Don't Miss!
- Automobiles
കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് കൂടുതലറിയാം
- Sports
ഗാംഗുലി ഇതിഹാസം, പക്ഷെ ഈ മൂന്ന് റെക്കോഡുകള്‍ നേടാനായില്ല!, അറിയാമോ?
- Finance
30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം
- Lifestyle
ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും
- Travel
വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍
- News
തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
സൽമാൻ ഖാൻ വീട്ടിൽ വന്ന് പിതാവിനൊപ്പം മദ്യപിച്ചിട്ടുണ്ട്; നടനുമായി പ്രണയമില്ലായിരുന്നെന്ന് ശില്പ ഷെട്ടി
ബോളിവുഡ് സുന്ദരി ശില്പ ഷെട്ടി അടുത്തിടെ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ഒരു കേസില്‍ അകപ്പെട്ടതും അദ്ദേഹം ജയിലില്‍ പോയതുമൊക്കെ വലിയ വാര്‍ത്തയായി. പിന്നീട് ശില്പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധയമായി. ഇപ്പോഴിതാ ആമസോണ്‍ പ്രൈമിലൂടെ പുതിയ റിയാലിറ്റി ഷോ യില്‍ അവതാരകയായിട്ടെത്തുകയാണ് നടി.
ഹിയര്‍ മീ എന്ന റിയാലിറ്റി ഷോ യുമായിട്ടാണ് ശില്പ എത്തുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കവേ നടന് സല്മാന് ഖാനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരുന്നു. താനും സല്‍മാനും നല്ല സുഹൃത്തുക്കളാണെന്നാണ് ശില്പ പറഞ്ഞത്. എന്നാല്‍ മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടിയുടെ വാക്കുകള്‍ വൈറലായതോടെ പ്രണയകഥ വീണ്ടും ചര്‍ച്ചയായി.

അസ്വാര്‍, പ്രൈഡ് ആന്‍ഡ് ഹോണര്‍, ഫിര്‍ മിലേങ്കെ, തുടങ്ങി 1999 മുതലിങ്ങോട്ട് നിരവധി സിനിമകളിലാണ് ശില്പയും സല്‍മാനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ സിനിമകളൊക്കെ വലിയ ഹിറ്റുമായി. ഇതോടെ താരജോഡികളെ കുറിച്ചും ഗോസിപ്പുകള്‍ പ്രചരിച്ചു. 'അന്ന് പ്രചരിച്ചത് പോലെ ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നും ശില്പ വെളിപ്പെടുത്തി. സല്മാന് ഖാന് വളരെ നല്ലൊരു മനുഷ്യനാണ്, നന്നായി സ്നേഹിക്കുന്ന വ്യക്തി കൂടിയാണ്.
Also Read: സീരിയലില്‍ അവിഹിതം ഉണ്ടാവാനുള്ള കാരണമിതാണ്; ശരിക്കും സിനിമയെക്കാളും വലിയ ബിസിനസാണെന്ന് നടന് ഷാജു

ചില ദിവസങ്ങളില്‍ അര്‍ധരാത്രിയിലും അദ്ദേഹം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം വരുന്നതിന് മുന്‍പേ ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും. അതോടെ എന്റെ പിതാവും സല്‍മാനും ഒരുമിച്ചിരുന്ന് മദ്യപിക്കും. എന്റെ പിതാവ് മരിച്ചതിന് ശേഷം സല്മാന് വീട്ടില്‍ വന്നിരുന്നു. അന്നദ്ദേഹം വീട്ടിലെ ബാര്‍ ടേബിളിലേക്കാണ് പോയത്. ശേഷം തല താഴ്ത്തിവെച്ച് അവിടെയിരുന്ന് കരഞ്ഞു. അതൊക്കെ ഇപ്പോഴും എന്റെ ഓര്മ്മകളിലുണ്ടെന്നും ശില്പ പറയുന്നു.

അതേ സമയം ഭര്‍ത്താവ് രാജ് കുന്ദ്രയുമായിട്ടുള്ള ഡേറ്റിങ്ങിനെ കുറിച്ചും ചോദ്യം വന്നിരുന്നു. 'രാജ് കുന്ദ്രയുടെ അടുത്ത് എനിക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം എനിക്കത് തരാന്‍ വേണ്ടി ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് വന്നു. ആദ്യം എനിക്കൊരു കളര്‍ഫുള്‍ ബാഗ് അയച്ച് തന്നു. അതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു ബാഗ് കൂടി അയച്ചു. എന്നാല്‍ തനിക്കത് ആകര്‍ഷണമായി തോന്നിയില്ല. പെട്ടന്ന് തന്നെ ഫോണെടുത്ത് അദ്ദേഹത്തോട് കാര്യം വിശദമാക്കി.

മുംബൈയില്‍ നിന്നും ലണ്ടനില്‍ പോയി താമസിക്കാന്‍ ഒട്ടും ഇഷ്ടമില്ലെന്നും അതുകൊണ്ട് നിങ്ങളുദ്ദേശിക്കുന്നത് ഒന്നും നടക്കില്ലെന്നും ഞാന്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ ആ സമയത്ത് സെറ്റിലാവണമെന്ന് താനും അദ്ദേഹവും ആഗ്രഹിച്ചു. ഇതോടെ മുംബൈയിലെ അദ്ദേഹത്തിന്റെ വിലാസം എനിക്ക് തന്നിട്ട് നേരില്‍ കാണാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് തങ്ങളുടെ ഫസ്റ്റ് ഡേറ്റ് നടന്നതെന്നാണ് ശില്പ പറയുന്നത്.
-
'കാർത്തി പറഞ്ഞകാര്യം സിഡിയിലാക്കി തരാമോ?, കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്' ടൊവിനോ തോമസ് പറയുന്നു!
-
'പാനിപൂരി'യെന്ന് കൂട്ടുകാർ വിളിക്കും, പ്രതീക്ഷയോട് മിണ്ടുമ്പോൾ സൂക്ഷിക്കണമെന്ന് എംജി ശ്രീകുമാർ
-
മോഹൻലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ, കഥയും ക്ലൈമാക്സും റെഡി; സിനിമ പണിപ്പുരയിലെന്ന് വിനീത്