For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് തവണ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടമായി; അപൂര്‍വ്വ രോഗാവസ്ഥയെക്കുറിച്ച് ശില്‍പ ഷെട്ടി

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് സിനിമകളിലെ നായിക. മികച്ചൊരു നര്‍ത്തകി കൂടിയായ ശില്‍പ ഷെട്ടി വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്നപ്പോഴും ആരാധകരെ ഉപേക്ഷിച്ച് പോയിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടേയും തന്റെ യൂട്യൂബ് ചാനലിലൂടേയും റിയാലിറ്റഇ ഷോകളിലൂടേയും നിറഞ്ഞു നില്‍ക്കുകയായിരുന്നു ശില്‍പ.

  Also Read: മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്‍ എന്റെ കൈയ്യില്‍ പിടിച്ചു; ക്രഷ് തോന്നാനുള്ള കാരണത്തെ കുറിച്ച് വിന്‍സി

  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്നത്തെ യുവനടിമാരെ പോലും ശില്‍പ പിന്നിലാക്കുന്നുണ്ട്. തന്റെ ഫിറ്റ്‌നസില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ശില്‍പ. അതുകൊണ്ട് തന്നെ പ്രായത്തെ വെല്ലുന്ന ലുക്കുമായി ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. ഈയ്യടുത്തായിരുന്നു ശില്‍പ ഷെട്ടി അമ്മയായി മാറിയത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ശില്‍പയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

  സമീഷ എന്നാണ് തങ്ങളുടെ മകള്‍ക്ക് ശില്‍പയും ഭര്‍ത്താവ് രാജ്കുന്ദ്രയും പേരിട്ടിരിക്കുന്നത്. കുട്ടിയുടെ ചിത്രം താരം പങ്കുവച്ചപ്പോഴാണ് ഈ വാര്‍ത്ത ലോകം അറിയുന്നത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ വാടക ഗര്‍ഭധാരണം എന്ന മാര്‍ഗം സ്വീകരിച്ചതെന്നും ശില്‍പ വെളിപ്പെടുത്തിയിരുന്നു. ശില്‍പയ്ക്കും രാജിനും ഒരു മകനുമുണ്ട്. വിയാന്‍ രാജ് എന്നാണ് ദമ്പതികളുടെ മൂത്ത മകന്റെ പേര്.

  തന്റെ മകനൊരു അനിയനോ അനിയത്തിയോ വേണമെന്നത് വര്‍ഷങ്ങളായി തന്റെ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ ആരോഗ്യ പ്രശ്‌നം കാരണം അത് സാധ്യമായിരുന്നില്ലെന്നുമാണ് ശില്‍പ വെളിപ്പെടുത്തിയത്. ''വിയാന് ശേഷം ഒരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ഏറെ നാളായി ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് ഒരു ഓട്ടോ ഇമ്യൂണോ ഡിസീസുണ്ട്. ഇതിനാല്‍ ഗര്‍ഭിണിയാകുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. രണ്ട് തവണ ഗര്‍ഭം അലസിപ്പോവുക വരെയുണ്ടായി. ശരിക്കുമൊരു പ്രശ്‌നം തന്നെയായിരുന്നു അത്.'' ശില്‍പ പറയുന്നു.

  ''വിയാന്‍ ഒറ്റയ്ക്ക് വളരുതെന്നുണ്ടായിരുന്നു. ഞങ്ങളും രണ്ട് മക്കളാണ്. സഹോദരങ്ങളുടെ പ്രാധാന്യം എനിക്കറിയാം. ഈ ചിന്തയില്‍ നിന്നുമാണ് മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നത്. പക്ഷെ അതൊന്നും നടന്നില്ല. ഞാന്‍ ദത്തെടുക്കാനായി എല്ലാം തയ്യാറാക്കിയിരുന്നു. പക്ഷെ അത് നടന്നില്ല. നാല് വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് നടക്കാതെ പോകുന്നത്. ഇതോടെയാണ് വാടക ഗര്‍ഭധാരണം എന്ന വഴി തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്.'' ശില്‍പ പറയുന്നു.

  എന്നാല്‍ അവിടേയും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍ എന്നാണ് ശില്‍പ പറയുന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് സമീഷയെ ഗര്‍ഭം ധരിക്കാന്‍ സാധിച്ചതെന്നാണ് ശില്‍പ പറയുന്നത്. ''അഞ്ച് വര്‍ഷമായി രണ്ടാമത്തെ കുട്ടിയ്ക്കായി ശ്രമിക്കുകയായിരുന്നു. നിക്കമ്മയ്ക്കായി കരാര്‍ ഒപ്പിട്ടിരുന്നു. ഹംഗാമയ്ക്ക് ഡേറ്റ് നല്‍കിയിരുന്നു. ഫെബ്രുവരിയിലാണ് ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അറിയുന്നത്. അവളുടെ വരവിനായി ജോലികളൊക്കെ തീര്‍ത്ത് കാത്തിരിക്കുകയായിരുന്നു'' ശില്‍പ കൂട്ടിച്ചേര്‍ക്കുന്നു.

  തന്റെ മകള്‍ക്ക് സമീഷ എന്ന പേര് നല്‍കാനുള്ള കാരണവും ശില്‍പ തുറന്ന് പറയുന്നുണ്ട്. സംസ്‌കൃതത്തില്‍ സ എന്നാല്‍ ഉണ്ടായിരിക്കുക എന്നാണ് അര്‍ത്ഥം. മിഷ എന്നാല്‍ റഷ്യന്‍ ഭാഷയില്‍ ദൈവത്തെ പോലൊരാള്‍ എന്നാണെന്നും ശില്‍ പറയുന്നു. തങ്ങളുടെ ലക്ഷ്മി ദേവിയാണെന്നും മകള്‍ തങ്ങളുടെ കുടുംബത്തെ പൂര്‍ണമാക്കുന്നുവെന്നുമാണ് ശില്‍പ പറയുന്നു.

  തൊണ്ണൂറുകളിലേയും രണ്ടായിരങ്ങളിലേയും തിരക്കേറിയ നായികയായിരുന്നു ശില്‍പ ഷെട്ടി. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമായ ബാസീഗറിലൂടെയായിരുന്നു ശില്‍പയുടെ അരങ്ങേറ്റം. പിന്നീട് ആഗ്, മേം കില്ലാഡി തു അനാരി, ഹത്ത്ഗഡി, ചോട്ടേ സര്‍ക്കാര്‍, പൃഥ്വി, സമീര്‍, ഇന്‍സാഫ്, ദഡ്ക്കന്‍, ഇന്ത്യന്‍, കര്‍സ്, ഗര്‍വ്, ദസ്, ഖാമോഷ്, ലൈഫ് ഇന്‍ എ മെട്രോ, അപ്‌നെ, തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു.

  ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട് ശില്‍പ ഷെട്ടി. ദോസ്താന, ഖുഷി തുടങ്ങിയ സിനിമകളിലെ ഷില്‍പയുടെ ഡാന്‍സ് നമ്പറുകളും കയ്യടി നേടിയിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശില്‍പ ഷെട്ടി. ഇപ്പോഴത്തെ സൂപ്പര്‍ഹിറ്റ് ഷോയായ ബിഗ് ബോസിന്റെ ഒറിജനല്‍ പതിപ്പായിരുന്ന ബിഗ് ബ്രദര്‍ എന്ന ഓസ്‌ട്രേലിയന്‍ ഷോയിലെ ആദ്യത്തെ സീസണിന്റെ വിന്നറുമായിരുന്നു ശില്‍പ ഷെട്ടി.

  സൂപ്പര്‍ ഡാന്‍സര്‍, നച്ച് ബലിയേ, ഇന്ത്യാസ് ഗോട്ട് ടാലന്റ തുടങ്ങിയ റിയാലിറ്റി ഷോയിലെ മുഖ്യ വിധികര്‍ത്താവുമാണ് ശില്‍പ ഷെട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ഹംഗാമ 2വിലൂടെയാണ് ശില്‍പ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നത്. നിക്കമ്മയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ആമസോണ്‍ പ്രൈം സീരീസായ ഇന്ത്യന്‍ പോലീസ് ഫോഴ്‌സിലൂടെ ഒടിടിയിലേക്കും ചുവടുവെക്കുകയാണ് ശില്‍പ ഷെട്ടി.

  Read more about: shilpa shetty
  English summary
  When Shilpa Shetty Revealed Why Shilpa Shetty And Raj Kundra Opted Surrogacy For Second Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X