For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹം കഴിച്ചതോടെ ഒരു മാസം വിഷാദത്തിലായി; താരസഹോദരിയുടെ വെളിപ്പെടുത്തലിങ്ങനെ

  |

  ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ രാജ് കുന്ദ്രയ്‌ക്കെതിരെ വലിയ വിവാദമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. അശ്ലീല വീഡിയോ നിര്‍മ്മിച്ചെന്ന കേസിലാണ് താരഭര്‍ത്താവ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ച് ശില്‍പ ഷെട്ടിയും രംഗത്ത് വന്നു.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  ശില്‍പയ്ക്കും ഭര്‍ത്താവിനും പിന്തുണ അറിയിച്ച് ശില്‍പയുടെ സഹോദരി ശാര്‍മിത ഷെട്ടി കൂടി രംഗത്ത് വന്നിരിക്കുകയാണ്. പിന്നാലെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മുന്‍പ് ശാര്‍മിത പറഞ്ഞ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്. ചേച്ചി വിവാഹം കഴിഞ്ഞ് പോയതോടെ താന്‍ വിഷാദത്തിലായെന്നാണ് ശാര്‍മിത പറയുന്നത്. വിശദമായി വായിക്കാം...

  കരീന കപൂര്‍-കരിഷ്മ കപൂര്‍, കൃതി സനോന്‍-നുപുര്‍ സനോന്‍, എന്നിങ്ങനെ ബോളിവുഡിലെ താരസഹോദരിമാരെ പോലെ ഏറ്റവും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ശില്‍പ ഷെട്ടിയും ശാര്‍മിത ഷെട്ടിയും. സോഷ്യല്‍ മീഡിയ വഴി ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും കാണുമ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്ന് വ്യക്തമാവും. ഒരുമിച്ച് പാര്‍ട്ടികള്‍ക്ക് പോവുകയും ബീച്ചിലും മറ്റുമൊക്കെയുള്ള യാത്രയുമെല്ലാം ഒരുമിച്ചാണ്. ഇപ്പോള്‍ ശില്‍പയുടെ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി വന്നപ്പോഴും താങ്ങായി സഹോദരി ഉണ്ട്.

  അതേ സമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശില്‍പയുടെ വിവാഹം കഴിഞ്ഞ നാളുകളില്‍ ശാര്‍മിത നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. ബിസിനസുകാരനായ രാജ് കുന്ദ്രയുമായി 2009 ലാണ് ശില്‍പ വിവാഹിതയാവുന്നത്. ആ കാലത്ത് ബിഗ് ബോസ് ഹിന്ദിയുടെ മൂന്നാം സീസണില്‍ ശാര്‍മിത പങ്കെടുത്തിരുന്നു. 34 ദിവസത്തിനുള്ളില്‍ ഷോ നിര്‍ത്തി പുറത്ത് വരികയും ചെയ്തു. കാരണം ബിഗ് ബോസില്‍ വിജയിക്കുന്നതിനെക്കാളുംസഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതായിരുന്നു ശാര്‍മിതയ്ക്ക് പ്രധാനപ്പെട്ടത്.

  2016 ല്‍ കപില്‍ ശര്‍മ്മയുടെ ഷോ യില്‍ പങ്കെടുക്കാന്‍ ശില്‍പയ്ക്കും ഭര്‍ത്താവിനുമൊപ്പം ശാര്‍മിതയും എത്തിയിരുന്നു. അവിടെ നിന്നുമാണ് പ്രേക്ഷകര്‍ അറിയാത്ത ചില വെളിപ്പെടുത്തലുകള്‍ താരസഹോദരി നടത്തിയത്. തന്റെ ജീവിതത്തെ കുറിച്ചും സഹോദരി ഭര്‍ത്താവായ രാജ് കുന്ദ്രയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ശാര്‍മിത സംസാരിച്ചിരുന്നു. ശില്‍പയുടെ വിവാഹം കഴിഞ്ഞതോടെ ഒരു മാസത്തോളം താന്‍ വിഷാദത്തിലായി പോയി. രാജിന്റെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്.

  Shilpa Shetty on Raj Kundra's arrest

  പക്ഷേ ശില്‍പ വീട്ടില്‍ ഉണ്ടാവില്ലല്ലോ എന്നതായിരുന്നു പ്രശ്‌നം. ശില്‍പ വീട്ടില്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഉറക്കെ ചിരിക്കുകയും ചെയ്യും. പക്ഷേ അത് നഷ്ടമായെന്നും താരസഹോദരി പറയുന്നു. നിലവില്‍ രാജ് കുന്ദ്രയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് തുടങ്ങിയതോടെ ശാര്‍മിത പറഞ്ഞ വാക്കുകളും ശ്രദ്ധേയമാവുകയാണ്. മൊഹബത്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ശാര്‍മിത ഷെട്ടി വെള്ളിത്തിരയിലെത്തുന്നത്. നടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയും അതായിരുന്നു. നിരവധി പുരസ്‌കാരങ്ങളിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ശേഷം 2020 വരെ ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  English summary
  When Shamita Opens Up She Was Under Depression For A Month After Shilpa Shetty-Raj Kundra Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X