For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പപ്പ പൊട്ടിപ്പോയേ! ഇളയകമന് കജോളിനെ ഇഷ്ടമില്ല, ദേഷ്യത്തിന്റെ കാരണം പറഞ്ഞ് ഷാരൂഖ് ഖാന്‍

  |

  ബോളിവുഡിന്റെ എക്കാലത്തേയും വലിയ പ്രണയ നായകനാണ് ഷാരൂഖ് ഖാന്‍. ഒരുപാട് നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഷാരൂഖ് എന്ന പേരിനൊപ്പം ആരാധകര്‍ ചേര്‍ത്തു പറയുന്ന നായിക കജോള്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച താരജോഡികളിലൊന്നാണ് ഷാരൂഖ് ഖാനും കജോളും. ഇന്നും ഏതൊരു നല്ല ജോഡിയേയും ആരാധകര്‍ വിലയിരുത്തുന്നത് ഷാരൂഖ്-കജോള്‍ ജോഡിയുമായി താരതമ്യപ്പെടുത്തിയാണ്.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗയിലൂടെ ഏക്കോണിക് ആയി മാറിയ ജോഡി ബാസീഗര്‍, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം ഇരുവരും രോഹിത് ഷെട്ടിയുടെ ദില്‍വാലെയിലൂടെ തിരികെ വരികയും ചെയ്തു. ഓഫ് സ്‌ക്രീനിലും അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ആരാധകര്‍ വാചാലരാകാറുണ്ട്. എന്നാല്‍ ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാം പക്ഷെ കജോളിന്റെ വലിയ ആരാധകനല്ല. രസകരമായ ആ കഥയെക്കുറിച്ച് വിശദമായി വായിക്കാം.

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദില്‍വാലെ. എന്നാല്‍ അബ്രാമിന് മാത്രം ചിത്രത്തോട് വലിയ താല്‍പര്യമില്ലായിരുന്നു. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ ഷാരൂഖ്-കജോള്‍ ജോഡിയെക്കുറിച്ച് മകന്‍ അബ്രാമിനുള്ള പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ ആണ് ആ കഥ മറുപടിയിയാ നല്‍കിയത്. അതാത് ദിവസം എന്താണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും എന്താണ് ഷൂട്ട് ചെയ്തതെന്നും സംവിധായകന്‍ രോഹിത് ഷെട്ടി താരങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കുന്ന പതിവുണ്ടായിരുന്നു. ഇതിനിടെയായിരുന്നു സംഭവം.

  ഇങ്ങനെ ഒരിക്കല്‍ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ഷാരൂഖിന് പരുക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ അബ്രാം കരുതിയത് അതിന് കാരണം കജോള്‍ ആണെന്നായിരുന്നു. ''അവന് അവളോട് ഭയങ്കര ദേഷ്യമായി. അവന്‍ കജോളിനെ നോക്കി കൊണ്ട് പറഞ്ഞു പപ്പ പൊട്ടിപ്പോയി എന്ന്. അതുകൊണ്ട് അവന്റെ പ്രതികരണം എനിക്കറിയാം. അവന് ഞങ്ങളുടെ ജോഡി നല്ലതാണെന്ന് തോന്നുന്നില്ല'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

  ഷാരൂഖും കജോളും തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങളുടെ ആഴമുള്ളതാണ്. രസകരമായ ഒരുപാട് കഥകളും ഇരുവര്‍ക്കും പറയാനുണ്ട്. ഒരിക്കല്‍ സ്‌കൂപ്പ് വൂപ്പിന് നല്‍കിയ അഭിമുഖത്തില്‍ ബാസീഗറിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം കജോള്‍ പങ്കുവെക്കുന്നുണ്ട്.

  ''ഷാരൂഖ് എന്നോട് പറഞ്ഞു, നിനക്കറിയുമോ നീയൊരു വിഡ്ഢിയാണ്. നീ ശരിക്കും ഒരു വിഡ്ഢിയാണ്. നീ എന്താണ് ചെയ്യുന്നതെന്ന് പോലും നിനക്കറിയില്ല. അഭിനയത്തെ കുറിച്ച് നിനക്കൊന്നും അറിയില്ല. ചുമ്മാ കറങ്ങി നടക്കുകയാണ്. ക്യാമറയ്ക്ക് മുമ്പില്‍ നീ എന്താണ് ചെയ്യുന്നതെന്ന് പോലും നിനക്കറിയില്ല'' എന്നായിരുന്നു കജോള്‍ പറഞ്ഞു. അഭിനയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പറഞ്ഞത് ഷാരൂഖ് ആണെന്നും കജോള്‍ പറഞ്ഞിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരജോഡിയെ വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Also Read: വിശക്കുമ്പോള്‍ കഴിക്കുന്ന സാധനമാണ് കല്യാണം, ഒരു ഉരുള ചോറ് രോഹിത്തിന് കൊടുക്കാന്‍ പറയുമ്പോള്‍ എലീനയുടെ മറുപടി

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം ഷാരൂഖ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ താരം തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. പഠാന്‍ എന്ന ആക്ഷന്‍ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആറ്റ്‌ലിയുടെ തമിഴ് ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അതേസമയം നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ത്രിബംഗയാണ് കജോളിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: shahrukh khan kajol
  English summary
  When Shahrukh Khan Revealed His Son Abraam Dislikes Kajol
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X