ നായിക ദിവ്യയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പിന്നീട് ദിവ്യയുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഷാരൂഖ് സംസാരിച്ചിട്ടുണ്ട്.

  ''ഞാന്‍ സീ റോക്ക് ഹോട്ടലില്‍ ഡബ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രതന്‍ ജെയ്ന്‍ വന്ന ബാസീഗറിന്റെ കരാറില്‍ ഒപ്പിടുന്നത്. അവിടുത്തെ കോഫി ഷോപ്പില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ദിവ്യ വരികയും എന്നെ നോക്കി നിങ്ങള്‍ അഭിനയത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ആണെന്നും പറഞ്ഞു. അവള്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം എന്തായിരുന്നുവെന്ന് എനിക്ക് അന്നേ മനസിലായിരുന്നില്ല. അവള്‍ക്കൊപ്പം രണ്ട് സിനിമകള്‍ ചെയ്തു. അവളുടെ മരണ വാര്‍ത്ത അറിയുമ്പോള്‍ ഞാന്‍ ഡല്‍ഹിയിലായിരുന്നു. ദൈവം അവളെ അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

  Also Read: ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഭാരതി. തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ ദിവ്യ 1992 ല്‍ പുറത്തിറങ്ങിയ വിശ്വാത്മ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലെത്തുന്നത്. പിന്നാലെ വന്ന ഷോല ഓര്‍ ശബ്‌നം, ധീവാനയൊക്കെ വന്‍ ഹിറ്റുകളായിരുന്നു. 199 2ലായിരുന്നു രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. ധീവാനയിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു. 1993 ഏപ്രിലില്‍ തന്റെ പത്തൊമ്പതാം വയസില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണായിരുന്നു ദിവ്യയുടെ മരണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 20 സിനിമകളിലാണ് ദിവ്യ അഭിനയിച്ചത്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Refused To Work With Late Divya Bharti As She Scratched Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X