For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന് വേണ്ടി എന്റെ പൈജാമ വില്‍ക്കാന്‍ വരെ ഞാന്‍ തയ്യാറാണ്; ധോണിയെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്

  |

  ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡിലെ സൂപ്പര്‍ താരം. ഹിറ്റുകള്‍ മാത്രം സമ്മാനിച്ച നീണ്ട കരിയര്‍. സിനിമയും അഭിനയത്തിനും പുറമെ സ്‌പോര്‍ട്‌സിലും വലിയ താല്‍പര്യമുള്ള വ്യക്തിയാണ് ഷാരൂഖ് ഖാന്‍. രണ്ട് വട്ടം ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അടക്കം ഉടമയാണ് ഷാരൂഖ്. കോളേജ് കാലം തൊട്ട് തന്നെ കായിക മത്സരങ്ങളില്‍ ഷാരൂഖ് മികവ് തെളിയിച്ചിരുന്നു. ആ ഇഷ്ടം ഇപ്പോഴും കൂടെ കൊണ്ടു നടക്കുകയാണ് താരം.

  ബിക്കിനിയണിഞ്ഞ് എത്തി മോഡല്‍ അഥിതി മിസ്ത്രി; ചിത്രങ്ങള്‍

  അഭിമുഖങ്ങളിലും മറ്റും രസകരമായ രീതിയില്‍ മറുപടി നല്‍കിയും ഷാരൂഖ് കൈയ്യടി നേടാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടികളും തമാശകളുമൊക്കെ പറഞ്ഞ് ചോദ്യകര്‍ത്താവിനേയും പ്രേക്ഷകരേയും കൈയ്യിലെടുക്കാനുള്ള ഷാരൂഖ് ഖാന്റെ കഴിവ് പലപ്പോഴായി നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ തല, ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയെക്കുറിച്ച് ഷാരൂഖ് നടത്തിയ പരാമര്‍ശം. വിശദമായി വായിക്കാം.

  2018 ലായിരുന്നു സംഭവം. ഐപിഎല്‍ പതിനൊന്നാം സീസണിന് മുന്നോടിയായുള്ള ലേലം നടക്കുകയായിരുന്നു. തങ്ങളുടെ ടീമിലേക്ക് ഏറ്റവും മികച്ച താരങ്ങളെ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടീമുടമകളും മാനേജുമെന്റുമെല്ലാം ലേലത്തില്‍ പങ്കെടുത്തത്. ഈ സമയത്താണ് ധോണിയെ ഏന്ത് വില കൊടുത്തും കൊല്‍ക്കത്തയിലെത്തിക്കണമെന്ന ഷാരൂഖിന്റെ രസകരമായ പ്രസ്താവന. സ്‌പോര്‍ട്‌സ് വാലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് മനസ് തുറന്നത്.

  എംഎസ് ധോണിയെ വാങ്ങാന്‍ വേണ്ടി ഞാന്‍ എന്റെ പൈജാമ വരെ വില്‍ക്കാന്‍ തയ്യാറാണ്. പക്ഷെ അദ്ദേഹം ലേലത്തില്‍ വരണ്ടേ എന്നായിരുന്ന തന്റേതായ ശൈലിയില്‍ ഷാരൂഖ് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ മാധ്യമങ്ങളും ധോണി ആരാധകരുമെല്ലാം ഒരുപോലെ ആഘോഷിക്കുകയും ചെയ്തു. ഇതിഹാസതാരമായ ധോണിയെപ്പോലൊരു താരത്തെ സ്വന്തം ടീമില്‍ ലഭിക്കുക എന്നത് ഏതൊരു ടീമുടമയുടേയും ആഗ്രഹമാണ്. അതാണ് ഷാരൂഖിന്റെ തമാശയ്ക്ക് പിന്നിലെ വസ്തുത.

  അതേസമയം സീറോയുടെ പരാജയത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഷാരൂഖ് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഉയരം കുറഞ്ഞ വ്യക്തിയായി ഷാരൂഖ് എത്തിയ ചിത്രമായിരുന്നു സീറോ. അനുഷ്‌ക ശര്‍മ, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രത്തിന് വിജയിക്കാന്‍ സാധിച്ചില്ല. ഇതോടെ ഷാരൂഖ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

  When Shah Rukh Khan confessed he attends award shows to communicate with his late parents

  പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് തിരികെ വരുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ജോണ്‍ എബ്രഹാമാണ്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ആറ്റ്‌ലിയുടെ സിനിമ, രാജ്കുമാര്‍ ഹിറാനിയുടെ കുടിയേറ്റ കഥ പറയുന്ന ചിത്രം എന്നിവയും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  Read more about: shahrukh khan
  English summary
  When Shahrukh Khan Said He Is Ready To Sell His Pyjama To Buy MS Dhoni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X