For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിലെ ഏറ്റവും വലിയ പിന്‍വശമുള്ള നടിയെ തപ്പി കെആര്‍കെ; തലകീഴായി കെട്ടിയിട്ട് അടിക്കുമെന്ന് സൊനാക്ഷി

  |

  ബോളിവുഡിലെ വിവാദ താരമാണ് കെആര്‍കെ എന്ന് വിളിക്കപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. തന്റെ ലൈസന്‍സില്ലാത്ത നാക്ക് കാരണം എന്നും കെആര്‍കെ വിവാദത്തില്‍ ചെന്നു പെടാറുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന അധിക്ഷേപ സ്വരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കെആര്‍കെ വാര്‍ത്തകളിലെ താരമാക്കി മാറ്റുന്നത്. കെആര്‍കെയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്.

  Also Read: 'ഇതാ കണ്ടോളൂ...പൂള്‍ പാര്‍ട്ടിയുടെ കൂടുതല്‍ ചിത്രങ്ങള്‍'; ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായി ഇറ ഖാന്‍

  കെആര്‍കെയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ ബോളിവുഡില്‍ നിന്നും തന്നെ മറുപടികളും ലഭിക്കാറുണ്ട്. ഒരിക്കല്‍ യുവനടി സൊനാക്ഷി സിന്‍ഹയില്‍ നിന്നും കെആര്‍കെയ്ക്ക് ചുട്ടമറുപടി ലഭിച്ചിരുന്നു. പതിവ് പോലെ തന്റെ ട്വീറ്റിലൂടെ ബോൡവുഡിനെയൊന്നാകെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതായിരുന്നു കെആര്‍കെ. എന്നാല്‍ അതിന് ചുട്ടമറുപടി നല്‍കുകയായിരുന്നു സൊനാക്ഷി ചെയ്തത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  2014 ലായിരുന്നു വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഹോളിവുഡിലെ താരമായ കിം കഡാഷിയാനെയും ബോളിവുഡിലെ നടിമാരേയും താരതമ്യം ചെയ്‌തൊരു ട്വീറ്റായിരുന്നു പ്രശ്‌നമായി മാറിയത്. കിമ്മിനെ പോലെ വടിവൊത്ത ശരീരമുള്ള നടിമാര്‍ ബോളിവുഡില്‍ ഇല്ലെന്നായിരുന്നു കമാല്‍ ആര്‍ ഖാന്റെ പരിഹാസം. കിം കഡാഷിയാന്റെ പ്രസിദ്ധമായ നഗ്ന ചിത്രം വൈറലായി മാറിയ സമയത്തായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഒരു മാസികയുടെ കവര്‍ ചിത്രത്തിലായിരുന്നു കിം നഗ്നയായി എത്തിയത്.

  ബോളിവുഡിലെ നായികമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ആര്‍ക്കാണ് ഏറ്റവും വലിയ പിന്‍വശമുള്ളതെന്ന് സോഷ്യല്‍ മീഡിയയോട് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു കെആര്‍കെ ചെയ്തത്. പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവര്‍ക്കിടയിലായിരുന്നു കെആര്‍കെ മത്സരം നടത്തിയത്. ഈ മോശം പ്രവര്‍ത്തിക്കെതിരെ മറുപടിയുമായി യുവനടിയായ സൊനാക്ഷി സിന്‍ഹ രംഗത്തെത്തുകയായിരുന്നു.

  ''എന്തുകൊണ്ടാണ് ബോളിവുഡിലെ ഒരു നടിയ്ക്കും കിം കഡാഷിയാനെ പോലെ പിന്‍വശമില്ലാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. തീര്‍ത്തും നിരാശപ്പെടുത്തുന്നത്'' എന്നായിരുന്നു കെആര്‍കയുടെ ട്വീറ്റ്. പിന്നാലെ മറുപടിയുമായി സൊനാക്ഷി എത്തുകയായിരുന്നു. ''പ്ലീസ് റേറ്റ് ദിസ്, കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍'' എന്നായിരുന്നു കെആര്‍കെയ്ക്ക് സൊനാക്ഷി നല്‍കിയ മറുപടി.

  പ്രതീക്ഷിച്ചത് പോലെ തന്നെ സൊനാക്ഷിയുടെ പ്രതികരണം വൈറലായി മാറുകയായിരുന്നു. താരത്തിന് പിന്തുണയുമായി സിനിമാ ലോകവും ആരാധകരുമെത്തി. ഈ സമയം സൊനാക്ഷിയ്‌ക്കെതിരെ രംഗത്തെത്തി കമാല്‍ ജയിക്കാന്‍ നോക്കിയെങ്കിലും സംഗതി കൈവിട്ട് പോയെന്ന് മനസിലായതോടെ ഇയാള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ''പ്രിയപ്പെട്ട സൊനാക്ഷി സിന്‍ഹ, നിനക്ക് അപമാനിക്കലായി തോന്നിയെങ്കില്‍ ക്ഷമിക്കണം. ബോളിവുഡിലെ ഏറ്റവും സെക്‌സിയായ നടിയെ തിരഞ്ഞെടുക്കാനുള്ളൊരു സര്‍വെ മാത്രമായിരുന്നു അത്.'' എന്നായിരുന്നു കെആര്‍കെയുടെ പ്രതികരണം.

  അതേസമയം തന്റേത് സ്ത്രീകളെ അധിക്ഷേപിക്കുന്ന സര്‍വെ ആയി തോന്നിയെങ്കില്‍ സൊനാക്ഷിയെ മത്സരത്തില്‍ നിന്നും ഡിസ് ക്വാളിഫൈ ചെയ്യുന്നതായും വികാരത്തെ വ്രണപ്പെടുത്തിയതിന് മാപ്പ് പറയുന്നതായും കെആര്‍കെ കൂട്ടിച്ചേര്‍ത്തു. സൊനാക്ഷിയുടെ പ്രതികരണത്തോടുള്ള കെആര്‍കെയുടെ സമീപനത്തിനും സോഷ്യല്‍ മീഡിയയില്‍ നിന്നും കനത്ത തിരിച്ചടി ലഭിച്ചിരുന്നു.

  നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. ദബാംഗ് എന്ന സല്‍മാന്‍ ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. പിന്നീട് ലുട്ടേര, റൗഡി റാത്തോഡ്, ആര്‍ രാജ്കുമാര്‍, ഹോളിഡെ, തേവര്‍, മിഷന്‍ മംഗള്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഭുജ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കക്കുഡ, ഡബിള്‍ എക്‌സ്എല്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മികച്ചൊരു നര്‍ത്തകി കൂടിയാണ് സൊനാക്ഷി. തന്റെ വണ്ണത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള സൊനാക്ഷി അത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കിയും കയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സൊനാക്ഷി സിന്‍ഹ.

  Read more about: sonakshi sinha
  English summary
  When Sonakshi Sinha Gave A Fitting Reply Kamaal R Khan For Disrespecting Bollywood Actresses
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X